സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, March 19, 2013

പൂട്ടിയ യാക്കോബായ പള്ളികള്‍ തുറക്കാന്‍ മെത്രാപ്പൊലീത്തമാരുടെ സത്യഗ്രഹം

malmanoramalogo
തിരുവനന്തപുരം. യാക്കോബായ സഭയുടെ പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നും സഭയ്ക്കു നീതി നിഷേധിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തി. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സത്യഗ്രഹത്തിനു നേതൃത്വം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം സെക്രട്ടേറിയറ്റിനു സമീപമുള്ള സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ അള്‍ത്താരയില്‍ ധ്യാനത്തിലായിരുന്നു. മറ്റു മെത്രാപ്പൊലീത്തമാരും അഞ്ഞൂറോളം വരുന്ന വൈദികരും സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍നിന്നു പ്രസ്ക്ളബ് ചുറ്റി മൌനജാഥയായി എത്തിയായിരുന്നു സത്യഗ്രഹം. 
യാക്കോബായ സഭയുടെ പള്ളികള്‍ മാത്രം ഏകപക്ഷീയമായി പൂട്ടുകയും സഭാ വിശ്വാസികള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നുവെന്നു കുറ്റപ്പെടുത്തുന്ന പ്ളക്കാര്‍ഡുകളും ഏന്തിയായിരുന്നു ജാഥ. കമാന്‍ഡര്‍ കെ.ജെ. വര്‍ക്കി കുളങ്ങര പാത്രിയര്‍ക്കാ പതാക ഏന്തി. വിദേശത്തുവച്ചു കാലിനു പൊട്ടലുണ്ടായി പ്ളാസ്റ്ററിട്ട ഗീവര്‍ഗീസ് മാര്‍ കൂറീലോസ് വീല്‍ച്ചെയറിലാണു ജാഥയില്‍ പങ്കെടുത്തത്. ഇന്നു കാലിനു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ട അദ്ദേഹം ഡോക്ടര്‍മാരുടെ വിലക്ക് അവഗണിച്ചാണു പരിപാടിക്ക് എത്തിയത് സഭയുടെ പള്ളികള്‍ വിശ്വാസികളുടേതാണെന്നും നോമ്പിന്റെ ഈ സമയത്ത് അവര്‍ക്ക് ആരാധനയ്ക്ക് അവസരം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സത്യഗ്രഹം ഉദ്ഘാടനം ചെയ്ത സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. 
കോട്ടയത്തിനു തെക്കോട്ട് ഓര്‍ത്തഡോക്സ് സഭയ്ക്കു ഭൂരിപക്ഷമുള്ള മേഖലകളിലെ പള്ളികളില്‍, യാക്കോബായ സഭക്കാര്‍ പ്രശ്നമുണ്ടാക്കാതെ സ്വന്തമായി പള്ളി വച്ചു പിരിഞ്ഞുപോയി. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ ന്യൂനപക്ഷമായ ഓര്‍ത്തഡോക്സുകാര്‍ ഈ മാതൃക പിന്തുടരാതെ യാക്കോബായ പള്ളികള്‍ പൂട്ടിക്കാനും ആരാധനാ സ്വാതന്ത്യ്രം നിഷേധിക്കാനുമാണു ശ്രമിക്കുന്നത്. യാക്കോബായ, ഓര്‍ത്തഡോക്സ് തര്‍ക്കം പരിഹരിക്കാന്‍ സമൂഹത്തിലെ ഉന്നത വ്യക്തികളില്‍ ആരെങ്കിലും മധ്യസ്ഥരാകാന്‍ മുന്നോട്ടു വന്നാല്‍ സഹകരിക്കാന്‍ തയാറാണെന്നും മധ്യസ്ഥരുടെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ യൌസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറീലോസ്, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാത്യൂസ് മാര്‍ ഇവാനിയോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, മാത്യു മാര്‍ അഫ്രേം, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ആയൂബ് മാര്‍ സില്‍വാനിയോസ്, പൌലോസ് മാര്‍ ഐറേനിയോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, ഏലിയാസ് മാര്‍ യൂലിയോസ്, തോമസ് മാര്‍ അലക്സന്ത്രയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ അന്തിമോസ് എന്നിവരും സത്യഗ്രഹത്തില്‍ പങ്കെടുത്തു. 
സത്യഗ്രഹം അവസാനിപ്പിച്ച് എല്ലാവരും തിരികെ കത്തീഡ്രലില്‍ എത്തിയശേഷമാണു ശ്രേഷ്ഠ കാതോലിക്കാ ബാവാ ധ്യാനം അവസാനിപ്പിച്ചത്. മന്ത്രി അനൂപ് ജേക്കബ്, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എംഎല്‍എമാരായ എസ്. ശര്‍മ, ജോസഫ് വാഴയ്ക്കന്‍, ജോസ് തെറ്റയില്‍, സാജു പോള്‍, അന്‍വര്‍ സാദത്ത്, ടി.യു. കുരുവിള തുടങ്ങിയവര്‍ ബാവായെയും മെത്രാപ്പോലീത്തമാരെയും സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം ഇരിക്കുന്നതില്‍നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ പിന്തിരിപ്പിക്കുന്നതിനു ഭരണ നേതൃത്വത്തില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ശ്രമിച്ചിരുന്നു. ഇതു മാനിച്ചാണു ബാവാ കത്തീഡ്രലില്‍ തന്നെ ധ്യാനം ഇരുന്നത്. ഉച്ചതിരിഞ്ഞു നടത്താനിരുന്ന പത്രസമ്മേളനവും അദ്ദേഹം റദ്ദാക്കി. സര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും നടപടി ഉണ്ടായില്ലെങ്കില്‍ വൈകാതെ ശ്രേഷ്ഠ കാതോലിക്കാ ബാവാ മാധ്യമ പ്രവര്‍ത്തകരെ കണ്ടു തുടര്‍ നടപടികള്‍ അറിയിക്കുമെന്നും സഭാ അധികൃതര്‍ പറഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.