സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, November 25, 2012

രാജകിരീടമണിഞ്ഞ് മാര്‍ ക്ലീമിസ് കര്‍ദിനാളായി


തിരുവനന്തപുരം: പ്രാര്‍ഥനാഗീതങ്ങളായി ദേവാലയമണികള്‍ മുഴങ്ങി, 'ഓക്‌സിയോസ്‌, ഓക്‌സിയോസ്‌' വിളികള്‍ മുഴക്കി കൂപ്പുകൈകളുമായി വിശ്വാസസമൂഹം 'രാജകുമാരന്റെ' അഭിഷേകത്തിനു സാക്ഷ്യം വഹിച്ചു. വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ, മാര്‍ ക്ലിമീസിന്റെ കൈവിരലില്‍ മോതിരവും ശിരസില്‍ പൗരസ്‌ത്യ രീതിയില്‍ തയാറാക്കിയ മുടിത്തൊപ്പിയും അണിയിച്ചതോടെ ധന്യമുഹൂര്‍ത്തം ആഗതമായി. മലങ്കര കത്തോലിക്കാ സഭയില്‍ നിന്നുള്ള പ്രഥമ കര്‍ദിനാളായി മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവ അഭിഷിക്‌തനായി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ മൂന്നരയ്‌ക്ക് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ ബനഡിക്‌റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങു വീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍നിന്നു പതിനായിരങ്ങളാണ്‌ എത്തിയത്‌. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്‌ക്കു ശേഷമാണു മലങ്കരസഭയും വിശ്വാസസമൂഹവും കാത്തിരുന്ന മൂഹൂര്‍ത്തം എത്തിയത്‌.
വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ അംഗമായ ആര്‍ച്ച്‌ ബിഷപ്‌ ജെയിംസ്‌ മൈക്കിള്‍ ഹാര്‍വേ(യു.എസ്‌), ലബനോനിലെ മാറോണീത്ത പാത്രിയര്‍ക്കീസ്‌ ബഷാറ ബുത്രോസ്‌ റായി എന്നിവര്‍ക്കു പിന്നാലെ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവ സ്‌ഥാനചിഹ്നങ്ങള്‍ അണിയാന്‍ അള്‍ത്താരയിലേക്കു പ്രവേശിച്ചപ്പോള്‍ ദേവാലയത്തില്‍നിന്നും വന്‍കരഘോഷമാണു മുഴങ്ങിയത്‌. മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ തോട്ടുങ്കല്‍ എന്നാണു മാര്‍പാപ്പ അദ്ദേഹത്തെ സംബോധന ചെയ്‌തത്‌. അദ്ദേഹത്തിനു പിന്നാലെ നൈജീരിയയിലെ അബൂജ ആര്‍ച്ച്‌ ബിഷപ്പ്‌ ജോണ്‍ ഒനയ്‌കന്‍, കൊളംബിയായിലെ ബൊഗോട്ട ആര്‍ച്ച്‌ ബിഷപ്‌ റൂബന്‍ സല്‍സാര്‍ ഗോമസ്‌, ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്‌ ബിഷപ്പ്‌ ലൂയിസ്‌ അന്റോണിയോ ടാഗ്ലേ എന്നിവരും കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെട്ടു. ഇതോടെ കര്‍ദിനാള്‍മാരുടെ എണ്ണം 120 ആയി.സ്‌ഥാനാരോഹണച്ചടങ്ങു നടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള മലങ്കര ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ബസേലിയോസ്‌ മാര്‍ ക്ലിമീസിനെ കര്‍ദിനാളായി വാഴിച്ച മുഹൂര്‍ത്തത്തില്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി നിന്ന വിശ്വാസികള്‍ 'ഓക്‌സിയോസ്‌, ഓക്‌സിയോസ്‌' (പിതാവ്‌ യോഗ്യന്‍) എന്നു മന്ത്രം ഉരുവിട്ടു തങ്ങളുടെ പ്രഥമ കര്‍ദിനാളിനോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ ദേവാലയമായ തിരുവനന്തപുരം പാളയം സെന്റ്‌ മേരി സമാധാന രാജ്‌ഞി ബസിലിക്കയിലും ബസേലിയോസ്‌ മാര്‍ ക്ലിമീസിന്റെ മാതൃ ഇടവകയായ പത്തനംതിട്ട മല്ലപ്പളളി മുക്കൂര്‍ സെന്റ്‌ ജോസഫ്‌ ദേവാലയത്തിലും നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും നൂറുകണക്കിനാളുകള്‍ പങ്കാളികളായി. പ്രാര്‍ഥനയ്‌ക്കു പുറമേ മധുര പലഹാരങ്ങള്‍ വിതരണം ചെയ്‌തും പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ഇവര്‍ സന്തോഷം പങ്കുവച്ചു. സ്‌ഥാനാരോഹണച്ചടങ്ങു വീക്ഷിക്കാന്‍ ദേവാലയങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
സ്‌ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷം ഇന്നലെ രാത്രി വത്തിക്കാന്‍ കൊട്ടാരത്തില്‍ പ്രതിനിധി സംഘങ്ങള്‍ നവ കര്‍ദിനാള്‍മാര്‍ക്ക്‌ ആശംസകള്‍ കൈമാറി. ഇന്ന്‌ ഒന്‍പതിന്‌ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയ്‌ക്കൊപ്പം നവ കര്‍ദിനാള്‍മാര്‍ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കും.
വൈകിട്ട്‌ നാലിനു കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ കുര്‍ബാന നടക്കും. സി.ബി.സി.ഐ. പ്രസിഡന്റ്‌ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, മലങ്കരസഭയിലെ ബിഷപ്പുമാര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. പൗരസ്‌ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ഡോ സാന്ദ്രി വചന സന്ദേശം നല്‍കും. പതിനൊന്നരയ്‌ക്ക് ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്കാ ബാവയ്‌ക്കൊപ്പം സ്‌ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കു വിരുന്നുസല്‍ക്കാരം. നാളെ മൂന്നരയ്‌ക്കു പോപ്പ്‌ പോള്‍ നാലാമന്‍ ഹാളില്‍ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയെ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവയും സ്‌ഥാനാരോഹണ ചടങ്ങില്‍ സംബന്ധിച്ചവരും സന്ദര്‍ശിക്കും.
രാജ്യത്തെ പ്രണമിക്കുന്നതായും സംസ്‌കാരത്തെ ആദരിക്കുന്നതായും കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയ്‌ക്കും സമ്പല്‍സമൃദ്ധിക്കും പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ പ്രതിനിധീകരിച്ചു രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ജോസ്‌ കെ. മാണി എം.പി, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി, കെ.പി.സി.സി. സെക്രട്ടറി ജോണ്‍സണ്‍ ഏബ്രഹാം, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, പാലോട്‌ രവി എം.എല്‍.എ, പാളയം ഇമാം ജമാലുദീന്‍ മങ്കട, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി, ശിവഗിരി ആശ്രമത്തിലെ സ്വാമി സൂക്ഷ്‌മാനന്ദ, ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസായ്‌പാക്യം, ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, മാര്‍ത്തോമ്മാ സഭയിലെ ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, സി.എസ്‌.ഐ ബിഷപ്‌ ധര്‍മരാജ്‌ റസാലം, ക്‌നാനായ സഭയിലെ ആയൂബ്‌ മാര്‍ സില്‍വാനോസ്‌, സ്ലീബാ കാട്ടുമങ്ങാട്ട്‌ കോറെപ്പിസ്‌കോപ്പാ എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.