സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 24, 2012

സീനിയര്‍ പാത്രിയര്‍ക്കീസ്

വിശ്വാസ സംരക്ഷകന്‍. 
ശതാബ്ദി ലേഖനങ്ങളില്‍ ആവര്‍ത്തിച്ചു പ്രയോഗിച്ചിരിക്കുന്ന ഒരു പ്രയോഗമാണ് സീനിയര്‍ പാത്രിയര്‍ക്കീസ്. അബ്ദുള്‍ മ്ശിഹാ പാത്രിയര്‍ക്കീസ് സ്ഥാനഭ്രഷ്ടനാണെന്നത് സമ്മതിക്കാതിരിക്കുവാനുള്ള ഒരു സൂത്ര പ്രയോഗമാണിത്. അന്ന് രണ്ട്  പാത്രിയര്‍ക്കീസന്മാരുണ്ടായിരുന്നു എന്നും തുര്‍ക്കി സുല്‍ത്താന്‍ അംഗീകാരം പിന്‍വലിച്ചതേയുള്ളൂ എന്നും ഒക്കെ ഒരു സമാശ്വാസ ഗീതമാണീ പ്രയോഗത്തില്‍ ഒളിച്ചു വച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യം മൂടിവച്ചുകൊണ്ട് നടത്തുന്ന ഈ പ്രയോഗം തന്നെ കാതോലിക്കാ സ്ഥാപനത്തിന്റെ അടിത്തറ മാന്തുന്നതാണ്. ആദ്യമായി, റിട്ടയര്‍ ചെയ്ത (വാദത്തിനുവിണ്ടിയുള്ള സമ്മതം മാത്രം) പാത്രിയര്‍ക്കീസിന് സുന്നഹദോസോ സമിതികളോ കൂടാതെ അധികാര സീമയ്ക്കു പുറത്തുപോയി ഇത്ര മഹത്തായ ഒരു കാര്യം ചെയ്യുവാന്‍ അവകാശമുണ്ടോ? മാര്‍ത്തോമായിലെ റിട്ടയര്‍ ചെയ്ത ബിഷപ്പിന് ഓര്‍ത്തഡോക്സ് സഭയിലെ പള്ളികളില്‍ ക്ഷണിച്ചാല്‍ വന്ന് പ്രസംഗിക്കാം എന്നല്ലാതെ ഓര്‍ത്തഡോക്സ് സഭയിലെ ഒരു റിട്ടയര്‍ ചെയ്ത മെത്രാനെ പാത്രിയര്‍ക്കീസ് ആയി വാഴിച്ചാല്‍ എന്തായിരിക്കും കഥ? ഇനി അതുംവേണ്ട റിട്ടയര്‍ ചെയ്ത കാതോലിക്കാ ബാവാ (വലിയ ബാവാ എന്നൊക്കെ ഇളയ ബാവാ വിളിച്ചാദരിക്കുന്ന) ആ സഭയിലെ തന്നെ ഒരു റിട്ടയാര്‍ഡ് ബിഷപ്പിനെ പാത്രിയര്‍ക്കീസോ കാതോലിക്കായോ ഒക്കെ ആക്കുന്നു എന്നു സങ്കല്പിച്ചാല്‍ എന്തായിരിക്കും പ്രതികരണം? സങ്കല്പിക്കുവാന്‍ പോലും സാധ്യമല്ലാത്ത വിധം അനഭലഷണീയമായ ഒരു സംഭവം ആണ് അന്ന് അബ്ദുള്‍ മ്ശിഹാ എന്ന സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാത്രിയര്‍ക്കീസിനെ കൊണ്ട് ഇവിടെ ചെയ്യിച്ചത്. എന്നിട്ട് അത് ഇന്നും 'സീനിയര്‍' പാത്രിയര്‍ക്കീസ് എന്നൊക്കെ കെട്ടിവച്ച ബഹുമതികൊണ്ട് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് മന്തുകാലന്റെ തൊഴി എന്ന പോലെ ബലഹീനം എന്നു മാത്രമല്ല അതും കഴിഞ്ഞ് കണ്ടോ എന്റെ കാലിന്റെ വലിപ്പം എന്നു വിളിച്ചു പറയുന്ന വങ്കത്തം കൂടിയാണ്.
അബ്ദുള്‍ മ്ശിഹാ യഥാര്‍ത്ഥ പാത്രിയര്‍ക്കീസും സീനിയര്‍ സ്ഥാനിയും ഒക്കെ ആയിരുന്നുവെങ്കില്‍ എന്തകൊണ്ട്  താഴെ പറയുന്ന കാര്യങ്ങള്‍ സംഭവിച്ചു?
1. വട്ടശേരി മെത്രാച്ചന്‍ അദ്ദേഹത്തെ ഒഴിവാക്കി അബ്ദുള്ളാ ബാവായുടെ സൌകര്യം നോക്കി യറുശലേമില്‍ പോയി സ്ഥാനം ഏറ്റു.
2. അബ്ദുള്‍ മ്ശിഹാ കാനോനിക പാത്രിയര്‍ക്കീസായിരുന്നുവെങ്കില്‍ എന്തുകൊണ്ട്  അദ്ദേഹത്തെ അനുകൂലിക്കുവാന്‍ സ്വന്തം കുടുംബക്കാര്‍ (ഭദ്രാസനക്കാര്‍) ഉള്‍പ്പെടെ ശീമദേശത്ത് ആരുപോലും ഉണ്ടായില്ല.
3. അക്കാലത്ത് ശീമദേശങ്ങളില്‍ സഞ്ചരിച്ച് നടന്നിരുന്ന മത്തായി ശെമ്മാശന്‍ വഴിയെങ്കിലും - ഈ സീനിയര്‍ പാത്രിയര്‍ക്കീസിനെ - മലങ്കരയില്‍ വരുത്തി മെത്രാന്‍ സ്ഥാനവും മറ്റും നല്‍കുവാന്‍ ക്രമീകരിച്ച് അദ്ദേഹത്തെ സംരക്ഷിച്ചില്ല.
4. അദ്ദേഹം ഇവിടെ വന്നപ്പോഴും കാനോനിക പാത്രിയര്‍ക്കീസന്മാര്‍ വരുന്നതുപോലെ ഇവിടെ സ്വീകരണവും സന്തര്‍ശനങ്ങളും ഉണ്ടായില്ല.
5. കാതോലിക്കാ വാഴ്ചയില്‍ ഇദ്ദേഹത്തോടൊപ്പം എന്തുകൊണ്ട്  വട്ടശേരില്‍ മെത്രാച്ചന്‍ പങ്കെടുത്തില്ല.
6. മടങ്ങിപ്പോയ ഇദ്ദേഹം എന്തുകൊണ്ട് കത്തോലിക്കാ സഭയില്‍ കൂടി നടന്നു. അവിടെ നിന്നും ബഹിഷ്കൃതനായ ഇദ്ദേഹത്തെ അബ്ദുള്ളാ ബാവായുടെ നിര്‍ദേശാനുസരണം കുര്‍ക്കുമാ ദയറായില്‍ കൂട്ടികൊണ്ട് വന്നു പാര്‍പ്പിച്ചു. അവിടെ ദയറാക്കാരുടെ നിരയില്‍ കബറടക്കി എന്ന് അമേരിക്കയിലെ തൊട്ടുപുറം കോര്‍എപ്പിസ്കോപ്പായും എഴുതിയത് നിഷേധിക്കുമോ?
7. അന്നത്തെ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ ത്തില്‍ അബ്ദുള്ളാ ബാവായുടെ തിരഞ്ഞെടുപ്പും വാഴ്ചയുംപ്രസിദ്ധീകരിച്ച് സ്വീകരിച്ചു.
8. വാകത്താനം ബാവാ റമ്പാനായിരുന്ന കാലത്ത് പ്രസിദ്ധീകരിച്ച സഭാ പഞ്ചാഗം(കലണ്ടര്‍) പാത്രിയര്‍ക്കീസായി അബ്ദുള്ളാ ബാവായെയല്ലാതെ മറ്റൊന്നു എഴുതിയിട്ടില്ല സീനിയര്‍ പാത്രിയര്‍ക്കീസുണ്ടങ്കില്‍ അതും പറയേണ്ടതല്ലേ.ദേവലോക പണ്ഡിതന്മാരില്‍ ആരെങ്കിലും ഒക്കെ ഈ വിധത്തിലുള്ള സംശയങ്ങള്‍കൂടി പരിഹരിച്ചുതരും എന്ന് വിശ്വസിക്കുന്നു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.