സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 27, 2012

യാക്കോബായ പരിപാടികളില്‍ യു.ഡി.എഫ്‌. നേതാക്കള്‍ക്ക്‌ വിലക്ക്‌

കൊച്ചി: സഭാ തര്‍ക്കത്തില്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ പക്ഷപാതം കാട്ടുന്നതായി ആരോപിച്ച്‌ യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ക്രിസ്‌മസ്‌ ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനു മുന്നില്‍ ഉപവാസമിരിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചതാണെങ്കിലും പിന്നീട്‌ പിന്മാറുകയായിരുന്നു. സെക്രട്ടേറിയറ്റ്‌ പടിക്കല്‍ ഉപവാസം നടത്തുന്നകാര്യം സഭാ സമിതികള്‍ ചര്‍ച്ച ചെയ്‌ത് ബാവയുടെ തീരുമാനത്തിനു വിട്ടിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ ഇന്നു വൈകിട്ടോടെ തീരുമാനമുണ്ടാകും. ശ്രേഷ്‌ഠ ബാവയുടെ ജനുവരി ഒന്നുമുതലുള്ള എല്ലാ പരിപാടികളും റദ്ദു ചെയ്‌തതായി സഭാ കേന്ദ്രത്തില്‍നിന്നും അറിയിച്ചു. നിലപാട്‌ ശക്‌തമാക്കുന്നതിന്റെ ഭാഗമായി, സഭ നടത്തുന്ന സമ്മേളനങ്ങളിലും പൊതുപരിപാടികള്‍ക്കും യു.ഡി.എഫ്‌. നേതാക്കളേയോ എം.എല്‍.എമാരേയോ ഔദ്യോഗികമായി ക്ഷണിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്‌.
 ഇന്നലെ ആരംഭിച്ച അഖില മലങ്കര കണ്‍വന്‍ഷന്‍ ഉദ്‌ഘാടന ചടങ്ങില്‍ യു.ഡി.എഫ്‌: എം.എല്‍.എമാരെ ഔദ്യോഗികമായി വിളിച്ചില്ല. സഭയുടെ നിലനില്‍പിനു ഭീഷണിയാകുന്ന തീരുമാനങ്ങളാണ്‌ കഴിഞ്ഞദിവസങ്ങളില്‍ സര്‍ക്കാരില്‍നിന്ന്‌ ഉണ്ടായതെന്നും നീതി നിഷേധിക്കുന്നതായും യാക്കോബായ സഭയ്‌ക്ക് പരാതിയുണ്ട്‌. യാതൊരു പ്രകോപനമില്ലാതിരുന്നിട്ടും കുറിഞ്ഞി പള്ളി അടച്ചു. യാക്കോബായ സഭയുടെ വീതത്തിലായിരുന്നു ഇത്തവണ ക്രിസ്‌മസ്‌. പള്ളി പൂട്ടിയതിനാല്‍ പള്ളിയുടെ ചരിത്രത്തില്‍ ഇത്തവണ ക്രിസ്‌മസ്‌ ശുശ്രൂഷ നടന്നില്ല. കുറിഞ്ഞി പള്ളി അടയ്‌ക്കേണ്ട കാര്യമില്ല. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം അതേപടി ചെയ്‌തുകൊടുക്കുകയായിരുന്നു റവന്യൂ, പോലീസ്‌ അധികാരികള്‍. ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് കുറിഞ്ഞി പള്ളിയില്‍ അവകാശം ഉണ്ടാക്കികൊടുക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഭൂരിപക്ഷം വിശ്വാസികളുടെ ആവലാതി സര്‍ക്കാര്‍ കണ്ടില്ലെന്നും യാക്കോബായ വിഭാഗം ആരോപിക്കുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗം രണ്ടുദിവസം പള്ളിക്കു മുന്നില്‍ പ്രാര്‍ഥനായജ്‌ഞം നടത്തിയപ്പോള്‍ അവര്‍ക്ക്‌ അനുകൂലമായി തീരുമാനമെടുത്ത സര്‍ക്കാര്‍ 225 ദിവസമായി മാമലശേരി പള്ളിയില്‍ യാക്കോബായ വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ഥനായജ്‌ഞം കണ്ടില്ലെന്നു നടിക്കുകയാണ്‌. മണ്ണത്തൂര്‍ പള്ളിയിലും പെട്ടെന്നു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറായി. എന്നാല്‍ കണ്യാട്ടുനിരപ്പ്‌, ഞാറക്കാട്‌ പള്ളികളില്‍ യാക്കോബായ വിശ്വാസികളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാതെ വിശ്വാസികള്‍ക്കെതിരേ ജാമ്യമില്ലാ കേസുകള്‍ എടുക്കുകയായിരുന്നു. പള്ളി പരിസരത്തോ നാട്ടില്‍പോലുമോ പ്രവേശിപ്പിക്കാത്ത വിധം യാക്കോബായ വിശ്വാസികളെ കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ സഭയുടെ അടിത്തറ തകര്‍ക്കുകയാണ്‌ പോലീസിന്റെയും റവന്യൂ അധികൃതരുടെയും ലക്ഷ്യം. ഒരുകാലത്തും ഇത്തരം ദുരവസ്‌ഥ സഭയ്‌ക്ക് ഒരുകാലത്തും നേരിടേണ്ടി വന്നിട്ടില്ലെന്നാണു യാക്കോബായ സഭയുടെ പരാതി. അടുത്തമാസം 25, 26 തീയതികളില്‍ ആലുവ തൃക്കുന്നത്ത്‌ പള്ളിയില്‍ നടക്കുന്ന പരിശുദ്ധ വലിയ തിരുമേനിയുടെ തിരുനാളിന്‌ പൂട്ടിക്കിടക്കുന്ന പള്ളി തുറന്ന്‌ കുര്‍ബാനയര്‍പ്പിക്കുമെന്ന നിലപാടിലാണ്‌ യാക്കോബായ സഭ.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.