ആരക്കുന്നം: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി വലിയ പള്ളിയുടെ 111-ാം വാര്‍ഷികവും കല്ലിട്ടപ്പെരുന്നാളും എട്ടാമത് ഇടവകസംഗമവും ആഘോഷിച്ചു. ഇടവക മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുര്‍ബാന അര്‍പ്പിച്ചു.
കുടുംബയൂണിറ്റുകളുടെ റാലി വികാരി ഫാ. മാത്യു പോള്‍ കാട്ടുമങ്ങാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു.
ഇടവകസംഗമം മന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. തോമസ് മാര്‍ അലക്‌സാന്ത്രയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് എം.ബി.എ. തലവന്‍ ഡോ. ജോര്‍ജ് തോമസ്, ഫാ. ഡാര്‍ലി എടപ്പങ്ങാട്ടില്‍, ബിജു വര്‍ഗീസ് പാണ്ടിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജേക്കബ്ബ് ചിറ്റേത്ത് സമ്മാനദാനം നിര്‍വഹിച്ചു.
No comments:
Post a Comment