സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, December 19, 2012

സഭാതര്‍ക്കം: സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന്‌ വെള്ളാപ്പള്ളി


ആലപ്പുഴ: യാക്കോബായ സുറിയാനി സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു പ്രശ്‌നം പരിഹരിക്കണമെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.
വളരെക്കാലമായി തുടരുന്ന സഭാതര്‍ക്കം രമ്യമായി പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്‌ഥയാണു കാണിക്കുന്നത്‌. ഈ തര്‍ക്കം ഒരു മേശയ്‌ക്കു ചുറ്റുമിരുന്നു നേരത്തെതന്നെ പരിഹരിക്കപ്പെടേണ്ടതായിരുന്നു. തര്‍ക്കവിഷയത്തില്‍ നിന്നു മാറിനിന്ന്‌ ഇരുകൂട്ടരുടേയും വിരോധം ഏറ്റുവാങ്ങേണ്ട എന്ന തരത്തിലുള്ള നയം ഒരു ഭരണാധികാരിക്കും ഭൂഷണമല്ല.
കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ മൂന്നുദിവസമായി 84 വയസുള്ള ശ്രേഷ്‌ഠ കാതോലിക്കാബാവാ സമാധാനം പുനഃസ്‌ഥാപിക്കുവാന്‍ പ്രാര്‍ഥനയിലാണ്‌. ഗാന്ധിജിയുടെ സഹനസമരത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ള ഈ പ്രാര്‍ഥനാ യജ്‌ഞത്തെപ്പോലും അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനേ സഹായിക്കൂ. രാമമംഗലത്തിനടത്തുള്ള മാമലശേരി പള്ളിയിലും 218 ദിവസമായി പ്രാര്‍ഥനായജ്‌ഞം നടന്നുവരുന്നു.
പൊതുമുതല്‍ നശിപ്പിച്ചും ജനദ്രോഹകരമായ ഹര്‍ത്താലുകളും പണിമുടക്കുകളും പ്രഖ്യാപിച്ചും ആശയപ്രചാരണത്തിനായി കൈവെട്ടിയും കൊലപാതകങ്ങള്‍ നടത്തിയും പരസ്‌പരം വീടുകളും കടകളും നശിപ്പിച്ചും മറ്റുള്ളവര്‍ സമരം നടത്തുമ്പോള്‍ ഇതുപോലെ ഏറ്റവും മൂല്യബോധത്തോടെ ശ്രേഷ്‌ഠരായ വ്യക്‌തികള്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടുമ്പോള്‍ അതു കണ്ടില്ല എന്നു നടിക്കുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.