തിരുവനന്തപുരം: യാക്കോബായ യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ വെച്ച് നടത്തപെടുന്ന ത്രിദിന പ്രകൃതി പഠന ക്യാമ്പിന്‍റെ ഉത്ഘാടനം തിരുവന്തപുരം സെന്റ് പീറ്റേര്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വച്ച് നടത്താപെട്ടു.ഉത്ഘാടന സമ്മേളനത്തില്‍ യൂത്ത് അസോസിയേഷന്‍ ദേശിയ പ്രസിഡന്റ് അഭി:മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപോലീത്ത അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ക്യാമ്പിന്‍റെ ഉത്ഘാടനം കേരള ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി കമാണ്ടര്‍ ശ്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു.യോഗത്തില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള ബെസ്റ്റ് അധ്യാപക കോ -ഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ യൂത്ത് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മറ്റി അംഗം ശ്രി സക്കറിയ മാത്യു നല്ലില യെ അഭി മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപോലീത്ത ആദരിച്ചു .
യോഗത്തില്‍. യൂത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രി ബിജു സ്കറിയ സ്വാഗത പ്രസംഗം നടത്തുകയുംതിരുവന്തപുരം സെന്റ് പീറ്റേര്‍സ് യാകോബായ സുറിയാനി കത്തീഡ്രലിന്‍റെ വികാരി റവ ഫാ റജി മാത്യു ,ഇടുക്കി ഭദ്രാസന യൂത്ത് അസോസിയേഷന്‍ കോ -ഓര്‍ഡിനേറ്റര്‍ ഡിക്കന്‍ ടിജോ മര്‍ക്കോസ്, ഡിക്കന്‍ ഡോ പോള്‍ സാമുവല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും .പ്രകൃതി പഠന ക്യാമ്പ് അഖില മലങ്കര കോ -ഓര്‍ഡിനേറ്റര്‍ ശ്രി സക്കറിയ മാത്യു നല്ലില കൃതഞത അര്‍പ്പിക്കുകയും ചെയ്തു.
No comments:
Post a Comment