കാലടി: മറ്റൂര്‍ സെന്റ്‌ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവകദിനാഘോഷവും കുടുംബയൂണിറ്റ് വാര്‍ഷികവും നടത്തി. ക്രിസ്തീയ കുടുംബജീവിതത്തെക്കുറിച്ച് ചിന്നന്‍ ടി. പൈനാടത്ത് ക്ലാസെടുത്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാനം ചെയ്തു.
വികാരി ഫാ. എബ്രഹാം നെടുംതള്ളില്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം എം.ടി. വര്‍ഗീസ്, ടി.വി. ഏല്യാസ്, ബേബി കാക്കശ്ശേരി, ഏല്യാസ് കുളങ്ങര, കെ.ഐ. പൗലോസ്, ടി.ഒ. ബേബി, എല്‍ദോ കുര്യാക്കോസ്, ടി.ഒ. ജോര്‍ജ്, വാവച്ചന്‍ താടിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. 80 വയസ്സ് പിന്നിട്ടവരെ ആദരിച്ചു.
No comments:
Post a Comment