സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 18, 2012

സര്‍ക്കാരിനെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും - യൂത്ത് അസോസിയേഷന്‍

മുവാറ്റുപുഴ ഡി.വൈ .എസ് .പി കോടികള്‍ മുടക്കി വീട് പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചു അന്വേഷിക്കണമെന്നും യൂത്ത് അസോസിയേഷന്‍ ആവശ്യപെട്ടു.
പുത്തന്‍കുരിശ്: യാക്കോബായ സഭയുടെ പള്ളികള്‍ കയ്യേറാന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതില്‍ യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍  പ്രതിഷേധിച്ചു. 84 വയസുള്ള ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയ്ക്ക് പള്ളികള്‍ സംരക്ഷിക്കുന്നതിനായി പള്ളികള്‍ക്കു മുന്പില്‍ പ്രാര്‍ത്ഥനാ യഞ്ജം  നടത്തേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ യൂത്ത് അസോസിയേഷന് കഴിയുകയില്ലന്നു കേന്ദ്ര വൈസ് പ്രസിഡണ്ട്‌ ഫാ.പൗലോസ്‌ കൊച്ചുപറമ്പിലും,സെക്രട്ടറി ബിജു സ്കറിയയും പറഞ്ഞു. 
സര്‍ക്കാരിനെതിരെ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും സെക്രട്ടറി പറഞ്ഞു. പള്ളികളില്‍ പ്രശനങ്ങള്‍ സ്രുഷ്ട്ടിക്കുന്നതിനു ഓര്‍ത്തഡോക്സ് വിഭാഗത്തിനെ സഹായിക്കുന്ന മുവാറ്റുപുഴ ഡി.വൈ .എസ് .പി കോടികള്‍ മുടക്കി വീട് പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചു അന്വേഷിക്കണമെന്നും യൂത്ത് അസോസിയേഷന്‍ ആവശ്യപെട്ടു. തര്‍ക്കമുള്ള യാക്കോബായ സഭയുടെ പള്ളികള്‍ മാത്രം പൂട്ടാന്‍ നേതൃത്വം കൊടുക്കുന്ന മൂവാറ്റുപുഴ ആര്‍ ഡി ഒ  യുടെ നടപടികളും ദുരൂഹമാണ്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ  വൈദീകര്‍ മാത്രം ഉള്ള മാമാലശ്ശേരി, കന്ന്യട്ടുനിരപ്പ് ,ഞാറക്കാട്‌ പള്ളികളില്‍ ആര്‍ ഡി ഒ  ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആഞ്ജാനുവര്‍ത്തിയായാണ്‌ പ്രവര്‍ത്തിക്കുന്നത്.സഭയും ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയെയും പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എല്ലാ യൂത്ത് അസോസിയേഷന്‍ യൂണിറ്റുകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.