സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, March 17, 2013

സര്ക്കാരില് നിന്നും യാക്കോബായ സഭ പ്രതീഷിക്കുന്നത് മനുഷ്വത്വം : ശ്രേഷ്ഠ കാതോലിക്ക ബാവ.

പിറവം. സര്ക്കാരില്  നിന്നും യാക്കോബായ സഭ പ്രതീഷിക്കുന്നത് നീതിയും മനുഷ്വത്വവും ആണന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. ഓരോ യാക്കോബായ പള്ളിയിലും ഓരോരുത്തരെകൊണ്ട് കേസ് കൊടുപ്പിച്ചു പൂട്ടിക്കുക എന്നതാണ് ഓര്ത്തഡോക്സ് പക്ഷത്തിന്റെ അജണ്ട. ഇതിനു സര്ക്കാര് കൂട്ട് നില്ക്കുന്നു. സര്ക്കാരിന്റെ നീതി നിഷേധത്തിനെതിരെ പിറവത്ത് നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. പൂട്ടി കിടക്കുന്ന പള്ളികൾ ഇരു വിഭാഗത്തിനും സമയ ക്രമം അനുവതിച്ചു തുറക്കാൻ സര്ക്കാര് തീരുമാനം എടുക്കണം . ഈസമരം സര്ക്കാരിനുള്ള ശക്തമായ താക്കീതാണ്. സെക്രട്ടെറിയേറ്റിനു  മുൻപിൽ നടക്കുന്ന ഉപവാസ സമരം സര്ക്കാരിനുള്ള നോട്ടിസ് ആണ്. ഓര്ത്തഡോക്സ് വിഭാഗത്തിനു നിയമപരമായി ലഭിക്കാത്ത അവകാശങ്ങൾ പുറം വാതിലിലൂടെ പാമ്പാക്കുട: സര്‍ക്കാരില്‍നിന്നു യാക്കോബായ സഭ പ്രതീക്ഷിക്കുന്നതു നീതിയും മനുഷ്യത്വവുമാണെന്നു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ. ഓരോ യാക്കോബായ പള്ളിയും ഓരോരുത്തരെക്കൊണ്ട്‌ കേസ്‌ കൊടുപ്പിച്ചു പൂട്ടിക്കുക എന്നതാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ അജന്‍ഡ. ഇതിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ബാവ പറഞ്ഞു. സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ കത്തീഡ്രലില്‍ നടന്ന പ്രതിഷേധ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂട്ടിക്കിടക്കുന്ന പള്ളികള്‍ ഇരു വിഭാഗത്തിനും സമയക്രമം അനുസരിച്ചു തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഈ സമരം സര്‍ക്കാരിനുള്ള താക്കീതാണ്‌. സെക്രട്ടറിയേറ്റിനു മുന്നില്‍ ഇന്നു നടക്കുന്ന ഉപവാസ സമരം സര്‍ക്കാരിനുള്ള ശക്‌തമായ നോട്ടീസാണ്‌. ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു നിയമപരമായി ലഭിക്കാത്ത അവകാശങ്ങള്‍ പുറംവാതിലിലൂടെ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ചര്‍ച്ചകളെ ഉപയോഗപ്പെടുത്തുകയാണ്‌. പിറവം ഉപതെരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ സഭയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞവര്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു െവെകുന്നേരം ആയപ്പോള്‍ പഴന്തോട്ടം പള്ളിയില്‍ പോലീസിനെ ഉപയോഗിച്ചു തല്ലിച്ചതച്ചുവെന്നു ബാവ പറഞ്ഞു.
വടക്കന്‍ മേഖലയിലെ പള്ളികളില്‍ ഒരു കാലത്തും ഉണ്ടാകാത്ത രീതിയില്‍ യാക്കോബായ വിശ്വാസികള്‍ പീഢിപ്പിക്കപ്പെടുകയാണന്നു മുഖ്യപ്രഭാഷണം നടത്തിയ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു. 40 ശതമാനം വരുന്ന യാക്കോബായ വിശ്വാസികള്‍ പുതുപ്പള്ളിയില്‍ വേറേ പള്ളിവച്ചു പിരിഞ്ഞതു സമാധാനത്തെ കരുതിയാണന്നും അതു മുഖ്യമന്ത്രിക്ക്‌ അറിവുള്ളതാണന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
207 ദിവസം മാമലശേരി പള്ളിയുടെ മുമ്പില്‍ ഇടവക ജനം പ്രാര്‍ഥനയജ്‌ഞം നടത്തിയതും ഒമ്പത്‌ ദിവസം വികാരി നിരാഹാരം അനുഷ്‌ഠിച്ചതും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ ഇടവക മെത്രാപ്പോലീത്ത മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ പറഞ്ഞു.
മണ്ണത്തൂര്‍, വെട്ടിത്തറ, കായനാട്‌, ഞാറക്കാട്‌, പാനൂര്‍, കോഴിപ്പിള്ളി, ഓണക്കൂര്‍ സെഹിയോന്‍, പെരിയാമ്പ്രാ പള്ളികളില്‍ യാക്കോബായ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുകയാണ്‌. സഭയോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധത്തെ പൊതുസമൂഹത്തില്‍ വെളിപ്പെടുത്തേണ്ടത്‌ ആവശ്യമായി വന്നതുകൊണ്ടാണു തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയും മെത്രാന്മാരും െവെദികരും ഉപവാസം അനുഷ്‌ഠിക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
നീതിപൂര്‍വമായ സമീപനം ഉണ്ടായില്ലെങ്കില്‍ അഖില മലങ്കരതലത്തില്‍ കോട്ടയത്തു വിശ്വാസികളുടെ മഹാസമ്മേളനം നടത്തുമെന്നു സ്വാഗത പ്രസംഗത്തില്‍ ഡോ. കുര്യാക്കോസ്‌ മോര്‍ തേയോഫിലോസ്‌ മുന്നറിയിപ്പുനല്‍കി.
അഭി തോമസ്‌ മാര് തീമോത്തിയോസ് , അഭി ഏലിയാസ് മാര് അത്താനാസിയോസ്, അഭി പൌലോസ് മാര് ഐറേനിയോസ് , അഭി സഖറിയ മാര് പോളിക്കാര്പ്പാസ് , അഭി മാത്യൂസ്‌ മാര് അന്തീമോസ് , അഭി യാക്കോബ് മോര് അന്തോണിയോസ് , അഭി കുരിഅകൊസ് മാര് യൗസെഭിയൊസ് , അഭി കുര്യാക്കോസ്  മാര് ഈവാനിയോസ് ,വന്ദ്യ കുര്യാക്കോസ് മൂലയില കോര എപ്പിസ്ക്കോപ്പ , വന്ദ്യ ബേബി ചാമക്കാല കോര എപ്പിസ്ക്കോപ്പ , സഭ സെക്രട്ടറി ജോർജ് മാത്യു തെക്കെതലക്കൾ എന്നിവര് സംസാരിച്ചു . 
നേരത്തെ പിറവം എം കെ എം സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത അവകാശ പ്രഖ്യാപന റാലി അഭി മാത്യൂസ്‌ മോര് ഈവാനിയോസ് ഫ്ലാഗ് ഓഫ്‌ ചൈതു. അഭി മാത്യൂസ്‌ മോര് അന്തീമോസ് , അഭി കുര്യാക്കോസ് മോര് ഈവാനിയോസ് സഭ ട്രസ്റ്റി തമ്പ് ജോർജ് തുകലാൻ , വന്ദ്യ തോമസ്‌ പനിചിയിൽ കോര് എപ്പിസ്കോപ്പ , വന്ദ്യ തോമസ്‌ കുപ്പമലയിൽ കോര്  എപ്പിസ്ക്കോപ്പ , വന്ദ്യ സൈമണ്‍ ചെല്ലിക്കാട്ടിൽ കോര്  എപ്പിസ്ക്കോപ്പ , ഫാ എൽദോസ് കക്കാടാൻ,ഫാ വർഗീസ്‌ പുല്യട്ടേൽ  ഫാ വർഗീസ്‌ പനചിയിൽ  , ഫാ ലാല്മോൻ പട്ടരുമഠം , ഫാ സന്തോഷ തെറ്റാലിൽ എന്നിവര് റാലിക്ക് നേതൃത്വം നൽകി. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.