സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 30, 2012

ആരാധിക്കുവാനുള്ള ആഗ്രഹം മനുഷ്യനെ ഈശ്വരനുമായി അടുപ്പിക്കും -മാര്‍ പീലക്‌സിനോസ്

കോലഞ്ചേരി: ആരാധിക്കാനുള്ള ആഗ്രഹമാണ് മനുഷ്യനെ ഈശ്വരനുമായി അടുപ്പിക്കുന്നത് എന്ന് സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ നടന്നുവരുന്ന അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ നാലാം ദിവസത്തെ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. നിരന്തരമായ ആരാധനയിലൂടെ മനസ്സിനെ ബലപ്പെടുത്താനും കഴിയണം. കാരണം മനുഷ്യന്റെ ബലഹീനതകളെക്കുറിച്ച് അവന്‍ ബോധവാനാകുന്നില്ല എന്നതാണ്. ഇതാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് ആമുഖ പ്രഭാഷണം നടത്തി. ഫാ. സുരേഷ് മുഖ്യപ്രഭാഷണവും നടത്തി. യോഗത്തില്‍ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ അന്തിമോസ്, തോമസ് മാര്‍ അലക്‌സാന്ത്രിയോസ്, ഏലിയാസ് മാര്‍ യൂലിയോസ് എന്നിവരും സംബന്ധിച്ചു.
ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം: ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌
കോലഞ്ചേരി: ദൈവവചനം ഉള്‍ക്കൊണ്ട്‌ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ വിശ്വാസികള്‍ക്ക്‌ കഴിയണമെന്ന്‌ വൈദിക സെമിനാരി റെസിഡന്റ്‌ മെത്രാപോലീത്ത ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍കുരിശില്‍ നടക്കുന്ന 23-ാമത്‌ അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ മൂന്നാം ദിവസം മുഖ്യപ്രസംഗം നടത്തുകയായിരുന്നു മെത്രാപോലീത്ത. ദൈവവചനത്തെ വളച്ചൊടിക്കുന്ന കാലഘത്തിലൂടെയാണ്‌ കടന്നുപോകു മ്പോള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവാകുന്ന അഗ്നിയാണ്‌ മനുഷ്യനില്‍ വേണ്ടതെന്ന്‌ അദേഹം പറഞ്ഞു. അപ്പോസ്‌തോലികമായ വിശ്വാസ സത്യങ്ങള്‍ മറന്ന്‌ അന്യന്‍ അഗ്നി സ്വീകരിച്ചാല്‍ ആപത്തിലേക്കായിരിക്കും നയിക്കുന്നത്‌. 
മാറ്റപ്പെടുന്ന വിശ്വാസം വ്യതിചലനമാണ്‌, ജീവിതത്തില്‍ ഭയത്തിന്റെ സാഹചര്യം ഉണ്ടാകുമ്പോള്‍ ദൈവത്തില്‍ അഭയപ്പെട്ടാല്‍ ഭയം അകലുമെന്നും മോര്‍ തെയോഫിലോസ്‌ ആഹ്വാനം ചെയ്‌തു. ഭയപ്പാടുകളുടെ മധ്യത്തില്‍ ശക്‌തിപ്പെടുത്തുന്ന ദൈവം സമൂഹത്തില്‍ ഉണ്ടെന്ന്‌ മുംബൈ ഭദ്രാസന സഹായ മെത്രാപോലീത്ത തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌ ആമുഖ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. കഷ്‌ടപ്പാടുകളുടെ നടുവില്‍ പ്രത്യാശയുടെ അനുഭവം മനുഷ്യന്‌ ലഭിക്കുമെന്നും, യഥാര്‍ഥ വിശ്വാസത്തോടെ യേശുവിനെ സമീപിച്ചാല്‍ ജീവിതത്തിലെ ദുരിതങ്ങള്‍ അകലുമെന്നും മെത്രാപോലീത്ത വിശ്വാസ സമൂഹത്തെ ഓര്‍മിപ്പിച്ചു.
 ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, മെത്രാപോലീത്തമാരായ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌, കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, ജോര്‍ജ്‌ മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സംബന്ധിച്ചു. ലിവിംഗ്‌ മെലഡീസ്‌ ഗാനശുശ്രൂഷ നിര്‍വഹിച്ചു. നാലാം ദിവസമായ ഇന്ന്‌ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 വരെ ധ്യാനയോഗം നടക്കും. വൈകിട്ട്‌ 6ന്‌ തുടങ്ങുന്ന സുവിശേഷ യോഗത്തില്‍ ഡോ. തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപോലീത്ത ആമുഖ പ്രസംഗവും ഡോ. മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപോലീത്ത മുഖ്യപ്രസംഗവും നടത്തും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.