സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 17, 2013

ഓര്‍ത്തഡോക്സ് സഭയുടേ പ്രവര്‍ത്തികള്‍ നിയമ വാഴ്ച്ചയോടുള്ള വെല്ലുവിളി

അഭി.സഖറിയ മോര്‍ പോളികൊര്‍പ്പാസ്  മെത്രാപ്പോലിത്ത  പള്ളിയില്‍ എത്തിയപ്പോള്‍.

കോടതി വിധി ലംഘിച്ച് പിറവം രാജാധിരാജാ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ വി. കുര്‍ബ്ബാന തടസപ്പെടുത്തുവാനെത്തിയ ഫാദര്‍ സ്കറിയ വട്ടക്കാട്ടിലിന്റെയും, ഓര്‍ത്തഡോക്സ് സഭയുടേയും പ്രവര്‍ത്തികള്‍ നീതി നിഷേധവും, നിയമ വാഴ്ച്ചയോടുള്ള വെല്ലുവിളിയുമാണെന്ന് പള്ളിയില്‍ ചേര്‍ന്ന ഭക്ത സംഘടനകളുടെ യോഗം ആരോപിച്ചു. ഈ പ്രവര്‍ത്തികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുവാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. പള്ളി കോടതിയില്‍ വിധിയായ കേസില്‍ മെത്രാന്‍ കക്ഷിയില്‍ പെട്ട വൈദീകന്‍ ടി പള്ളിയില്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നത് തടയരുതെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞിരിന്നു. 28.2.97 ലെ OS  2/85  ലെ വിധി പ്രകാരം ഫാദര്‍ സ്കറിയ വട്ടക്കാട്ടിലിന്റെ സേവന കാലാവധി OS  6/85 വിധിയായ 25.1.2013 ല്‍ അവസാനിച്ചിട്ടുള്ളതും, അതിന് ശേഷം ഫാ.സ്കറിയ ഈ പള്ളിയില്‍ അതിക്രമിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. കോടതി വിധിയെ സംബന്ധിച്ച് അദ്ദേഹത്തിന് എന്തെങ്കിലും തര്‍ക്കമുള്ള പക്ഷം കോടതിയില്‍ നിയമാനുസൃതം അപ്പീല്‍ നല്‍കി പരിഹാരം കാണേണ്ടതാണ്. 
പള്ളികോടതിയില്‍ സ്റ്റാറ്റസ്കോ ആനുകൂല്യം അവശ്യപ്പെടാതെ ജില്ലാ ഭരണകൂടത്തെ സ്വാധീനിച്ച് സ്റ്റാറ്റസ്ക്കോ ആനുകൂല്യം നേടിയെടുക്കാനുള്ള ടിയാന്റെ കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിന് ഏതറ്റംവരേയും പോകുമെന്ന് യോഗം പ്രഖ്യാപിച്ചു. ക്രമസമാധാന പരിപാലനത്തിന്റെ മറവില്‍ ജില്ലാ ഭരണകൂടം സ്റ്റാറ്റസ്ക്കോ  ആനുകൂല്യം അനുവധിക്കുന്നത് ‘സൂപ്പര്‍ കോടതി’ യായി പ്രവര്‍ത്തിക്കുന്നതിന് തുല്യമാണ്. ഇത്തര നടപടികള്‍ ക്രമസമാധാന നില വഷളാകാനെ ഉപകരിക്കു. നീണ്ട 29 വര്‍ഷം കോടതിവരാന്തകള്‍ കയറിയിറങ്ങി പണവും, സമയവും വ്യയം ചെയ്തതിന് ശേഷം ലഭിച്ച വിധിന്യായം കാറ്റില്‍ പറത്തികൊണ്ട് കോടതി വിധിയിലൂടെ ലഭിക്കാത്ത ആനുകൂല്യങ്ങള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസിലെ വാദികള്‍ക്ക് അനുവദിച്ച് കൊടുക്കുന്നത് നീതീകരിക്കത്തക്കതല്ല.കാലുമാറിയ ഫാ.സ്കറിയ വട്ടക്കാട്ടിലിനെ മുന്‍ നിര്‍ത്തിയുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഒളിപ്പോര് അവസാനിപ്പിക്കണമെന്നും യോഗം ആവശപ്പെട്ടു. വിശുദ്ധ ദൈവാലയം പൂട്ടിക്കുവാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തന്റെ പ്രകോപനപരമായ നടപടികള്‍ അമ്പേ പരാജയപ്പെടുമെന്നും യോഗാംഗങ്ങള്‍ അറിയിച്ചു.
ഡല്‍ഹി ഭദ്രാസനാധിപ്പന്‍ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.സൈമണ്‍ ചെള്ളിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. റോയി മാത്യൂസ് മേപ്പടം,ഫാ.എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍,ഫാ. ഗീവര്‍ഗീസ് പട്ടരുമഠം,ഫാ. ഗീവര്‍ഗീസ് തെറ്റാലില്‍,ഫാ. ജയിംസ് ചാലപ്പുറം, ഫാ. സബിന്‍ ഇലഞ്ഞിമറ്റത്തില്‍, ഫാ. ജോബിന്‍ ഇലഞ്ഞിമറ്റത്തില്‍, ട്രസ്റ്റിമാരായ മത്തായി മണപ്പാട്ട്, മത്തായി തേക്കുമൂട്ടില്‍, ജോണ്‍ വെള്ളൂക്കാട്ടില്‍, ബിജു വര്‍ഗീസ്, ബൈന്നി വര്‍ഗീസ്, ജോണ്‍ കുമ്പളശേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.   

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.