സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, December 28, 2012

ദൈവത്തിനു ജീവിതത്തില്‍ അവസരം നല്‍കണം: ശ്രേഷ്‌ഠ കാതോലിക്കാ ബാവ

ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത   യോഗത്തില്‍ മുഖ്യപ്രസംഗം നടത്തുന്നു.

കോലഞ്ചേരി: ശാക്‌തീകരിക്കുന്ന ദൈവത്തിന്‌ ജീവിതത്തില്‍ അവസരം നല്‍കണമെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ ഉദ്‌ബോധിപ്പിച്ചു.
യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശില്‍ നടക്കുന്ന 23-മത്‌ അഖില മലങ്കര സുവിശേഷ മഹായോഗത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു ബാവ. ക്ഷമിക്കുമ്പോഴും, സഹിക്കുമ്പോഴും മാത്രമാണു ദൈവം മനുഷ്യഹൃദയത്തിലേക്കു കടന്നുവരികയുള്ളുവെന്നും ബാവ പറഞ്ഞു.
യേശുക്രിസ്‌തുവിനോടുള്ള സ്‌നേഹം ജീവിതത്തില്‍ ശക്‌തി പകരുമെന്ന്‌ അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. ആത്യന്തികമായി മനുഷ്യനെ ശക്‌തിപ്പെടുത്താന്‍ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്നു ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.
യോഗത്തില്‍ മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൗലോസ്‌ പാറേക്കര കോര്‍ എപ്പിസ്‌കോപ്പ യോഗത്തില്‍ മുഖ്യസുവിശേഷ പ്രസംഗം നടത്തി. ലിവിംഗ്‌ മെലഡീസ്‌ ഗാനശുശ്രൂഷ നിര്‍വ്വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, ഡോ. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, യാക്കോബ്‌ മോര്‍ അന്തോണിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌, ജോര്‍ജ്‌ മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവര്‍ സംബന്ധിച്ചു. ഇന്ന്‌ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 വരെ അഖില മലങ്കര വൈദീക യോഗം, ധ്യാനയോഗം എന്നിവ നടക്കും.
വൈകിട്ട്‌ 6 ന്‌ തുടങ്ങുന്ന സുവിശേഷ യോഗത്തില്‍ തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ മെത്രാപ്പോലീത്ത ആമുഖ പ്രസംഗവും, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രസംഗവും നടത്തും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.