ഇടവക മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ ഈവാനിയോസ് പള്ളിയില്‍ എത്തി ധൂപ പ്രാര്‍ത്ഥന നടത്തുന്നു. |
യൂത്ത് അസോസിയേഷന്റെ അടിയന്തിര യോഗം പള്ളിയില്‍ കൂടുന്നു |
പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കൂറുമാറിയ ഫാ. സ്കറിയാ വട്ടക്കാടന്‍ പ്രവേശിക്കുന്നത് യാക്കോബായ സഭ തടഞ്ഞു. 29 വര്‍ഷമായി നടന്നു വന്ന കേസ് അവസാനിച്ച സാഹചര്യത്തില്‍ ആണ് ഫാ സ്കറിയ വട്ടക്കാടന്‍ പ്രവേശിക്കുന്നത് യാക്കോബായ വിശ്വാസികള്‍ തടഞ്ഞത്. കേസ് തീരുന്നത് വരെ പള്ളിയില്‍ യാക്കോബായ സഭയുടെ വൈദീകനായി കോടതി നിയമിച്ചതാണ് ഫാ സ്കറിയ വട്ടക്കാടനെ.
രാത്രി വൈകിയും വിശ്വാസികള്‍ പള്ളിയില്‍ കഴിയുകയാണ് അഭി. ഇടവക മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ ഈവാനിയോസ് പള്ളിയില്‍ എത്തി ധൂപ പ്രാര്‍ത്ഥന നടത്തി. അഭി തിരുമേനി പള്ളിയില്‍ വിസ്വസികലോടൊപ്പം പ്രാര്‍ത്ഥനയിലാണ്.
ഫാ സ്കറിയ വട്ടകാടന്‍ പള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കാന്‍ നാളെ എത്തിയാല്‍ തടയുമെന്ന് യൂത്ത് അസോസിയേഷന്‍ വ്യക്തമാക്കി.പള്ളിയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ ആണ് യൂത്ത് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കിയത്.
No comments:
Post a Comment