മഞ്ഞിനിക്കര: യു.ഡി.എഫ്. സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്ന് പാത്രിയര്‍ക്കീസ് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത. മഞ്ഞിനിക്കര തീര്‍ഥയാത്രാ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെ പള്ളികള്‍ അടച്ചുപൂട്ടാന്‍ പിന്തുണ നല്‍കുന്ന നടപടിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ അതിന് വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ പക്ഷംചേരുന്നത് മര്യാദയുടെ ലംഘനമാണ്. ഇത് കണ്ടുകൊണ്ടിരിക്കുന്നത് സഭയുടെ പോരായ്മയായി കരുതരുത്. ക്ഷമയുടെ അടിത്തറ കണ്ടാണ് സഭാവിശ്വാസികള്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അങ്ങനെയുള്ളവരെ പരീക്ഷിക്കുന്നത് സര്‍ക്കാര്‍ കരുതലോടെ വേണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
No comments:
Post a Comment