സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, February 14, 2013

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭാ കൌണ്‍സില്‍ നടത്തപ്പെട്ടു

മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. മേഖലാ കൌണ്‍സില്‍ യോഗം ലസ്ഥന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് ഫെബ്രുവരി മാസം മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനാനന്തരം പാത്രിയാര്‍ക്കല്‍ വികാരി അഭിവμ്യ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. 
യോഗത്തില്‍ പരി. സഭയുടെ യു.കെ. മേഖലയിലെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. യു.കെ. മേഖലയിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ഇടവകകളിലേയും 12നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഒരു ത്രിദിന ക്യാമ്പ് ഏപ്രില്‍ മാസം ആദ്യവാരം നടത്തുന്നതിന് തീരുമാനിച്ചു. ഈ വര്‍ഷത്തെ ഹാശാ ആഴ്ചയിലെ ശുശ്രൂകള്‍ പരമാവധി ഇടവകകളിലും സുവിശേഷയോഗങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ മേഖലാടിസ്ഥാനത്തിലും നടത്തുന്നതിന് തീരുമാനിച്ചു പരി. സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവരും സഭയുടെ പ്രാഥമിക അംഗത്വം പോലുമില്ലാത്തവരുമായ ചിലര്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടേയും അതിന്റെ ഭാഗമായ മലങ്കര യാക്കോബായ സുറിയാനി സഭയുടേയും പേരുകള്‍ ദുരുപയോഗം ചെയ്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കൌണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യങ്ങള്‍ പരി. പാത്രിയര്‍ക്കീസ് ബാവായുടെയും ശ്രേഷ്ഠ കാതോലിക്കാബാവായുടെയും പരി. സുന്നഹദോസിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനും ഇതിനെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും കൌണ്‍സില്‍ യോഗം തീരുമാനിച്ചു. പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെയും ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെയും കീഴിലുള്ള മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്ത്ഡോക്സ് സഭയുടെ യു.കെ. മേഖലയില്‍ താഴെ പറയുന്ന ഇടവകകളാണുള്ളത്.
1. St. Thomas Jacobite Syrian Orthodox Church, London (Vicar – Fr. Raju Abraham Cheruvillil)
2. St. Ignatius Elias Jacobite Syrian Orthodox Church, Belfast (Vicar – Fr. Siby Varghese Valayil)
3. Mor Baselios Yeldho Jacobite Syrian Orthodox Church, Bristol (Vicar – Fr. Thomas Puthiyamadathil)
4. St. Thomas Jacobite Syrian Orthodox Church, Portsmouth (Vicar – Fr. Geevarghese Thandayath)
5. St. Mary’s Jacobite Syrian Orthodox Church, Liverpool (Vicar – Fr. Peter Kuriakose)
6. St. Mary’s Jacobite Syrian Orthodox Church, Manchester (Vicar – Fr. Peter Kuriakose)
7. St. Gregorios Jacobite Syrian Orthodox Church, Newcastle (Vicar – Fr. Eldhose Vattaparambil)
8. St. George Jacobite Syrian Orthodox Church, Birmingham (Vicar – Fr. Thomas Puthiyamadathil)
9. St. Mary’s Jacobite Syrian Orthodox Congregation, Northampton (Vicar – Fr. Raju Abraham Cheruvillil)
10. St. Peter’s & St. Paul’s Jacobite Syrian Orthodox Congregation, Oxford
      (Vicar – Fr. Geevarghese Thandayath)
11. St. George Jacobite Syrian Orthodox Congregation, Aberdeen(Vicar – Fr. Siby Varghese Valayil)
12. St. Gregorios Jacobite Syrian Orthodox Congregation, Peterborough (Vicar – Fr. Jino Joseph)
13. St. Mary’s Jacobite Syrian Orthodox Congregation, Leicester (Vicar – Fr. Siby Varghese Valayil)
14. St. George Jacobite Syrian Orthodox Congregation, Basingstoke (Vicar – Fr. Geevarghese Thandayath)
15. St. George Jacobite Syrian Orthodox Congregation, Leeds (Vicar – Fr. Eldhose Vattaparambil)
16. St. Ignatius Elias Jacobite Syrian Orthodox Congregation, Cambridge (Vicar – Fr. Geevarghese
      Thandayath)

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.