സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, December 27, 2012

അഖില മലങ്കര സുവിശേഷ മഹായോഗം തുടങ്ങി.

View Photo
കോലഞ്ചേരി: രക്ഷയുടെ മാര്‍ഗത്തിലേക്കു വരാനാണു ദൈവം നമ്മെ പഠിപ്പിക്കുന്നതെന്നു ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത. പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുക്രിസ്‌തുവാണു സുവിശേഷമെന്നും നാം ഓരോരുത്തരും ദൈവകൃപയാല്‍ സൃഷ്‌ടിക്കപ്പെട്ടവരും ദൈവത്തിനു സ്‌തോത്രം ചെയ്യേണ്ടവരുമാണെന്ന ബോധ്യം ഉണ്ടായിരിക്കേണ്ടവരുമാണെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ശാക്‌തീകരിക്കുന്ന ദൈവത്തില്‍ രക്ഷ പ്രാപിക്കുന്നവരാകാന്‍ കഴിയണമെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. കണ്‍വന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബാവ. ആത്മനിറവിന്റേയും ചൈതന്യത്തിന്റേയും പുതുവര്‍ഷത്തിലേക്കു പ്രവേശിക്കാന്‍ കഴിയട്ടെയെന്നു സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. കഷ്‌ടതകളുടെ സമയങ്ങളില്‍ ദൈവം കൂടെയുണ്ടെന്നുള്ള സന്ദേശം പകര്‍ന്നുനല്‍കാന്‍ സുവിശേഷത്തിലൂടെ കഴിയണമെന്നു ക്രിസ്‌മസ്‌ സന്ദേശത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ മലങ്കരയുടെ സെക്രട്ടറി മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. 
ബാംഗ്ലൂര്‍ യു.ടി.സി കോളജിലെ ഫാ. ഡോ. ജേക്കബ്‌ ജോസഫ്‌ മുഖ്യപ്രസംഗം നടത്തി. മെത്രാപ്പോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌, ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, കുര്യാക്കോസ്‌ മോര്‍ സേവേറിയോസ്‌, മര്‍ക്കോസ്‌ മോര്‍ ക്രിസോസ്‌റ്റമോസ്‌, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, യൂഹന്നാന്‍ മോര്‍ മിലിത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ ബര്‍ണാബാസ്‌, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌, സഖറിയ മോര്‍ പോളികാര്‍പ്പസ്‌, സഖറിയ മോര്‍ പീലക്‌സിനോസ്‌, തോമസ്‌ മോര്‍ അലക്‌സാന്ത്രിയോസ്‌, ജോര്‍ജ്‌ മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌, സെക്രട്ടറി ജോര്‍ജ്‌ മാത്യു, ടി.യു. കുരുവിള എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു. ഇന്നു രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 വരെ ധ്യാനയോഗം. വൈകിട്ട്‌ യോഗത്തില്‍ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ആമുഖ സന്ദേശവും, ഡോ. ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ മുഖ്യപ്രഭാഷണവും നടത്തും.
പുത്തന്കുരിശു പാത്രിയര്‍ക്കാ സെന്ററിനു മുന്‍പില്‍ ഒരുക്കിയ കൂറ്റന്‍ പന്തലിനു  ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും വിശ്വാസികളാണ് സുവിശേഷമഹായൊഗത്തിനു എത്തിയത്. കൂടുതല്‍ കസേരകള്‍ കൊണ്ടുവന്നും,നിലത്തു ടാര്‍പ്പായ വിരിച്ചും ആണ് വിശ്വാസികള്‍ക്ക് ഇരിപ്പിടം ഒരുക്കിയത്.  

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.