ക്രിസ്‌തുവിന്റെ
ജറുസലേം പ്രവേശനത്തിന്റെയും തുടര്‍ന്നുളള പീഡാനുഭവത്തിന്റെയും ഓര്‍മ
പുതുക്കി ക്രൈസ്‌തവ ലോകം വിശുദ്ധവാരത്തിലേക്ക്. ഓശാന ഞായറും
പെസഹാവ്യാഴവും ദുഖവെള്ളിയുമുള്‍പ്പെടുന്ന ഈ ആഴ്‌ച വലിയ ആഴ്‌ചയെന്നും
അറിയപ്പെടുന്നു. വലിയ നോമ്പിന്റെ ഈ അവസാന ദിനങ്ങളില്‍ പ്രാര്‍ഥനയിലൂടെയും
സഹനത്തിലൂടെയും വിശ്വാസികള്‍ കടന്നുപോകും.
ഓശാന മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും നടക്കും.
അമ്പതുനോമ്പിന്റെ പ്രധാനദിനങ്ങള്‍
ആചരിക്കുന്ന വിശുദ്ധവാരത്തിന് തുടക്കമാകുന്ന നാളെ വിശ്വാസികള്‍ ഓശാന
ഞായര്‍ ആചരിക്കും. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും മുന്നോടിയായി യേശു
ജറുസലേമിലേക്ക് പ്രവേശിച്ചപ്പോള്‍ ശിഷ്യഗണങ്ങള്‍ ഒലിവിലകളുമായി ഓശാന പാടി
എതിരേറ്റതിന്റെ ഓര്‍മയാണ് ഓശാന ഞായറിലൂടെ പുതുക്കുന്നത്.
പീഡാനുഭവാരാചരണത്തോടനുബന്ധിച്ചുള്ള
ഒരുക്കശുശ്രൂഷകളും അനുതാപശുശ്രൂഷകളും തിങ്കളാഴ്‌ച മുതല്‍ ദേവാലയങ്ങളില്‍
നടക്കും. പെസഹാവ്യാഴമാണ് തുടര്‍ന്ന് വരുന്ന പ്രധാന ദിനം. യേശുക്രിസ്‌തു
ശിഷ്യരോടൊത്ത് തിരുവത്താഴം കഴിച്ചതിന്റെ സ്‌മരണയാണ് 'കടന്നുപോകല്‍'
എന്ന് അര്‍ഥംവരുന്ന പെഹസായിലൂടെ വിശ്വാസികള്‍ പുതുക്കുന്നത്.
അന്ത്യഅത്താഴത്തിനു മുന്നോടിയായി ക്രിസ്‌തു
ശിഷ്യരുടെ കാലുകള്‍ കഴുകിയതിന്റെ സ്‌മരണപുതുക്കി ദേവാലയങ്ങളില്‍ കാല്‍
കഴുകല്‍ ശുശ്രൂഷയും നടക്കും. തുടര്‍ന്ന് ദിവസം മുഴുവന്‍ നീളുന്ന
ആരാധനയ്‌ക്ക് തുടക്കമാകും. വൈകിട്ട് ദേവാലയങ്ങളിലും വീടുകളിലും
അപ്പംമുറിക്കും. വെള്ളിയാഴ്‌ചയാണ് ദുഖവെള്ളി ആചരണം. ക്രിസ്‌തുവിനെ
കുരിശിലേറ്റിയതിന്റെ ഓര്‍മകളാണ് ദുഖവെള്ളിയാഴ്‌ച പുതുക്കുന്നത്.
മനുഷ്യരാശിയുടെ മോചനത്തിനായി പീഡനങ്ങള്‍ സ്വയം ഏറ്റുവാങ്ങി ക്രിസ്‌തു
കുരിശിലേറിയ ദിവസത്തിന്റെ സ്‌മരണ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക
പ്രാര്‍ഥനകളുമുണ്ടാകും. കയ്‌പ്പ്നീര്‍ കുടിച്ചും ഉപവാസം അനുഷ്‌ഠിച്ചും
പ്രാര്‍ഥനകളില്‍ മുഴുകിയും ദുഖവെള്ളിയെ വിശ്വാസികള്‍ അര്‍ഥവത്താക്കും.
പിറ്റേന്ന് പുത്തന്‍വെള്ളവും തീയും
വെഞ്ചരിക്കുന്ന ചടങ്ങുകളും പ്രത്യേക ശുശ്രുഷകളും ദേവാലയങ്ങളില്‍ നടക്കും.
പീഡാനുഭവാരം പൂര്‍ത്തിയാക്കി ഞായറാഴ്‌ച വിശ്വാസ സമൂഹം ഉയിര്‍പ്പ് ഞായര്‍
ആചരിക്കും.
No comments:
Post a Comment