പിറവം: പീഡാനുഭവവാരത്തിനു തുടക്കം കുറിച്ചു പിറവം രാജാധിരാജ സെന്റ മേരീസ് യാക്കോബായ കത്തീഡ്രലില്‍ ഓശാന ശുശ്രൂഷ നടു. യേശു ക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനത്തെ ഓര്‍മിച്ചുകൊണ്ട് നടന്ന കുരുത്തോല പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. വികാരി സൈമന്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ കുരുത്തോലവാഴ്വിന്റെ ക്രമം, പ്രദക്ഷിണം, കുര്‍ബ്ബാന എന്നിവ നടന്നു. സത്യവിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നേര്‍ച്ചകഞ്ഞിയും ഒരുക്കിയിരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുാള്‍ ദിനമായ ഇു 8 മണിയ്ക്ക് വി.കുര്‍ബ്ബാന ആരംഭിക്കും. ബുധനാഴ്ച വൈകിട്ട് 8 മണിക്ക് പെസഹാ ശുശ്രൂഷകള്‍ ആരംഭിക്കും. ദുഖവെള്ളിയാഴ്ച 8 ന് പ്രഭാത നമസ്കാരം. തുടര്‍് യാമ പ്രാര്‍ത്ഥന, പ്രദക്ഷിണം, സ്ളീബാവന്ദനം, കബറടക്കം എന്നിവ നടക്കും. ശനിയാഴ്ച രാവിലെ 10 ന് പ്രഭാത നമസ്കാരം തുടര്‍ന്നു വി.കുര്‍ബ്ബാന, പരേതര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ നടക്കും. വൈകിട്ട് 8 ന് ഉയിര്‍പ്പ് ശുശ്രൂക്ഷകള്‍ ആരംഭിക്കും. വി.കുര്‍ബ്ബാനയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ പൈതല്‍ നേര്‍ച്ച നടക്കും.
No comments:
Post a Comment