പിറവം: വലിയ നോമ്പിന്റേയും പീഡാനുഭവത്തിന്റേയും പരിസമാപ്തി കുറിച്ച് ഉയിര്‍പ്പ് പെരുാളിന്റെ നിറവില്‍ പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍. ആഘോഷത്തിന്റേയും പങ്കുവെക്കലിന്റേയും ഈ സമയത്ത് വിശുദ്ധ രാജാക്കളുടെ സിധിയില്‍ പൈതല്‍ ഊട്ടു നടത്തി അനുഗ്രഹം പ്രാപിക്കാനായി ആയിരങ്ങളാണ് പിറവം കത്തീഡ്രലിലേക്കെത്തിയത്. ശനിയാഴ്ച രാവിലെ ത ഭക്തജന പ്രവാഹം ആരംഭിച്ചിരുു. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ഏകമനസോടെ പ്രാര്‍ത്ഥനയോടെ നേര്‍ച്ചകാഴ്ചകളുമായി വിശ്വാസികള്‍ ദേവാലയത്തിലേക്കൊഴുകിയെത്തി. അത്ഭുതങ്ങളുടേയും അനുഗ്രഹ ങ്ങളുടേയും കലവറയായ പിറവം വലിയ പള്ളിയെറിയപ്പെടു പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഉയിര്‍പ്പ് പെരുാളിനോടനുബന്ധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പൈതല്‍ ഊട്ടുനേര്‍ച്ച നടക്കു ദൈവാലയമാണ്.
രണ്ടു സഹസ്രാബ്ദം മുന്‍പ് യേശുദേവന്റെ ജനനത്തോടെ പിറവിയെടുത്ത ഈ ദൈവാലയം പകര്‍ന്നു നല്‍കുന്ന ആത്മീയ അനുഗ്രഹത്തിന്റെ ദീപനാളങ്ങള്‍ അഗ്നി പകരുന്ന അടുപ്പുകളില്‍ വെചോരുക്കുന്ന പൈതല്‍ നേര്‍ച്ച കര്‍ത്താവിന്റെ തിരുവത്താഴത്തെ അനുസ്മരിപ്പിക്കുന്നു. നോയെമ്പെടുത്താണ് 12 പൈതങ്ങള്‍ക്കും പുരോഹിതനും വേണ്ട ഭക്ഷണ വിഭവങ്ങള്‍ തയാറാക്കുക. അപ്പം,പഴം,പിടി,കോഴിയിറച്ചി,മീന്‍, ചോറ് തുടങ്ങി വിഭവ സമൃദ്ധമായ നേര്‍ച്ച സദ്യ തൂശനിലയില്‍ വിളംമ്പിയാണ് പൈതങ്ങള്‍ക്ക് നല്‍കുക.
ശ്രേഷ്ഠ കാതോലിക്കാ ഭാവ തന്റെ ചെറുപ്പകാലത്ത് പിറവം പള്ളിയില്‍ പൈതല്‍ നേര്‍ച്ചയില്‍ പങ്കെടുത്തത് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. "അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നെച്ചൂര്‍ കടത്തുകടന്നു പിറവം പള്ളിയിലെത്തി പൈതല്‍ ഊട്ടു നടത്താനോരിങ്ങുമ്പോള്‍ പള്ളിയിലോ പരിസരത്തോ അതിനുള്ള സ്ഥലം ലഭിക്കാറില്ല.അല്‍പ്പം അകലെയുള്ള പാടത്ത് വച്ച് നേര്‍ച്ച കഴിച്ചു മടങ്ങുകയായിരുന്നു പതിവ്. ഊര്‍ശലേമില്‍ ഉത്സവകാലത്ത് യഹൂദന്മാര്‍ വഴിപാടു കഴിക്കാന്‍ പോകുന്നതുമായി ഈ യാത്രയെ ഞാന്‍ സാമ്യപ്പെടുത്തി ചിന്തിക്കാറുണ്ട്. ഇത് തലമുറ തലമുറയായി ചട്ടമായിരിക്കണമെന്നു ലേഖ്യ പുസ്തകത്തില്‍ പറയുന്നുമുണ്ട്. അങ്ങനെ ഈ മഹാ പരിശുദ്ധ സ്ഥലം നോമ്പ് വീടുന്ന കാലത്ത് മറ്റൊരു ഊര്‍ശലേമായി മാറുകയാണ്. യഹൂദന്മാരുടെ രക്ഷാകേന്ദ്രമായ ഊര്‍ശലേം ദൈവാലയത്തിന്റെ അതെ പ്രതീതിയാണ് പൈതല്‍ നേര്‍ച്ചയുടെ സമയത്ത് പിറവം വലിയ പള്ളിയില്‍ അനുഭവപെട്ടിട്ടുള്ളത്." മലങ്കര സഭയ്ക്കാകമാനം അഭിമാനഗോപുരമായി പരിലസിക്കുന്ന പുണ്ണ്യ പുരാതന ദൈവാലയമാണ് പിറവം വലിയ പള്ളി. പിറവത്ത് രാജാക്കളുടെ പള്ളിയെന്നും രാജക്കളുടെ നടയെന്നുമൊക്കെ വിളികൊള്ളുന്ന ഈ പരിശുദ്ധ ദൈവാലയം വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് നിലകൊള്ളുന്നത്.
ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് നിരണം സഹായ മെത്രാപ്പോലിത്ത അഭി. ഗീവര്‍ഗീസ് മോര്‍ ബാര്‍ണാബസ് മെത്രാപ്പോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി സൈമ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ, ഫാ.റോയി മാത്യൂസ് മേപ്പാടം,ഫാ.വര്‍ഗീസ് പനച്ചിയില്‍, ഫാ.എല്‍ദോസ് കക്കാടന്‍, ഫാ.ലാല്‍മോന്‍ പട്ടരുമഠം, ഫാ. ജെയിംസ് ചാലപ്പുറം എിവര്‍ സഹ കാര്‍മികത്വം വഹിച്ചു.
No comments:
Post a Comment