സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, February 9, 2013

വിശ്വാസ ദീപ്തിയില്‍ മഞ്ഞനിക്കര

ദുഃഖങ്ങളും ആശങ്കകളും പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ കബറിങ്കല്‍ ഇറക്കിവയ്ക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഒാമല്ലൂര്‍ കുരിശടിയില്‍ നിന്ന് മെത്രാപ്പൊലീത്തമാരുടെ കാലടികളെ പിന്തുടര്‍ന്ന അവര്‍ കബറിങ്കല്‍ തൊട്ടുവന്ദിച്ച് പുതിയ സ്വപ്നങ്ങള്‍ നെഞ്ചേറ്റി.
എട്ടാം തീയതി രാവിലെ മുതല്‍ ജില്ലയില്‍ പലയിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ പദയാത്രികര്‍ മൂന്നു മണിയോടെയാണ് ഒാമല്ലൂര്‍ കുരിശ ടിയില്‍ എത്തിയത്. ഇവിടെയായിരുന്നു പ്രധാനസ്വീകരണം. ക്നാനായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയും ഗീവര്‍ഗീസ് മാര്‍ കൂറിലോസും ചേര്‍ന്നാണ് കുരിശടിയില്‍ സ്വീകരിച്ചത്. ദയറയില്‍ സന്ധ്യാ പ്രാര്‍ഥനയ്ക്കും കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കും ശേഷമാണ് തീര്‍ഥാടകസംഗമം ആരംഭിച്ചത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.അഭി. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു.
പാത്രിയാര്‍ക്കാ പ്രതിനിധി ഹോളണ്ടിലെ ആര്‍ച്ച് ബിഷപ് ഒൌഗേന്‍ മാര്‍ പോളിക്കാര്‍പ്പസ് മുഖ്യപ്രഭാഷണം നടത്തി. ക്രിമിയോന്‍ ശെദറ പുസ്തകത്തിന്റെ പ്രകാശനം പാത്രിയാര്‍ക്കാ പ്രതിനിധി നിര്‍വഹിച്ചു. സ്വര്‍ണ മെഡല്‍ ദാനം അഭി.ഡോ.ജോസഫ് മാര്‍ ഗ്രിഗോറിയോസ് നിര്‍വഹിച്ചു. സണ്‍ഡേ സ്കൂള്‍ അവാര്‍ഡ് അഭി.യൂഹാനോന്‍ മാര്‍ മിലിത്തിയോസും തീര്‍ഥാടക സംഘത്തിന്റ അവാര്‍ഡ് അഭി.കുര്യാക്കോസ് മാര്‍ ദിയസ്കോറോസും വിതരണം ചെയ്തു.
ടി.യു. കുരുവിള എംഎല്‍എ, കെ. ശിവദാസന്‍ നായര്‍ എംഎല്‍എ, അഭി.ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് മാര്‍സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍ മേല്‍ കുര്‍ബാന അര്‍പ്പിച്ചു.  8.30ന് ദയറ കത്തീഡ്രലില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്‍ മേല്‍ കുര്‍ബാന. 10.30ന് പ്രദക്ഷിണവും ആശീര്‍വാദവും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.