സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, February 16, 2013

അനധികൃത പ്രവേശനം തടയും : യൂത്ത് അസോസിയേഷന്‍


പിറവം പള്ളിക്കേസ് കോടതി വിധിയിലൂടെ ഇല്ലാത്ത അവകാശങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് മെത്രാന്‍ കക്ഷികള്‍ പൊതു സമൂഹത്തില്‍ പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്തുവാന്‍ നടത്തുന്ന നീക്കം പരാജയപ്പെടുക തന്നെ ചെയ്യും.  1934 ലെ ഭരണ ഘടനാപ്രകാരം നിയമിക്കപ്പെട്ട മെത്രാപ്പോലീത്തമാരാലും, പുരോഹിതരാലും ഭരിക്കപ്പെടണം എന്ന കേസിലെ ഒന്നാമത്തെ ആവശ്യം കോടതി അംഗീകരിച്ചില്ല.  യാക്കോബായ സഭയുടെ തിരുമേനിമാരോ പുരോഹിതരോ ടി പള്ളിയില്‍ ശുശ്രൂഷാദി കര്‍മ്മങ്ങള്‍ നടത്തുന്നത് വിലക്കണമെന്ന് ആവശ്യവും, 1934ലെ ഭരണഘടനാപ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള മെത്രാപ്പോലീത്തമാരും പുരോഹിതരും  ടി പള്ളിയില്‍ പ്രവേശിക്കുന്നത് തടയുന്നതില്‍ നിന്നും യാക്കോബായ സഭാംഗങ്ങള്‍ക്ക് ശാശ്വത നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും പള്ളിക്കോടതിയുടെ സുപ്രധാന വിധിയില്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.  
ആരാണ് ഭദ്രാസന മെത്രാപ്പോലീത്ത, കാതോലിക്ക എന്നീ ചോദ്യങ്ങള്‍ ഈ വിധിയില്‍ വളരെ പ്രസക്തമാണ്.  ടി പള്ളി ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനത്തില്‍ തോമസ് അത്താനാസിയോസിന്റെ കീഴിലാണ് എന്ന് പല തവണ പള്ളിക്കോടതിയില്‍ മെത്രാന്‍കക്ഷികള്‍ വാദിച്ചിരുന്നെങ്കിലും, അദ്ദേഹമാണ് മെത്രാപ്പോലീത്ത എന്ന് പറയുവാന്‍ കോടതി തയ്യാറായില്ല.  2002ലെ മലങ്കര അസോസിയേഷന് ശേഷം അഞ്ചു പുരോഹിതരെ അത്താനാസിയോസ് പല പ്രാവശ്യമായി ടി പള്ളിയിലേക്ക് കല്‍പ്പനകള്‍ നല്‍കി അയച്ചുവെങ്കിലും ഒന്നിന് പോലും സാധൂകരണം നല്‍കുവാന്‍ കോടതി തയ്യാറായില്ല.  ഇത് സംബന്ധിച്ച് രണ്ട് കേസുകളില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയെങ്കിലും അനുവദിക്കപ്പെട്ടില്ല.  ചരിത്രം ഇപ്രകാരമായിരിക്കെ, ചരിത്രം ആവര്‍ത്തിക്കുവാനാണ് മെത്രാന്‍കക്ഷികള്‍ ശ്രമിക്കുന്നത്.  ടി പള്ളിയില്‍ 1972 മുതല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ പുരോഹിതര്‍ മാത്രമേ ശുശ്രൂഷകള്‍ നടത്തുന്നുള്ളൂ എന്ന ഹൈക്കേടതിയുടെ സ്റാറ്റസ്കോ അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ല.  നാളിതുവരെ പല കോടതികളിലും പോയിട്ട് ലഭിക്കാത്ത നിവ്യത്തികള്‍ 1934ലെ ഭരണഘടന ഇടവകപ്പളളികള്‍ക്ക് സുപ്രീംകോടതി 1995 ലെ വിധിയിലൂടെ ബാധകമായിരിക്കുന്നതിനാല്‍ ഒരു കീഴ്വഴക്കം എന്ന നിലയിലെങ്കിലും ഈ പളളിയ്ക്കും ബാധകമാണന്ന് പറയണം എന്നാണ് വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്.  ഈ വിധി മെത്രാന്‍ കക്ഷികള്‍ നടത്തിയെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല.  അതിന് പകരം യൂത്ത് അസ്സോസിയേഷന്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കിയും, കാലവധി കഴിഞ്ഞിട്ടും അനധിക്യതമായി തുടരുവാന്‍ ശ്രമിക്കുന്ന ഒരു പുരോഹിതനെ ശിഖണ്ഡികസമാനം മുന്‍നിര്‍ത്തി അനര്‍ഹമായ നേട്ടങ്ങള്‍ക്ക് ശ്രമിക്കുന്നതും ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ സ്യഷ്ടിക്കുമെന്ന് യൂത്ത് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.   
യോഗത്തില്‍ ഫാ. ജയിംസ് ചാലപ്പുറം അദ്ധ്യക്ഷത വഹിച്ചു.  ഫാ. വറുഗീസ് പനച്ചിയില്‍, ഫാ. ഗീവറുഗീസ് പട്ടരുമഠത്തില്‍, ഫാ. ഗീവറുഗീസ് തെറ്റാലില്‍, ട്രസ്റി മത്തായി തേക്കുംമൂട്ടില്‍, ബിജു വറുഗീസ്, റെജി പി വര്‍ഗീസ്‌ , ബിനു ഇടക്കുഴി, ദീപു പാലക്കല്‍, ജോമോന്‍ പടവെട്ടില്‍, പ്രേംസണ്‍ പാഴൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.