സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, February 20, 2013

ഫാ സ്കറിയ വട്ടക്കാട്ടിലിന്റെ കൂറുമാറ്റം - വഞ്ചനയ്ക്ക് മാപ്പില്ല.

പിറവം: ശ്രീ.എബ്രാഹം ജോസഫ് പേങ്ങനാമറ്റത്തില്‍, ശ്രീ.ടി.V മാണി  തോട്ടുപുറത്ത്  എന്നിവരുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണകാലത്താണ് ബഹു. ഫാ സ്കറിയ വട്ടക്കാട്ടിലിനെ പിറവം വലിയ പള്ളിയില്‍ നിയമിച്ചു കിട്ടുന്നതിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.  യാക്കോബായ സഭയുടെ അഭിമാനമായായിരുന്ന പിറവം പള്ളിയുടെ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന വട്ടക്കാട്ടില്‍  കുര്യാക്കോസ് കത്തനാര്‍ക്കു വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് പകരക്കാരനായി യാക്കോബായ സഭയിലെ ഫാ.ഔസേഫ് പാത്തിക്കല്‍, ഫാ. ജോര്‍ജ്ജ്.C.ചാലപ്പുറം,, ഫാ. പീറ്റര്‍ കൈപ്പള്ളിക്കുഴി എന്നിവര്‍ പള്ളിയില്‍ തവണകളായി സേവനം അനുഷ്ഠിച്ചു.ബഹു.ഫാ.പീറ്റര്‍ ലീവ് എടുത്തതിനു ശേഷമാണ് സ്കറിയ വട്ടക്കാട്ടിലിനെ പള്ളിയില്‍ നിയമിച്ചു കിട്ടുന്നതിനായി യാക്കോബായ സഭ ബഹു.കോടതിയെ സമീപിച്ചത്.   ബഹു.ജസ്റ്റിസ് വി. ഡി കരുണാകരന്‍ സുപ്രധാനമായ ഒരു വിധിയിലൂടെയാണ് താത്ക്കാലികമായി ഫാ. സ്കറിയ വട്ടക്കാട്ടിലിനെ യാക്കോബായ സഭയുടെ വൈദീകനായി നിയമിച്ചുത്തരവായത്.നാളിതുവരെ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകരേ പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലിയിട്ടുള്ളൂ എന്നു വിധിന്യായത്തില്‍ കോടതി പരാമര്‍ശിച്ചിരിക്കുന്നു. 
       പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകനായി ഫാ. സ്കറിയ വട്ടക്കാട്ടിലിനെനിയമിച്ചു കൊണ്ട് ബഹു.കോടതി ഇപ്രകാരം പറഞ്ഞു. 


1)     വട്ടക്കാട്ടില്‍ ഫാ. സ്കറിയ കത്തനാര്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകനാണ്.

2)     1200/ രൂപ മറ്റു വൈദീകര്‍ക്കു കൊടുക്കുന്ന സ്ഥാനത്ത് 840/ രൂപ മാത്രം കൊടുത്താല്‍ മതിയെന്ന് ഫാ. സ്കറിയ വട്ടക്കാട്ടില്‍ കോടതിയില്‍ എഴുതി തന്നിരിക്കുന്നു.  അതുകൊണ്ട് പള്ളിയ്ക്കു സാമ്പത്തിക ലാഭവും ഉണ്ട്. 

3)     ഫാ. സ്കറിയയുടെ ഭവനം പള്ളിയ്ക്ക് അടുത്തായതുകൊണ്ട് അദ്ദേഹത്തിന്റെ സേവനം എപ്പോഴും ലഭ്യമാണ്.

4)     ഫാ. സ്കറിയ വട്ടക്കാട്ടിലിന്റെ സേവനം തൃപ്തികരമല്ലെങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ നിന്നും മറ്റൊരച്ചനെമാറ്റി നിയമിച്ചുകിട്ടുന്നതിനു ഓര്‍ത്തഡോക്സ് പക്ഷത്തിനു കോടതിയെ സമീപിക്കാവുന്നതാണ്. 

ഈ നിയമനം OS 6/85 ന്റെ തീര്‍പ്പു കല്‍പ്പിക്കുന്നത് വരെ മാത്രം ആയിരിക്കുന്നതാണ്. 

പാത്രിയര്‍ക്കീസ് വിഭാഗക്കാരനായ വൈദീകനെ മാത്രമേ കോടതി നിയമിക്കു എന്നുള്ളതിനാല്‍ ഫാ.സ്കറിയ വട്ടക്കാട്ടില്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കേണ്ടി വന്നു. 
    “ഞാന്‍ ഈ ഇടവകക്കാരനും പാത്രിയര്‍ക്കീസ് വിഭാഗത്തിലെ വൈദീകനാണെന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിലെ വൈദീകര്‍ക്ക് ഈ പള്ളിയില്‍ യാതൊരു അവകാശവും ഇല്ലന്നും” അദ്ദേഹം കോടതിയില്‍ സത്യവാങ് മൂലം നല്‍കി. 
    “ഫാ. സ്കറിയ വട്ടക്കാട്ടിലിനെ പള്ളിയില്‍ നിയമിക്കുന്നത് ആപത്തു വരുത്തുമെന്ന്” പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന വട്ടക്കാട്ടില്‍ ബഹു. കുര്യാക്കോസ് കത്തനാര്‍ ദീര്‍ഘവീഷണത്തിലൂടെ മുന്നറിയിപ്പ് നല്‍കിയത് അക്ഷരം പ്രതി ശരിയാണെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. അനേകം വിശ്വാസികളുടെ ത്യാഗവും സമ്പത്തും ഫാ. സ്കറിയ വട്ടക്കാട്ടിലിനെ നിയമിച്ചു കിട്ടുന്നതിനായി ചിലവഴിച്ചു.  കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ആബൂര്‍ മോര്‍ ബസേലിയോസ് പൌലോസ് രണ്ടാമന്റെ കല്‍പനപ്രകാരം ആണ് വികാരി സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.  ഓര്‍ത്തഡോക്സ് സഭയുടെ ശക്തമായ എതിര്‍പ്പിനൊടുവില്‍ ഫാ. സ്കറിയ വട്ടക്കാട്ടിലിനെ പിറവം പള്ളിയുടെ വികാരിയായും കോടതി അംഗീകരിച്ചു.
      വസ്തുതകള്‍ ഇതായിരിക്കെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി പൌരോഹിത്യം നല്‍കിയ സഭയെ തള്ളിപ്പറഞ്ഞു തന്നെ നിരന്തരം എതിര്‍ത്ത ഓര്‍ത്തഡോക്സ് വിഭാഗത്തിലേക്കു കൂറുമാറിയത് നടുക്കത്തോടെയാണ് വിശ്വാസികള്‍ കണ്ടത്.  
    ഫാ.സ്കറിയ വട്ടക്കാട്ടിലിന്റെ നിയമനത്തെ ശക്തമായി എതിര്‍ത്ത  ഫാ. ജോസഫ് മങ്കിടി,V.A മാത്യു എന്നിവരുടെ കൂടെ ഓര്‍ത്തഡോക്സ് വിഭാഗത്തിനും വീതം വേണം എന്നാവശ്യപ്പെട്ടു പളളിയുടെ കവാടത്തിനു സമിപം കുത്തിയിരുന്ന് അപഹാസ്യനായത് ജനം ആശ്ചര്യത്തോടെയാണ് നോക്കിനിന്നത്.തങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ഫാ.സ്കറിയ വട്ടക്കാടനെ ഇപ്പോള്‍ മെത്രാന്‍കക്ഷിക്കാര്‍ ഇപ്പോള്‍ നെഞ്ചിലേറ്റി നടക്കുന്നത് ഛര്‍ദ്ധിച്ചതു ഭക്ഷിക്കുന്നതിനു തുല്ല്യമാണ്.
പൌരോഹ്യത്യം ഏല്‍ക്കുമ്പോള്‍ വി.മദ്ബഹാ മുമ്പാകെ നിന്നു ഓരോ വൈദിക സ്ഥാനിയും  വിശുദ്ധപ്രഖ്യാപനമായ ‘അമാലോഗ്യയില്‍’ ഇപ്രകാരം ഏറ്റുപറയുന്നു.
    “നമുക്കോ നമ്മുടെ സഹോദര മെത്രാപ്പോലിത്ത•ാരില്‍ ഒരാള്‍ക്കോ വിപരിതമായി നീ ഭവിച്ചാല്‍ നീ വി.സഭയില്‍ നിന്നും ശപിക്കപ്പെട്ടവനും, ദൂരികരിക്കപ്പെട്ടവനും, അന്യനും, നിരസിക്കപ്പെട്ടവനും, നാം നിന്നെ ധരിപ്പിച്ചിട്ടുളള ഈ വി. രഹസ്യത്തില്‍ നിന്നും ഉരിയപ്പെട്ടവനും ആയിരിക്കും തിന്മയ്ക്കോ , ഉപായത്തിനോ, കൌശലത്തിനോ നിന്നെ ആരെങ്കിലും സഹായിച്ചാല്‍ ആയവനും അപ്രകാരം തന്നെയായിരിക്കും’’
          വര്‍ഷങ്ങളായി പളളിയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ. സ്കറിയ വട്ടക്കാട്ടിലിന് വീണ്ടും പളളിയില്‍ തുടരുന്നതിനായി മാതൃസഭയിലേയ്ക്ക് തിരികെ വരാം. ബഹുമാന്യരായ അനേകം പേര്‍ അച്ചനുമായി സംസാരിച്ചു മാതൃസഭയിലേക്കു തിരിച്ചു വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.കോടതി വിധിയ്ക്ക് ശേഷവും ഈ ആവശ്യം ഉന്നയിച്ചു അച്ചനെ സമിപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
      “നിന്റെ സഹോദരന്‍ നിന്നോടു പിഴച്ചാല്‍ നീ ചെന്നു നീയും അവനും മാത്രമുളളപ്പോള്‍ കുറ്റം അവനു ബോധം വരുത്തുക അവന്‍ നിന്റെ വാക്കുകേട്ടാല്‍ നീ സഹോദരനെ നേടി,  കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടികൊണ്ടു ചെല്ലുക.  അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കും പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. ( മത്തായി 18:1517 )  
 ബഹുമാനപ്പെട്ട ഫാ.സ്കറിയ വട്ടക്കാട്ടില്‍ മാതൃ സഭയില്‍ തിരിച്ചുവരുന്ന പക്ഷം ക്രൈസ്തവ സാക്ഷ്യത്തിനായി മുടിയനായ പുത്രനെ സ്വീകരിച്ചതുപോലെ സ്വീകരിക്കുവാന്‍ ഇടവക ഒരുക്കുമാണ്.അല്ലാത്തപക്ഷം പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ കരുതുവാനേ കഴിയുകയുള്ളൂ.
"തങ്ങളെ പട്ടം കെട്ടിയ പാത്രിയര്‍ക്കീസിനോടും തങ്ങളുടെ സഹോദര എപ്പിസ്ക്കോപ്പ•ാരോടും കലഹിക്കുന്ന പക്ഷം കശ്ശീശ സ്ഥാനത്തിന്റെ ബഹുമതി അവരില്‍ നിന്നും എടുത്തുകളയപ്പെടുകയും അവര്‍ ത്യജിക്കപ്പെട്ടവരായി തീരുകയും ചെയ്യും'' (ഹൂദായ കാനോന്‍ Chapeter VII Div-1)
    നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രമായ പിറവം വലിയ പളളി പൂട്ടിക്കുവാനുളള ഫാ. സ്ക്കറിയ വട്ടക്കാട്ടിലിനെ മുന്‍നിര്‍ത്തിയുളള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുല്‍സിത ശ്രമം വി.മാതാവിന്റെയും വി.രാജക്കന്‍മാരുടെയും അനുഗ്രഹത്താല്‍ ഇടവക ചെറുത്തു തോല്‍പ്പിക്കും.
                                                  അന്ത്യോഖ്യ സത്യ വിശ്വാസ സംരക്ഷണ സമിതി.
                                    രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.