സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, January 15, 2013

കാരക്കുന്നം മര്‍ത്തമറിയം പള്ളി കത്തീഡ്രല്‍ പദവിയില്‍


കോതമംഗലം: മൂവാറ്റുപുഴ ജില്ല രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. കാരക്കുന്നം മര്‍ത്തമറിയം പള്ളി കത്തീഡ്രല്‍ ദൈവാലയമായി പ്രഖ്യാപിച്ച ശേഷം നടന്ന കുടുംബ യൂണിറ്റുകളുടെ സംയുക്ത വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളിയെ കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പരി. പാത്രിയര്‍ക്കീസ് ബാവയുടെ കല്പന ധൂപപ്രാര്‍ഥനയ്ക്കു ശേഷം പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വായിച്ചതോടെ വിശ്വാസ ചൈതന്യ നിറവില്‍ ഭക്തസഹസ്രങ്ങള്‍ പ്രാര്‍ഥനാ ഗീതങ്ങള്‍ മുഴക്കി.
എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി.
യാക്കോബായ സഭയുടെ മാമലശ്ശേരി പള്ളി ഇടവകാംഗങ്ങള്‍ 243 ദിവസമായി അനുഷ്ഠിച്ചുവരുന്ന ഉപവാസ സമരം നിയമസഭയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്ന് സമ്മേളനത്തില്‍ സംസാരിച്ച ടി.യു. കുരുവിള എം.എല്‍.എ. വ്യക്തമാക്കി.തന്നെ വളര്‍ത്തിയ സഭയോടാണ് കൂര്‍ എന്നും MLA സ്ഥാനം തനിക്ക് വലുതല്ലന്നും, സഭയുടെ ദേവാലയങ്ങള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനീതികളെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റുകയില്ലയെന്നും, മാമ്മലശ്ശേരിയിലെ 243 ദിവസം പിന്നിടുന്ന അഖണ്ട പ്രര്തനായെഞ്ഞ്ജത്തോട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീതി രഹിതമായ നടപടികള്‍ക്കെതിരെ തന്‍റെ MLA സ്ഥാനം രാജിവെക്കുന്നത് ഉള്‍പടെയുള്ള ശക്തമായ നടപടിയിലേക്ക് പോകുമെന്നും ടി. യു.കുരുവിള MLA പരസ്യമായി പ്രഖ്യാപിച്ചു.
മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, മാത്യൂസ് മാര്‍ അഫ്രേം, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, സഭാ വൈദിക ട്രസ്റ്റി മത്തായി പൂവന്തുറ എപ്പിസ്‌കോപ്പ, സഭാ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, വികാരി ഫാ. ജോസ് ജോണ്‍ പരണായില്‍, സഹവികാരി ഫാ. അബ്രഹാം ആലിയാട്ടുകുടി, കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളി വികാരി ഫാ. ഡോ. തോമസ് ജെ. പറയിടം, ട്രസ്റ്റിമാരായ കെ.ടി. മത്തായിക്കുഞ്ഞ്, സിജു മത്തായി, കുടുംബ യൂണിറ്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.പി. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു.
എം.ജി. യൂണിവേഴ്‌സിറ്റി എം.ടെക് പരീക്ഷ രണ്ടാം റാങ്ക് ജേതാവ് ദീപ്തി വര്‍ക്കിയെ ശ്രേഷ്ഠ കാതോലിക്ക അനുമോദിച്ചു. കുടുംബ യൂണിറ്റുകളുടെ റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. റാലിക്ക് മാര്‍ ബസ്സേലിയോസ് യൂണിറ്റ് ഒന്നാം സ്ഥാനവും, സെന്റ് പീറ്റേഴ്‌സ് യൂണിറ്റ് രണ്ടാം സ്ഥാനവും കാഷ് അവാര്‍ഡും നേടി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.