സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, March 19, 2013

യാക്കോബായ സഭാ ബിഷപ്പുമാരും വൈദികരും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിച്ചു





View PhotoPhoto
***********************************


തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന പള്ളികള്‍ നോമ്പുകാലത്ത്‌ ഹാശാ ആഴ്‌ചയും ദുഃഖവെള്ളി, ഉയിര്‍പ്പു ദിനങ്ങളിലും ആരാധനയ്‌ക്കായി തുറന്നു കിട്ടണമെന്നാവശ്യപ്പെട്ടും പള്ളികള്‍ പിടിച്ചെടക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും യാക്കോബായ സുറിയാനി സഭയിലെ മെത്രാന്‍മാരും െവെദികരും സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം സര്‍ക്കാരിനുള്ള താക്കീതായി മാറി.സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമരമല്ലിതെന്നും നിഷേധിക്കപ്പെട്ട നീതിക്കു വേണ്ടിയുള്ളതാണെന്നും ഉപവാസ സമരം ഉദ്‌ഘാടനം ചെയ്‌ത യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു.
തര്‍ക്കമുള്ള ദേവാലയങ്ങളില്‍ ഇരു വിഭാഗത്തിനും ആരാധനാ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോടതിവിധി നടപ്പാക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നു മധ്യ യുറോപ്പിന്റെ ചുമതല വഹിക്കുന്ന ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. തങ്ങള്‍ക്കൂ കൂടി പ്രാര്‍ഥനയ്‌ക്കുള്ള അവസരം ഒരുക്കണമെന്നാണ്‌ സഭയുടെ ആവശ്യമെന്ന്‌ ക്‌നാനായ ചിങ്ങവനം ഭദ്രാസനാധിപന്‍ കുര്യക്കോസ്‌ മോര്‍ സേവേറിയോസ്‌ പറഞ്ഞു. ഇതുവരെയുള്ള മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴൊക്കെ സഭയ്‌ക്കു നീതി കിട്ടിയിട്ടുണ്ടെന്നു നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ പറഞ്ഞു.മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ദിവന്നാസിയോസ്‌, കുര്യാക്കോസ്‌ മോര്‍ ദിയസ്‌ക്കോറോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, ഡോ. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, കുര്യക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌, കുര്യാക്കോസ്‌ മോര്‍ ഈവാനിയോസ്‌, ആയൂബ്‌ മോര്‍ സില്‍വാനിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, യാക്കോബ്‌ മോര്‍ അന്തോണിയോസ്‌, സഖറിയാസ്‌ മോര്‍ പീലക്‌സിനോസ്‌, ഐസക്ക്‌ മോര്‍ ഒസ്‌താത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണബാസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌, സഖറിയാസ്‌ മോര്‍ പോളികാര്‍പ്പോസ്‌, ഡോ. മാത്യൂസ്‌ മോര്‍ അന്തിമോസ്‌, സഭാ ട്രസ്‌റ്റി തമ്പൂ ജോര്‍ജ്‌, കമാന്‍ഡര്‍ കെ.ജെ വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.നൂറുകണക്കിനു െവെദികര്‍ അണിനിരന്ന പ്രതിഷേധ പ്രകടനമായാണ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സിംഹാസന കത്തീഡ്രലില്‍നിന്നു മെത്രോപോലീത്തമാര്‍ സെക്രട്ടേറിയേറ്റു നടയിലേക്ക്‌ എത്തിയത്‌. 
ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തിലായിരുന്നു ഉപവാസ സമരം പ്രഖ്യാപിച്ചിരുന്നത്‌. എന്നാല്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച്‌ സെക്രട്ടേറിയറ്റിനു മുന്നിലേക്ക്‌ എത്താതിരുന്ന ബാവ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബിറ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സിംഹാസന കത്തീഡ്രലില്‍ ഉപവാസമനുഷ്‌ഠിച്ചു. എം.എല്‍.എ മാരായ എസ്‌.ശര്‍മ്മ, വി.പി. സജീന്ദ്രന്‍, സാജുപോള്‍ എന്നിവരും ടി.വി. കുരുവിള ഉള്‍പ്പെടെയുള്ള നിരവധി രാഷ്‌ട്രീയ പ്രതിനിധികളും അനുഭാവം അറിയിച്ച്‌ എത്തിയിരുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.