പിറവം: മാമ്മലശ്ശേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലില്‍ ശിലാസ്ഥാപന പെരുന്നാള്‍ ചടങ്ങുകളും, സുവിശേഷയോഗവും തുടങ്ങി. ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത കൊടിയുയര്‍ത്തി. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍, ട്രസ്റ്റി ജോര്‍ജ് പൊന്നാട്ട്, സെക്രട്ടറി പൗലോസ് പുല്ല്യാട്ടേല്‍, ബേബി വട്ടങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഉപവാസ ധ്യാനയോഗം രാത്രി 8ന് പ്രദക്ഷിണം 9.30ന് നേര്‍ച്ചസദ്യ എന്നിവ നടക്കും. സമാപനദിവസമായ ശനിയാഴ്ച രാവിലെ 8.30ന് നടക്കുന്ന കുര്‍ബാനയ്ക്കു ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത കാര്‍മികത്വം നല്‍കും.
No comments:
Post a Comment