ആലുവ: പൂട്ടി കിടക്കുന്ന തൃക്കുന്നത്ത് സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ ചൊല്ലി ഞായറാഴ്ചയും തര്‍ക്കം. പള്ളിയ്ക്ക് പുറത്തുള്ള സെമിത്തേരിയില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ സംബന്ധിച്ചാണ് പ്രശ്‌നമുണ്ടായത്. യാക്കോബായ വിഭാഗക്കാര്‍ വൈദികരുടെയും കപ്യാരുടെയും ഔദ്യോഗിക വേഷത്തില്‍ വന്ന് പ്രാര്‍ത്ഥന നടത്തുന്നതിനെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം രംഗത്തു വന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇതേ വിഷയത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഇരു വിഭാഗക്കാരോടും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പ്രാര്‍ത്ഥന നടത്തുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം പള്ളിയ്ക്ക് മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരുന്നു. വിവരമറിഞ്ഞ് ഡോ.മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നു. യാക്കോബായ വിഭാഗം പോലീസുമായും രാഷ്ട്രീയ കക്ഷി നേതാക്കളുമായും തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി. ചൊവ്വാഴ്ച ഐ.ജി പദ്മകുമാറുമായി ചര്‍ച്ച ഉണ്ടാകുമെന്ന് ധാരണയായതോടെ രാത്രി 7.30 ഓടെ കുത്തിയിരിപ്പ് അവസാനിപ്പിച്ചു.
സുവിശേഷ സമാജം പ്രസിഡന്റ് ഡോ.ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്തയും , സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലനും സ്ഥലത്തെത്തിയിരുന്നു.
ഡി.വൈ.എസ്.പി ആര്‍.സലീമിന്റെ നേതൃത്വത്തിലാണ് ഇരു വിഭാഗക്കാരുമായും ചര്‍ച്ചകള്‍ നടത്തിയത്. സി.ഐ എസ്.ജയകൃഷ്ണന്‍, എസ്.ഐ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തു.
No comments:
Post a Comment