സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 24, 2012

മലങ്കരയിലെ കാതോലിയ്ക്ക സ്ഥാപന ശതാബ്ദി - ആഘോഷങ്ങളും പ്രചാരണങ്ങളും പ്രതികരണങ്ങളും.

വന്ദ്യ.ഡോ .കുര്യക്കോസ് മൂലയില്‍ കോര്‍ എപ്പിസ്ക്കോപ്പ. 
മലങ്കരയിലെ ഓര്‍ത്തഡോക്സ് സുറിയാനി വിഭാഗം അവരുടെ കാതോലിക്കേറ്റിന്റെ ശതാബ്ദി വളരെ പ്രചാരണഘോഷത്താടെ നടത്തി വരികയാണ്. ഓര്‍ത്തഡോക്സ് പള്ളികളും ഭദ്രാസനങ്ങളും ഉള്ള സ്ഥലങ്ങളിലൊക്കെ ഈ ആഘോഷ സമ്മേളനങ്ങള്‍ നടന്നു വരുന്നു. നവംബര്‍ അവസാനം സമാപനം നടത്തുവാനും തീരുമാനിച്ചതായി പത്രങ്ങളില്‍ കണ്ടു. വിവിധ മാധ്യമങ്ങളില്‍ വന്ന പ്രസംഗങ്ങളും കുറിപ്പുകളും ഒക്കെ സശ്രദ്ധം വായിക്കുന്നവര്‍ക്കു ചില വൈരുദ്ധ്യങ്ങളും സ്ഥാപന വിരുദ്ധ ചിന്തകളും അടിസ്ഥാനമില്ലാത്ത വാദമുഖങ്ങളും എല്ലാം കാണുവാന്‍ കഴിയും. ഈ പ്രചാരണങ്ങള്‍ സാധാരണ ഗതിയില്‍ സഹോദരീസഭകള്‍ അവഗണിക്കുകയാണ് ചെയ്യേണ്ടത്. അവര്‍ അവരുടെ വഴിയില്‍ പോകട്ടെ എന്ന് ചിന്തിക്കേണ്ട താണ്.എന്നാല്‍ ഒരേ പൈതൃകം അവകാശപ്പെടുന്നതിനാല്‍ യാക്കോബായക്കാര്‍ക്കു വിശദീകരിക്കേണ്ടി  വന്നിരിക്കുന്നു. 1930 - ല്‍ കത്തോലിക്കാ സഭയില്‍ ചെന്നുകയറിയ മലങ്കര റീത്ത് എന്ന മലങ്കര കത്തോലിക്കര്‍ എല്ലാ വര്‍ഷവും 'പുനരൈക്യ വാര്‍ഷികം' നടത്തുന്നത് മലങ്കരസഭ അവഗണിക്കുകയാണ് ചെയ്യുന്നത്.

 പോര്‍ട്ടുഗീസുകാര്‍ക്കുമുമ്പ് മലങ്കരയില്‍ കത്തോലിക്കാ ബന്ധം ഇല്ലായിരുന്നു എന്ന് ചരിത്രരേഖകളിലൂടെ ഏവര്‍ക്കും മനസ്സിലാക്കാം. ഉദയംപേരൂര്‍ സുന്നഹദോസിന്റെ നുകം പൊട്ടിച്ചെറിഞ്ഞ കൂനന്‍കുരിശിന്റെ പ്രതിജ്ഞലംഘിച്ച പറമ്പില്‍ ചാണ്ടിക്കത്തനാരുടെ തുടര്‍ച്ചയായി 1930 - ല്‍ റോമന്‍ കത്തോലിക്കാ സഭയിലേക്കു കുടിയേറിയവര്‍ പുനരൈക്യപ്പെട്ടത് മെനസീസ് വഴിയുണ്ടായ മേല്‍ക്കോയ്മയിലേക്കായിരുന്നു. അവരും ഇന്ന് ഒരു സഹോദരീ സഭയായി കേരളത്തില്‍ സഹവര്‍ത്തിത്വത്തോടെ പോകുമ്പോള്‍ അവരുടെ വാര്‍ഷികം ആരും ചോദ്യം ചെയ്യുന്നില്ല. അവരുടെ തലവന്‍ കാതോലിക്കാ ബാവ എന്ന് വിളിക്കപ്പെടുന്നത് അവരുടെ കാര്യം എന്നു ചിന്തിക്കുന്നതുപോലെ 'ശതാബ്ദി മഹാ സമ്മേളനം' അവരുടെ കാര്യമായി കാണുന്നതിനാണ് എനിക്കു താല്പര്യം. മുളന്തുരുത്തിയില്‍ നടന്ന രണ്ടാം  സുന്നഹദോസില്‍ മലങ്കര സഭ പ. പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യത്തില്‍ അംഗീകരിച്ചു പ്രഖ്യാപിച്ച തീരുമാനങ്ങളില്‍ മലങ്കരയിലെ ഓര്‍ത്തഡോക്സ് സുറിയാനി വിഭാഗത്തെ സഹോദരീ സഭയായി സ്വീകരിച്ച് ആദരിക്കുവാന്‍ തയ്യാറായതാണ്. എന്നാല്‍ 'കുറുക്കന് കോഴിക്കൂട്' പോലെ ഇന്നും സുറിയാനി സഭയുടെ പള്ളികളും സ്വത്തുക്കളും കീഴടക്കുവാനും കേസുകള്‍ തുടരുവാനും ആണ് താല്പര്യം. അവരുടെ സെക്രട്ടറി കഴിഞ്ഞ മാസം അമേരിക്കന്‍ പര്യടനത്തിലും ഈ നയം വ്യക്തമാക്കിയതായി ഓര്‍ത്തഡോക്സ് ഹെറാഡ് എന്ന ഇന്റര്‍നെറ്റ് മാധ്യമത്തില്‍ വായിച്ചു. മാത്രമല്ല, സഹവര്‍ത്തിത്വവും സാഹോദര്യവും ഉഭയ കക്ഷി ആലോചനകളും മദ്ധ്യസ്ഥ തീരുമാനങ്ങളും ഒന്നും സമ്മതമല്ല എന്ന് പൌലോസ് കാതോലിക്കാ ബാവായും വ്യക്തമാക്കുന്നുണ്ട് . നിലയ്ക്കല്‍ എക്യുമെനിക്കല്‍ കമ്മറ്റിയുടെ അദ്ധ്യക്ഷനായി ചുമതല ഏറ്റ ആ ദിവസം തന്നെ അദ്ദേഹം വളരെ കാര്‍ക്ക ശ്യമേറിയ മനോഭാവത്തോടും വാക്കുകളോടും കൂടി പ്രതികരിച്ചതും കാണുക ഉണ്ടായി. മാമലശേരി പള്ളിയിലെ ബഹുഭൂരിപക്ഷത്തെ പുറത്താക്കി കൈയ്യടക്കുവാനുള്ള ശ്രമത്തെ ആ ഇടവക ജനങ്ങള്‍ സഹിഷ്ണതയോടെ പ്രാര്‍ത്ഥനാപൂര്‍വം പ്രതിരോധിക്കുന്നതുപോലും ഇദ്ദേഹത്തിന്റെ എക്യുമെനിക്കല്‍ കാഴ്ചപ്പാടില്‍ പറയാന്‍ കൊള്ളാത്ത കാര്യവും 'പാസീവ് എക്യുമെനിസവും' ആയി പരിഗണിക്കുന്നു. 100 വര്‍ഷം പിന്നിട്ട ഈ കേസും വഴക്കും അവസാനിപ്പിച്ച് സഹോദരി സമൂഹങ്ങളായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിച്ചു. പോകുവാനുള്ള സമര്‍പ്പണത്തിന് ഇടയാക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു. അതുവരെ അവര്‍ ഉന്നയിക്കുന്ന വാദമുഖങ്ങളുടെ പൊള്ള ത്തരങ്ങള്‍ വിശദീകരിക്കുവാനും സഭാംഗങ്ങളെ ബോധവാന്മാരാക്കുവാനുമുള്ള സഭാദൌത്യമാണ് ഈ ലേഖനത്തിലൂടെ നിര്‍വഹിക്കുന്നത്. ഇവിടെ ഞാന്‍ സ്വീകരിക്കുന്ന നിലപാട് ആശയ ങ്ങളിലെ വിയോജിപ്പുകള്‍ രേഖപ്പെടുത്തുക എന്നു മാത്രമാണ്. എന്റെ സ്നേഹിതരും പരിചയക്കാരുമായ പലരേയും ഉന്നതസ്ഥാ നീയരെയും ഒക്കെ ഞാന്‍ പരാമര്‍ശിക്കുന്നത് വ്യക്തിപരമായി അവരോടുള്ള സ്നേഹവും ആദരവും ഒട്ടും കുറയാതെ മാത്രമാണ്.
ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്ന മുഖ്യപ്രതികരണ ങ്ങള്‍ ആനുകാലികമായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ള ചില ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളുമാണ്. അതിലേക്കു കടക്കുന്നതിനു മുമ്പായി ഒരു വസ്തുത വായനക്കാരെ അറിയിക്കട്ടെ. 1912 സെപ്റ്റംബറില്‍ നടന്ന ഈ സംഭവത്തിന്റെ ശതാബ്ദി വര്‍ഷം 2011 സെപ്റ്റംബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയാണ്. ഇപ്പോള്‍ 101-ാം വര്‍ഷത്തിലാണ് ശതാബ്ദി വര്‍ഷം മുഴുവന്‍ ഉണ്ടായിട്ടും കാലാശക്കൊട്ടിന് 101-ാം വര്‍ഷത്തിലേക്കു കാത്തിരുന്നത് എന്തിനാണാവോ? അതവരുടെ സൌകര്യമാണെന്നു പറയാമെങ്കിലും സ്ഥാപനശതാബ്ദിയല്ല, ആഘോഷവും പേരിനെങ്കിലും 'മഹാസമ്മേളനവും' പ്രചാരണങ്ങളുമാണ് പ്രാധാന്യമേറി യത് എന്ന് നമുക്കുവ്യക്തം. 
ഇനി വിഷയത്തിലേക്കു കടക്കട്ടെ. 1. ഇതൊരു കാതോലിക്കേറ്റുമല്ല; മപ്രിയാനേറ്റുമല്ല നിരണത്തു നടന്ന സംഭവം സുറിയാനി സഭയുടെ ചരിത്രം കാനോന്‍ നടപടികള്‍ എന്നിവയുടെ വെളിച്ചത്തില്‍ പരിശോധി ച്ചാല്‍ നിരണത്തു നടന്ന സംഭവം അടിമുടി നിയമലംഘനമായിരുന്നു എന്ന് കാണുവാന്‍ കഴിയും. ഒന്നാമത് മലങ്കരയില്‍ നിന്നും അതിനു മുമ്പ് കാതോലിക്കേറ്റ് (മപ്രിയാന) ഇവിടെ ലഭ്യമാക്കണം എന്ന് 1889 നു ശേഷം പല തവണ നിവേദനം നല്‍കിയിട്ടുണ്ട്. അബ്ദുള്‍ മ്ശിഹാ പാത്രിയര്‍ക്കീസായി അധികാരത്തില്‍ ഇരു ന്നപ്പോഴും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തിപരമായി ഇത് സാധ്യമല്ല എന്നു പറയുകയും എഴുതുകയും ചെയ്തി  1902 - ല്‍ ഇദ്ദേഹം പാത്രിയര്‍ക്കീസ് ആയിരിക്കുമ്പോള്‍ ഈ സ്ഥാനം 1869 ല്‍ സുന്നഹദോസ് നിശ്ചയത്തിലൂടെ നിര്‍ത്ത ലാക്കിയതാണെന്നും ഇനി അത് ജോസഫ് മോര്‍ ദീവന്നാസ്യോസിനുള്ള ബഹുമതിയായി നല്‍കുക പോലും അസാധ്യമാണെന്നും ദൈവനാമത്തില്‍ കല്പന ഇറക്കിയ വ്യക്തിയാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ടശേഷം മലങ്കരയില്‍ ഒളിച്ചുവന്ന് സ്വയമായി കാതോലിക്കാസ്ഥാനം നല്‍കി എന്നു പറയുന്നത് മാന സിക വിഭ്രാന്തിയെന്നല്ലാതെ മറ്റൊന്നുമല്ല. വാദത്തിനുവിേ ഇതു സമ്മതിച്ചാല്‍തന്നെ ഇത് കാനോനികമാണോ എന്നും നോക്കാം. ഇദ്ദേഹം യഥാര്‍ത്ഥ പാത്രിയര്‍ക്കീസാണെങ്കില്‍ പോലും തന്റെ സുന്നഹദോസിന്റെ തീരുമാനം കൂടാതെ ഈ പ്രവൃത്തി ചെയ്യുവാന്‍ സാധ്യമല്ല. സുറിയാനിസഭയില്‍ പാത്രിയര്‍ക്കീസ് പരമാധികാരിയായിരിക്കുന്നത് പരിശുദ്ധ സുന്നഹദോസിനു വിധേയമായാണ് (ജമൃശമൃരവ ശി ട്യിമറ) വ്യക്തമായ സുന്നഹദോസ് നിശ്ചയിത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ ഒരു പാത്രിയര്‍ക്കീസിനും അധികാരമില്ല; സ്ഥാനഭ്രഷ്ടന് യാതൊരു അധികാരവുമില്ല. 
ഇനി കാതോലിക്കോസ് ആരാണെന്നു നോക്കാം. റോമാസാമ്രാജ്യത്തിനു പുറത്ത് പേര്‍ഷ്യയിലെ സഭയ്ക്ക് മെത്രാന്മാരെ ലഭ്യമല്ലാത്ത പശ്ചാത്തലത്തിലും റോമന്‍ സാമ്രാജ്യത്തിലേക്കുള്ള യാത്ര ജീവഹാനിക്കുപോലും ഇടയാ കുകയും ചെയ്തപ്പോള്‍ പേര്‍ഷ്യയില്‍ സ്വയമായി മെത്രാന്മാരെ വാഴിക്കുവാന്‍ അധികാരമുള്ള 'വലിയ മെത്രപ്പൊലിത്തായെ നിഖ്യാസുന്നഹദോസ് കാതോലിക്കോസ് എന്ന് നാമകരണം ചെയ്തു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ വലതുവശത്തുള്ള സ്ഥാനവും നിലയും ഒക്കെ നല്‍കി. പേര്‍ഷ്യയില്‍ നെസ്തോറിയ വിശ്വാസം പ്രബലപ്പെട്ടപ്പോള്‍ ഈ സ്ഥാനി നെസ്തോറിയ വിശ്വാസത്തിലായി; രാഷ്ട്രീയ കാരണങ്ങളാല്‍ ഓര്‍ത്തഡോക്സ് (സത്യവിശ്വാസ) കാതോലിക്കേറ്റ് തുടരാന്‍ കഴിയാതെ വന്നു. എന്നാല്‍ സത്യവിശ്വാസികളായ മെത്രാന്മാരുടെ സാന്നിദ്ധ്യം അന്ത്യോഖ്യായില്‍ നിന്നും ലഭ്യമായിരുന്നു. ഏഴാംനൂറ്റാണ്ടില്‍ സത്യവിശ്വാസ സമൂഹം ശക്തിപ്രാപിച്ചപ്പോള്‍ പേര്‍ഷയിലെ തിഗ്രീസില്‍ കാതോലിക്കോസിന്റെ അധികാരത്തോടുകൂടി മഫ്രിയാനായെ വാഴിച്ചു. ഈ പരമ്പര 1869 - ല്‍ കാലം ചെയ്ത ബസേലി യോസ് ബഹനാം മപ്രിയാനാവരെ മൂസലിലെ മോര്‍ മത്തായി ദയറായില്‍ ജീവിച്ചിരുന്നു. ഈ പരമ്പരയില്‍ നിന്നാണ് 17,18 നൂറ്റാണ്ടുകളില്‍ കോതമംഗലത്ത് കാലം ചെയ്ത പ. ബസേലിയോസ് യല്‍ദോ ബാവായും കണ്ടാനട് കാലം ചെയ്ത പ.ബസേലിയോസ് ശക്രള്ളാ ബാവായും മലങ്കരയില്‍ വന്നിട്ടുള്ളത്. തിഗ്രീസിലെ മഫ്രിയാന പേരില്‍ മാത്രമാണ്. സത്യവിശ്വാസത്തില്‍ നില നിന്നു. കാതോലിക്കാമാരില്‍ നിന്നും വ്യത്യസ്തനായിരുന്നത്. രാഷ്ട്രീയ പിന്‍തുണ നെസ്തോറിയ കാതോലിക്കോസിനായിരുന്നതു കൊണ്ടു  ആ നിരയില്‍ തിഗ്രീസില്‍ വന്ന സ്ഥാനിയെ മപ്രിയാനാ എന്നു പേരു വിളിച്ചു എന്നുമാത്രം. ഈ സ്ഥാനികള്‍ എന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു വിധേയരും പാത്രിയര്‍ക്കീസിനാല്‍ അഭിഷിക്തരുമായിരുന്നു. അബ്ദുള്‍ മ്ശിഹായുടേ തായി അറിയപ്പെട്ടുന്ന ഒന്നാം കല്പനയില്‍ തന്നെ "ഈവാ നിയോസിനെ.... ബസേലിയോസ് എന്ന നാമധേയത്തില്‍ (മഫ്രിയാന യായി).....കാതോലിക്കാ ആയി നാം പട്ടം കൊടുത്തിരിക്കുന്നു'' എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ടാം കല്പന എന്നറിയപ്പെടുന്നതില്‍ വീണ്ടും പറയുന്നത്. "നിങ്ങളുടെ അപേക്ഷ പോലെ ബസേലിയോസ് എന്ന നാമത്തില്‍ മപ്രിയാനായേയും അതായത് കാതോലിക്കായെയും വാഴിച്ചു'' എന്നാണ്. 
1912 - ല്‍ പ്രസിദ്ധീകരിച്ച ഈ വാഴ്ചാരേഖകള്‍ (സ്ഥാത്തിക്കോന്‍) പറയു ന്നത് ഈ സ്ഥാനി മഫ്രിയാനാ ആണെന്നാണ്. മഫ്രിയാന എന്നാല്‍ കാതോലിക്കാ ആണെന്നാണ്. ഇങ്ങനെ വാഴിച്ച വ്യക്തി സ്ഥാനഭ്രഷ്ടനും അകാനോനിക നില മാത്രം ഉള്ളവനും സുന്നഹദോസ് പോയിട്ട് ഒരു മെത്രാന്റെ പോലും പിന്‍തുണ ഇല്ലാത്ത വനും മടങ്ങിച്ചെന്ന് റോമസഭയില്‍ ജീവിക്കുകയും ജീവിതാന്ത്യത്തില്‍ കുര്‍ക്കുമാദയറായിലേക്കു കാണ്ടുവന്ന് ദയറാക്കാരുടെ നിരയില്‍ കബറടക്കപ്പെടുകയും ചെയ്തതാണ്. റോമാസഭയില്‍ ചേര്‍ന്നകാര്യം അദ്ദേഹം തന്നെ 1914 കര്‍ക്കടകം 17 ന് കുര്‍ക്കുര്‍മ ദയറായില്‍ നിന്നും വട്ടശ്ശേരില്‍ തിരുമേനിക്കയച്ച കത്തില്ു. സമുദായക്കേസില്‍ 81-ാം അക്കമായി കാതോലിക്കാ കക്ഷിതന്നെ കോടതിയിലും ഈ രേഖ ഹാജരാക്കിയിട്ട്ു. (ഞാന്‍ പ്രസിദ്ധീകരിച്ച കാതോലിക്കാ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ നില എന്ന പുസ്തകം 78-80 വരെ പേജ് കാണുക) ആ നിലയില്‍ നോക്കുമ്പാള്‍ 1912 - ലെ മഫ്രിയാനാസ്ഥാപനം സഭാ പാരമ്പര്യപ്രകാരം സാധുവല്ല. ഇപ്പോള്‍ കാതോലിക്കാ പക്ഷം പറയുന്നത് പേര്‍ഷ്യയിലെ (നെസ്തോറിയ-സ്വതന്ത്ര) കാതോലിക്കാ സ്ഥാനമാണ്. 1912 ല്‍ സ്ഥാപിച്ചതെന്നാണ്. നെസ്തോറിയ പരമ്പരയില്‍ ആ സ്ഥാനം ഇന്നും മൂന്ന് പാത്രിയര്‍ക്കീസന്മാര്‍ വഴിയായി നില നില്‍ക്കുന്നു. അവര്‍ ഇപ്പോള്‍ പാത്രിയര്‍ക്കീസന്മാര്‍ എന്നാണ് മുഖ്യമായും അറിയപ്പെടുന്നത്. ഇവരില്‍ ഒരാള്‍ കത്തോലിക്കാ സംസര്‍ഗ്ഗത്തിലും രണ്ടു പേര്‍ കല്‍ദായ സുറിയാനി സഭ എന്ന നെസ്തോറിയന്‍ പരമ്പരയിലുമാണ്. ഇവരില്‍ ഒരാളുടെ കീഴിലാണ് തൃശൂരിലെ പൌരസ്ത്യകല്‍ദായ സഭ. ഇവരുടെ മുന്‍ഗാമികളായ നെസ്തോറിയര്‍ പേര്‍ഷ്യന്‍ കാതോലിക്ക ാമാരുടെ പര മ്പരയിലാണ് 1912 ലെ മലങ്കരയിലെ കാതോലിക്കോസിന്റെ സ്ഥാപനം എന്ന് അവകാശപ്പെടുന്നവര്‍ മലങ്കര സഭയുടെ വിശ്വാസത്ത അപഹസിക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിവുണ്ടാകണം. അന്ത്യോഖ്യായില്‍നി ന്നുമുള്ള സ്വതന്ത്ര നില മാത്രം നോക്കി പേര്‍ഷ്യയിലെ നെസ്തോറിയ കാതോലിക്കായുടെ പിന്‍ഗാമിത്വം അവകാശപ്പെട്ടാല്‍ അത് മലര്‍ന്നുകിടന്ന് തുപ്പുന്നതിനു തുല്യമാണ്. 
നെസ്തോറിയ കാതോലിക്ക സ്വതന്ത്രനാണ് എന്നു പറയുന്നത് വിശ്വാസ വേര്‍പിരിയലിന്റെ നൈയാമികതയി ലാണ്.മലങ്കര സഭയില്‍ നിന്നു വേര്‍പിരിഞ്ഞ മാര്‍തോമാ സഭ സ്വതന്ത്രസഭയാണെന്നു പറയുന്നതുപോലെയാണെന്നു മനസ്സിലാക്കണം. പേര്‍ഷ്യന്‍ നെസ്തോറിയ കാതോലിക്കാ അന്ത്യോഖ്യാ വിധേയത്വത്തിലായിരുന്നില്ല എന്ന സത്യം മനസ്സിലാ ക്കേണ്ടത് നെസ്തോറിയ സഭയും അന്ത്യോഖ്യാന്‍ സഭയും പരിപൂര്‍ണ വ്യത്യസ്തമായതും പരസ്പരം സംസര്‍ഗമില്ലാത്ത തുമായ രണ്ടു  സഭാവിഭാഗങ്ങളാണ്. പേര്‍ഷ്യയിലെ നെസ്തോറിയ സഭ പേര്‍ഷ്യയില്‍ മാത്രമായി മിക്കവാറും ഒതുങ്ങി നിന്നിരുന്നതിനാല്‍ പ്രാദേശിക പരമാധികാര സഭയായിരുന്നു. അതുകൊണ്ടാണ് പ്രസ്തുത സഭ സ്വതന്ത്ര സഭയും അതിന്റെ തലവന്‍ സ്വയംശീര്‍ഷകകാതോലിക്കോസും ആയത്. എന്നാല്‍ അന്നത്തെ സത്യവിശ്വാസ (ഓര്‍ത്തഡോക്സ് സഭ) രാജ്യാ തിര്‍ത്തികള്‍ക്കപ്പുറമായി സ്ഥിതിചെയ്ത കാതോലിക സഭയും അതിന്റെ ഭരണ ക്രമീകരണങ്ങള്‍ ആകമാന സുന്നഹദോസു കള്‍ക്കും കാനോനുകള്‍ക്കും വിധേയമായതും ആയിരുന്നു. ഈ പശ്ചാത്തലത്തില്‍ പേര്‍ഷയിലെ കാതോലിക്കേറ്റ് ആകമാന സഭയും നിഖ്യാ സുന്നഹദോസ് നിശ്ചയപ്രകാരം ആകമാന സഭ യിലെ കാതോലിക്കേറ്റും പിന്നീട് മഫ്രിയാനേറ്റുമായി തുടര്‍ന്നു.നെസ്തോറിയ വേദവിപരീതികള്‍ അഞ്ചാംനൂറ്റാണ്ടില്‍ കൈവശമാക്കിയതു മുതല്‍ ഇന്നുവരെ നെസ്തോറിയ കാതോലിക്കാ പാത്രിയര്‍ക്കീസന്മാരും തുടരുന്നു. ഈ ചര്‍ച്ചയുടെ വെളിച്ചത്തില്‍ വ്യക്തമാകുന്ന സുപ്രധാന കാര്യങ്ങള്‍ ഇവയാണ്. 1. പേര്‍ഷ്യയിലെ സത്യവിശ്വാസികളുടെ തലവനായി എ. ഡി. 325 നു മുമ്പ് കിഴക്കിന്റെ വലിയ മെത്രപ്പൊലിത്ത ഉണ്ടായിരുന്നു. 2. നിഖ്യായുടെ നിശ്ചയം അനുസരിച്ച് ഈ വലിയ മെത്ര പ്പാലിത്തായെ കാതോലിക്കോസ് എന്ന് നാമകരണം ചെയ്തു. 3. ഈ കാതോലിക്കോസിന്റെ പിന്‍ഗാമി 485 - ല്‍ നെസ്തോറിയനായിത്തീര്‍ന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഈ നിരയില്‍ ഇന്നുമുണ്ട്. 4. എ.ഡി. 485 - 629 വരെ സത്യവിശ്വാസ സഭയില്‍ കാതോലിക്കാസ്ഥാനത്ത് ആരും ഉണ്ടായില്ല. രാഷ്ട്രിയ പശ്ചാത്തലത്തില്‍ സാധ്യവുമായിരുന്നില്ല. 5. അനുകൂല സാഹചര്യം ഉണ്ടായപ്പോള്‍ കാതോലിക്കോസിന്റെ എല്ലാ പഴയ ചുമതലകളോടും കൂടി 629 ല്‍ തിഗ്രീസില്‍ മഫ്രിയാന ഉണ്ടായി. 6. ഈ മഫ്രിയാന സുറിയാനി സഭയിലെ അധികാര ശ്രേണിയിലെ രണ്ടാം സ്ഥാനിയായി 1869 വരെ തുടര്‍ന്നു. സുന്നദഹോസ് നിശ്ചയം മൂലം നിര്‍ത്തലാക്കി. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ നിരണം വാഴ്ചയില്‍ നടന്നത്. 
പൂര്‍വിക കാതോലിക്കേറ്റുമല്ല; മഫ്രിയാനേറ്റുമല്ല. എന്നാല്‍ മലങ്കരയില്‍ പാത്രിയര്‍ക്കീസുമായി വിഘടിച്ച ഒരു മെത്രാച്ചന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന സ്ഥാനത്തു നിന്നും നീക്കപ്പെട്ട ഒരു പാത്രിയര്‍ക്കീസിനെ യാതൊരു സുന്ന ഹദോസ് നിശ്ചയവുമില്ലാതെ നാട്ടിലുണ്ടായിരുന്ന മെത്രാന്മാരുടെ ആരുടെയും അനുമതികൂടാതെ അനാരോഗ്യവും വാര്‍ദ്ധക്യവും ഇടവക ജനങ്ങളുടെ പരാതിയും മൂലം വിരമിച്ചിരുന്ന ഒരു മെത്രാ ച്ചനെ കാതോലിക്കോസ്/മഫ്രിയാനാ എന്ന പേരില്‍ വാഴിച്ചതാണ് 1912 ല്‍ നടന്ന സംഭവം. ഇങ്ങനെ വാഴിച്ച ആള്‍ ആറ് മാസവും 18 ദിവസവും മാത്രം ജീവിച്ച് ഈ ലോകത്തില്‍ നിന്നും കടന്നുപോയി. ഇദ്ദേഹം അബ്ദുള്ള പാത്രിയര്‍ക്കീസിനൊപ്പം എല്ലാ കാര്യങ്ങളിലും നിലകൊ വ്യക്തിയും മുളന്തുരുത്തിയില്‍ നടന്ന വി. മൂറോന്‍ കൂദാശയ്ക്ക് പള്ളികള്‍ക്കു കല്പന അയയ്ക്കുകയും സഹകാര്‍മ്മികത്വം വഹിക്കുകയും ചെയ്ത ആളുമാണ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയെ വാഴിക്കുന്നതിനുപോലും വട്ടശേരി മെത്രാച്ചന്‍ മുന്നോട്ടുവന്നില്ല. 12 വര്‍ഷങ്ങള്‍ക്കുശേഷം 1925 ഏപ്രില്‍ 30 -ാം തിയതി ആണ് അടുത്ത കാതോലിക്കാ ആയി വള്ളിക്കാട്ടു ബാവായെ (വാകത്താനം) വാഴിച്ചത്. ഈ ര് വാഴ്ചകളിലും വട്ടശേരി മെത്രാച്ചന്‍ പങ്കെടുത്തിട്ടുമില്ല എന്നാണ് പറയപ്പെടുന്നത്. 1912 സെപ്റ്റംബര്‍ 18 മനോരമ റിപ്പോര്‍ട്ടില്‍ കാതോലിക്കാ വാഴ്ചയുടെ തലേദിവസത്തെ ചടങ്ങില്‍ വരെ മോര്‍ ദീവന്നാസ്യോസിനെ കാണാമെങ്കിലും വാഴ്ചയിലും തുടര്‍ചടങ്ങുകളിലും അദ്ദേഹം പരാമര്‍ശിക്കപ്പെടുന്നില്ല.1925 ലെ വാഴ്ചയില്‍ വാകത്താനം ബാവായുടെ ഡയറിതന്നെ വാഴിച്ചസുന്നഹദോസ് തലവനായി മോര്‍ ഗ്രീഗോറിയോസിന്റെ പേരു പറയുന്നുണ്ട്, വട്ടശേരില്‍ മോര്‍ ദീവന്നാസ്യോസ് സ്വയം കാതോലിക്കാ വാഴ്ചയില്‍ നിന്നും മാറി നിന്നത് പലതലത്തിലും അര്‍ത്ഥഗര്‍ഭമാണ്. മലങ്കരയിലെ 1912 ലെ കാതോലിക്കേറ്റ് പൂര്‍വിക കാതോലിക്കേറ്റും മഫ്രിയാനേറ്റും അല്ലെങ്കില്‍ അത് മറ്റെന്താണ് എന്ന ചിന്തയും ഇത്തരുണത്തില്‍ പ്രസക്തമാണ്.മലങ്കര സഭയില്‍ നിന്നും വേര്‍തിരിഞ്ഞുപോയ അനേകം സഭാ സമൂഹങ്ങളുണ്ട്.തൊഴിയൂര്‍ സഭയും അതിന്റെ തലവനും ഒരു സഭയായും തലവ ന്‍ തൊഴിയൂര്‍ മെത്രപ്പൊലിത്താ ആയും അറിയപ്പെട്ട് സ്വതന്ത്രമായി. 
നവീകരണ കക്ഷി 1889 ലെ റോയല്‍ കോടതി വിധി വഴി സ്വതന്ത്രരായി മാര്‍തോമാ സഭയും മാര്‍തോമാ മെത്രപ്പൊലിത്തായും ആയി സ്വതന്ത്രരായി. 1912 ല്‍ വട്ടശേരില്‍ മെത്രപ്പൊലിത്ത,പാത്രിയര്‍ക്കീസില്‍ നിന്നും മുടക്കുവാങ്ങി വേര്‍തിരിഞ്ഞപ്പോള്‍ അദ്ദേഹം സ്വപക്ഷത്തുള്ളവരുടെ നിലനില്‍പ്പിനുവിേ മെത്രാന്‍ കക്ഷി സമൂഹത്തിനുണ്ടാക്കിയ ഒരു സമാന്തര സഭയും നേതൃത്വവുമാണ് മലങ്കരയിലെ കാതോലിക്കേറ്റ്. ഇത് പേര്‍ഷ്യന്‍ കാതോലിക്കേറ്റിന്റെ പരമ്പരയില്‍ അല്ലെന്നതിന്റെ തെളിവാണ് അബ്ദുള്‍ മ്ശിഹാ പാത്രിയര്‍ക്കീസിനെ ഉള്‍പ്പെടുത്തിയത്. മഫ്രിയാനേറ്റ് അല്ലെന്നതിന്റെ തെളിവാണ്. 1912 ല്‍ വാഴിക്കപ്പെട്ട മോര്‍ ഈവാനിയോസില്‍ പൌലോസ് പ്രഥമന്‍ എന്ന പേരു നല്‍കിയത്. മഫ്രിയാനേറ്റിലെ പൌലോസ് പ്രഥമന്‍ 8-ാം നൂറ്റാിലെ തിഗ്രീസിന്റെ കാതോലിക്കാ ആണ്. അദ്ദേഹം 728 മുതല്‍ 757 വരെ മഫ്രിയാന ആയിരുന്നു എന്ന് ബാര്‍ എബ്രായ പറയുന്നുണ്ട്‌. (ഈ പൌലോസ് പ്രഥമനെ അറിയാത്തവര്‍ ആയിരുന്നു 1975 പൌലോസ് മോര്‍ പീലക്സീനോസ് മെത്രപ്പൊലിത്തായെ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കോസായി വാഴിച്ചപ്പോള്‍ മുറിമറ്റം ബാവായെ പ.യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്ക ീസ് പൌലോസ് പ്രഥമനായി അംഗീകരിച്ചെന്നും പറഞ്ഞ് പുസ്തകത്താളുകള്‍ നിറച്ച മെത്രാന്‍ കക്ഷിയിലെ ബുദ്ധിമാ ന്മാര്‍!) മഫ്രിയാനാമാരുടെ പരമ്പരയിലുമല്ല ഇവിടെ കാതോലിക്കാ വാഴ്ച നടന്നത്. ഇതൊന്നും ചിന്തിക്കുവാനുള്ള സ്ഥിര പ്രജ്ഞ അബ്ദുള്‍ മ്ശിഹാ ബാവായ്ക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ രു കല്പന എഴുതിയവരും ഇതൊന്നും അറിയാതെ "മഫ്രിയാന അതായത് കാതോലിക്കോസ്'' എന്നൊക്കെ എഴുതി പിടിപ്പിച്ചു എന്നു മാത്രം. '1934 ലെഭരണഘടന'ക്കാര്‍ മറ്റൊന്നും നോക്കാതെ 99-ാം വകുപ്പില്‍ 'കാതോലിക്കേറ്റ് പുനഃസ്ഥാപിച്ചു' എന്നും എഴുതിവച്ചു. ഭരണഘടനയില്‍ തന്നെ "പാത്രിയര്‍ക്കീസ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനുമാണ്'' എന്ന ഊരാക്കുടുക്കും എഴുതിവച്ചു. പ്രാര്‍ത്ഥിക്കുമ്പോള്‍ പാത്രിയര്‍ക്കീസ്'' ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുപോരുന്ന, നമ്മെ മേയിച്ചു ഭരിക്കുന്ന പിതാവാണ്. പ്രസംഗിക്കുമ്പോള്‍ "പാത്രിയര്‍ക്കീസ് അന്യനും പരദേശിയും ആണ്. കോടതി വിധിയില്‍ "മലങ്കരസഭ ഉള്‍പ്പെടുന്ന ആകമാനസുറിയാനി സഭയുടെ ആത്മിക പരമാധ്യക്ഷനായി പാത്രിയര്‍ക്കീസ് തുടരുന്നു. ആത്മി കമായി അദ്ദേഹം കാതോലിക്കായുടെ ഉപരിസ്ഥാനിയാണ്'' എന്നു പറയുന്നതിനെ മറച്ചുവച്ച് മലങ്കര സഭ സ്വയം ശീര്‍ഷകവും തനിക്കു മുകളില്‍ ദൈവം മാത്രമെ ഉള്ളൂ എന്നുമൊക്കെ അവകാശപ്പെടുന്നത് മറ്റൊരു കാര്യം. ഈ വൈരുദ്ധ്യങ്ങള്‍ക്കൊടുവിലും 1912 കാതോലിക്കേറ്റ് മലങ്കരസഭയില്‍ ആകമാന സഭയില്‍ നിന്നും വേര്‍പിരിഞ്ഞ ഘടകത്തിന്റെ തലയും തലവനും ആണ് എന്നവകാശപ്പെട്ടാല്‍ അത് വളരെ യുക്തിഭദ്രമാകും. പക്ഷേ, സെലൂക്യാ പാരമ്പര്യവും തിഗ്രീസ് പിന്‍തുടര്‍ച്ചയും ഒന്നും പറയാതെ ഈ സ്ഥാനവും ശതാബ്ദിയും ആഘോഷവും ഒക്കെ നടത്തുക. ഈ ഘട്ടത്തില്‍ 1958 ലെയും 1964 ലെയും സമാധാന പരി ശ്രമം എന്തായിരുന്നു എന്നും മനസ്സിലാക്കണം. സഭയിലെ സമാ ധാനത്തെ മുന്‍നിര്‍ത്തി വേര്‍പിരിഞ്ഞ വിഭാഗത്തെ സ്വീകരിക്കുവാനുള്ള അടിത്തറ ആണ് 1958 ലെ സമാധാനം. ക്രമരഹിതമായിരുന്നു എങ്കിലും അകന്നു പോയവരെ സ്വീകരിക്കുവാനും സഭ ഒന്നാകുവാനും ഉള്ള പരിശ്രമം ആയി സൂക്ഷ്മവായന നടത്തു ന്നവര്‍ക്ക് 1958 ലെ യാക്കൂബ് തൃതീയന്‍ ബാവായുടെ സമാധാന കല്പന മനസ്സിലാക്കുവാന്‍ കഴിയും.
 1958 ലെ സുപ്രീംകോടതി വിധി വിജയത്തിന്റെ തലക്കനം ബാധിച്ചവര്‍ക്ക് പാത്രിയര്‍ക്കീസിന്റെ കീഴടങ്ങലും കാണാം. ഏതായാലും 1964 ലെ ഔഗേന്‍ ബാവായുടെ വാഴ്ചയും നടപടികളും വേര്‍പിരിഞ്ഞുപോയ രണ്ടു  വിഭാഗങ്ങളുടെ യോജിപ്പായി കാണുവാന്‍ കഴിയും പാത്രിയര്‍ക്കാ ബന്ധത്തില്‍ കഴിയുന്ന കാതോലിക്കേറ്റും പാത്രിയര്‍ക്കീസ് സഭാ തലവനും കാതോലിക്കോസ് സഭയിലെ രണ്ടാം സ്ഥാനിയും ആയി പൂര്‍വിക പാരമ്പര്യത്തിലേക്കു സഭ ഒന്നായി മടങ്ങിപ്പോയി. ഔഗേന്‍ ബാവാ "അന്ത്യോഖ്യാ സിംഹാസനത്തോടും വിശ്വസ്തനായിരിക്കുന്നതാണെന്ന സത്യ പ്രതിജ്ഞ'' വായിച്ച് കാതോലിക്ക ാ സ്ഥാനം യാക്കൂബ് തൃതീയന്‍ ബാവായില്‍ നിന്നും ഏറ്റപ്പാഴും സഭ വിജയിച്ചു. ചരിത്രത്തിലെ പൊട്ടിയ കണ്ണികള്‍ കൂട്ടി ച്ചര്‍ക്കപ്പെട്ടു. പാത്രിയക്കീസും കാതോലിക്കോസും മത്സര സ്ഥാനികളല്ലെന്ന് ഈ സ്ഥാനാഭിഷേകം തെളിയിച്ചു. പൂര്‍വീക തെഗ്രീസിയന്‍ പരമ്പരയുടെ തുടര്‍ച്ച മലങ്കരയില്‍ സ്ഥാപിക്കപ്പെ ട്ടു. 1912 മുതല്‍ നിലനിന്ന ഭിന്നത അവിടെ അവസാനിച്ചു. പക്ഷേ, ഈ ഭാഗ്യാവസ്ഥ നിലനിര്‍ത്തുവാന്‍ സഭാ നേതൃത്വത്തിനു കഴി ഞ്ഞില്ല. സ്വതന്ത്രവും സ്വയശീര്‍ഷകവും പാത്രിയക്ക്ക വിരുദ്ധതയും ഇടവക കൈയ്യേറ്റവും ഒക്കെ പുനരവതരിപ്പിച്ചപ്പോള്‍ മല ങ്കരയില്‍ തിഗ്രീസ്യന്‍ പരമ്പര ബസേലിയോസ് പൌലോസ് ദ്വിതീയന ിലൂടെ 1975 ല്‍ തുടര്‍ന്നു. സ്വതന്ത്ര പരമ്പര ഔഗേന്‍ ബാവായുടെ പരമ്പരയില്‍ വന്ന മാത്യൂസ് പ്രഥമന്‍ ബാവാ വഴി ഇന്നത്തെ പൌലോസ് ദ്വിതീയന്‍ (കുന്നംകുളം) ബാവായിലൂടെ തുടരുന്നു. ഇനിയും മത്സരം ഒഴിവാക്കാം. അന്യോന്യം സ്വീകരിക്കാം, ആദരിക്കാം രുകൂട്ടര്‍ക്കും തനിമയോടെ തുടരുവാന്‍ ധാരാളം അവസരങ്ങള്‍ കേരളത്തിലുണ്ട്.ആരെല്ലാം എതിര്‍ത്താലും ബദല്‍ കാതോലിക്കാ എന്ന് ഇകഴ്ത്തിയാലും പ്രഹസന കാതോലിക്കാ എന്ന് താഴ്ത്തിപ്പറഞ്ഞാലും വര്‍ത്തമാന യാഥാര്‍ത്ഥ്യം തമസ്കരിക്കുക അസാദ്ധ്യമാണ്. റീത്ത് കാതോലിക്കാ കേരള സമൂഹത്തില്‍ തനതായ സ്വാധീനം ചെലുത്തും. കര്‍ദിനാള്‍ സ്ഥാനലബ്ദി ദിവസത്തെ 'മനോരമ' പത്രം മാത്രംമതി സുബോധം ഉള്ളവര്‍ക്കു യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍. ബദല്‍ കാതോലിക്കാ എന്നും കീഴ്സ്ഥാനി എന്നും ഒക്കെ എഴുതി യാഥാര്‍ത്ഥ്യത്തിനു മറയിടുവാന്‍ ശ്രമിക്കുന്നവര്‍ക്കു അന്ധകാര തിമിരം മാറ്റിയാല്‍ സത്യം മനസ്സിലാക്കാം. ഈ ശതാബ്ദി ആഘോഷം യാഥാര്‍ത്ഥ്യബോധം വീടുെക്കുവാന്‍ എല്ലാവര്‍ക്കും ഉപകരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന. ജസ്റീസ് സുരേന്ദ്ര മോഹന്റെ കാതോലിക്കേറ്റ് ഭാഷ്യം ഹൈക്കോടതി ജഡ്ജിമാര്‍ വിവാദങ്ങള്‍ക്കതീതമായ നിലപാട് സമൂഹത്തില്‍ പാലിക്കേവരാണ്. പ്രത്യേകിച്ച് ഹൈക്കോടതിയില്‍ നൂറ് കണക്കിനു സഭാ കേസുകള്‍ നിലനില്‍ക്കുമ്പോള്‍ ഒരു സിറ്റിംഗ് ജഡ്ജി സ്വന്തം വിശ്വാസ പ്രസംഗത്തിലൂടെ പറയുകയും അവ പത്രങ്ങളിലൂടെ പ്രചാരണം നടത്തുവാന്‍ അവസ രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അവ വലിയ സ്വാധീനങ്ങള്‍ പല സുപ്രധാന കേന്ദ്രങ്ങളിലും ഉാകുവാന്‍ സാധ്യതയുണ്ട്. 1912 ലെ കാതോലിക്കേറ്റും 1934 ലെ ഭരണഘടനയും ഇന്ത്യയുടെ സ്വാതന്ത്യ്രത്തേക്കാളും ഭരണഘടനക്കേളും മുമ്പുള്ള താണെന്നും അഭിമാനകരമാണെന്നും ഒരു ജസ്റീസ് പറയുന്ന തില്‍ ഉണ്ടാകാവുന്ന ദുസ്വാധീനങ്ങള്‍ ഒഴിവാക്കേതായിരുന്നു എന്നു മാത്രം പറയട്ടെ. ഭരണക്കാരേക്കാള്‍ നിഷ്പക്ഷതയും നൈര്‍മ്മല്യവും കാത്തു പരിപാലിക്കേവര്‍ അതു ചെയ്യണം. സ്വന്ത വിശ്വാസവും സഭാബന്ധവും സ്വന്തം മാത്രമായി പരിരക്ഷിക്കേവര്‍ അതു അപ്രകാരം പരിപാലിക്കണം. ഈ വിഷയങ്ങളില്‍ കോടതികളില്‍ നടക്കുന്ന കേസുകളില്‍ ബോധപൂര്‍വമല്ലാത്ത സ്വാധീനത്തിനു വഴിവായ്ക്കാവുന്ന പ്രസംഗങ്ങള്‍ അപ ദോഷകരമായിതീരാവുന്ന സമൂഹത്തിനുണ്ടാക്കാവുന്ന വേദനകള്‍ വിവരണാതീതമാണ്. അദ്ദേഹം ഇതൊക്കെ ഉദ്ദേശിച്ചിട്ടുണ്ടോ അത് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചവര്‍ തെറ്റിദ്ധരിച്ചോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. എന്റെ മുമ്പില്‍ ഇരിക്കുന്നത് മലങ്കര സഭാദീപം എന്ന പ്രസിദ്ധീകരണത്തില്‍ വന്ന വാര്‍ത്തയാണ്. ഇതെന്നെ വേദനിപ്പിച്ചു. അനേകരെ അതിന്റെ ദുസ്വാധീനം വ്യാകുലരാക്കി. ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയുടെ പരാമര്‍ശനത്തെക്കുറിച്ചുള്ള വേദന ഇതിലധികം പറയുവാന്‍ എനിക്കു പ്രയാസമുണ്ട്. ഇങ്ങനെഎഴുതിയതില്‍ എന്നെങ്കിലും നിയമപരമായ പിശകുണ്ടോ  എന്നും എനിക്കറിഞ്ഞുകൂടാ. എന്റെ പ്രത്യക്ഷബോധ്യം എഴുതി എന്നുമാത്രം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.