കൊച്ചി: മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനുള്ള കാല്‍നട തീര്‍ഥയാത്ര ഇന്നു കബറിങ്കലെത്തും.
മലബാര്‍, ഇടുക്കി, െഹെദരാബാദ്, തിരുവനന്തപുരം, അങ്കമാലി, കൊച്ചി മേഖലകളില്‍ നിന്നുള്ള തീര്‍ഥയാത്രാസംഘങ്ങള്‍ ഇന്ന് നാലുമണിക്ക് മഞ്ഞനിക്കരയിലെത്തുമ്പോള്‍ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി ഹോളണ്ട് ആര്‍ച്ച് ബിഷപ്പ് ഔഗേന്‍ മോര്‍ പോളിക്കാര്‍പ്പസ്, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ് സംബന്ധിക്കും.
സംസ്‌ഥാനത്തെ ഏറ്റവും െദെര്‍ഘ്യമേറിയതും കാല്‍നടയായും നടത്തപ്പെടുന്ന തീര്‍ഥയാത്രയാണ് മഞ്ഞനിക്കര തീര്‍ഥയാത്ര. 1933-ല്‍ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനായിരുന്നു ആദ്യത്തെ ഓമല്ലൂര്‍ കാല്‍നടതീര്‍ഥാടനം നടന്നത്. എണ്‍പതുവര്‍ഷം മുമ്പ് മലങ്കരസഭയില്‍ സമാധാനം സ്‌ഥാപിക്കുന്നതിനുവേണ്ടിയാണ് പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവ ഇന്ത്യയിലെത്തിയത്. സുറിയാനി സഭയുടെ ശക്‌തികേന്ദ്രങ്ങളിലൊന്നായ ഇറാഖിലെ മര്‍ദിനില്‍ ജനിച്ച വിശുദ്ധന്‍ തന്റെ ജീവിതത്തെ വളരെ ചെറുപ്പം മുതല്‍ തന്നെ െവെദീക വൃത്തിയിലേക്കു തിരിച്ചു. െവെദീക പാരമ്പര്യമുള്ള ശാഖിര്‍ കുടുംബത്തില്‍ ജനിച്ചതുകൊണ്ടുമാത്രമല്ല മാതാപിതാക്കളുടെ ഇടപെടലുകളും അതിനുകാരണമായി. ശീമരാജ്യങ്ങളിലെ പല ഭദ്രാസനങ്ങളില്‍ െവെദീകന്‍, മെത്രാപ്പോലീത്ത തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിക്കുമ്പോഴും സഭയിലെ പരമോന്നത പദവിയായ പാത്രിയര്‍ക്കീസായി അവരോധിക്കുമ്പോഴും തന്റെ ജീവിതത്തില്‍ അദ്ദേഹം പാലിച്ചുപോന്നിരുന്ന ജീവിതെശെലി ഏതൊരു പുരോഹിതനും മാതൃകയാണ്. ജീവിതവിശുദ്ധി, നേതൃപാടവം, ഭരണെനെപുണ്യം, പ്രാര്‍ഥനാജീവിതം, സത്യവിശ്വാസത്തില്‍ നിന്ന് അണുവിടാതെയുള്ള പ്രവര്‍ത്തനെശെലി, ദരിദ്രരോടും പീഡിതരോടുമുള്ള സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ ഇന്ന് ഇതരസഭകളിലെ സന്യാസശ്രേഷ്‌ഠരും മാതൃകയാക്കുന്നു.
ജീവിതക്ലേശങ്ങള്‍ സഹിച്ച് മാസങ്ങള്‍ യാത്രചെയ്‌ത് മലങ്കരയില്‍ സമാധാനം സ്‌ഥാപിക്കാന്‍ എഴുന്നള്ളിയ വിശുദ്ധനു അനുഭവിക്കേണ്ടിവന്ന സഹനം നിരവധിയാണ്. മലങ്കരസഭയില്‍ നടത്തിക്കൊണ്ടിരുന്ന വിഘടനവാദങ്ങളും മുറിവുകളും ബാവയെ ഏറെ വേദനിപ്പിച്ചു. എങ്കിലും സഭയുടെ സമാധാനത്തിന് ഏതറ്റംവരെയും വിട്ടുവീഴ്‌ചയ്‌ക്ക് അദ്ദേഹം ഒരുക്കമായിരുന്നു.
ലാഭനഷ്‌ടങ്ങളുടെ കണക്കുനോക്കി സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ുന്നയ ഈ കാലഘട്ടത്തില്‍ വിശുദ്ധന്റെ ജീവിതം നല്‍കുന്ന സന്ദേശം അനുകരണീയമാണ്.
തീര്‍ഥാടക സംഗമം ഇന്ന്
മഞ്ഞനിക്കര: മോര്‍ ഇഗ്‌നാത്യോസ് ദയറായില്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് ഇന്നു മഞ്ഞനിക്കരയില്‍ തീര്‍ഥാടകസംഗമം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഗമം ഉദ്‌ഘാടനം ചെയ്യും. ശ്രേഷ്‌ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും.
പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മോര്‍ പോളികാര്‍പ്പസ് ഔഗേന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത സെന്റ് ഏലിയാസ് തൃതീയന്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും. മോര്‍ മിലിത്തിയോസ് യുഹാനോന്‍ മെത്രാപ്പോലീത്ത അവാര്‍ഡ് ദാനം നടത്തും. തുടര്‍ന്ന് പരിശുദ്ധന്റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ഥന.
ഇന്നു രാവിലെ ആറന്മുള കുരിശടിയില്‍ യാക്കോബായ സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് മഞ്ഞനിക്കരയിലേക്ക് തീര്‍ഥാടകര്‍ നീങ്ങും.
No comments:
Post a Comment