സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, November 30, 2012

ശിരസില്ലാത്ത ഓര്‍ത്തഡോക്സ് സഭ.


ഫാ.ഡാര്‍ളി എടപ്പങ്ങാട്ടില്‍ 
മുളന്തുരുത്തി 
മലങ്കര സഭയോട് ആലോചിക്കാതെ പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവ വാഴിച്ച പരിശുദ്ധ പരുമല തിരുമേനിയെ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്റെ കബറിങ്കല്‍ വീഴുന്ന നേര്‍ച്ചപ്പണം എടുത്തു യാക്കോബായ സഭയ്ക്കെതിരെ നിരന്തരം വ്യവഹാരം നടത്തുന്നതും മിതമായ ഭാക്ഷയില്‍ പറഞ്ഞാല്‍ അന്തസില്ലാത്ത നടപടിയാണ്.
മുളന്തുരുത്തി: മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃക പാരമ്പര്യം അവകാശപെടുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ മാത്യൂസ്‌ മാര്‍ സെവേറിയോസിന്റെ പ്രസ്താവനകള്‍ അബദ്ധജഡിലവും സത്യവിരുദ്ധവുമാണ്. (മംഗളം നവമ്പര്‍ 23) ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആരും വായിക്കാന്‍ ആഗ്രഹിക്കാത്തതും പ്രായോഗികമാല്ലാത്തതുമായ പുണ്ണ്യപുരാതന പഴങ്കഥകളാണ് മാര്‍ സേവേറിയോസ് എഴുതിയിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വയം ശീര്‍ഷകത്വവാദം 1995 ലെ സുപ്രിം കോടതിവിധി നിരസിചിട്ടുള്ളതാകുന്നു. സ്വയം ശീര്‍ഷികത്വം അവകാശപ്പെടാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് സാധ്യമല്ലന്നത് സുപ്രിം കോടതി വിധിയില്‍ അസനിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.1934 ലെ ഭരണഘടനയില്‍ നിന്നും പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസിന്റെ നാമധേയം മാറ്റാനോ വ്യത്യസപ്പെടുത്താനോ ഓര്‍ത്തഡോക്സ് സഭ വിഫല ശ്രമം പോലും നടത്താത്തത്തിന്റെ കാരണവും സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്.1876 ഡിസംബര്‍ 10 നു പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ്  വടക്കന്‍ പറവൂര്‍ പള്ളിയില്‍ വച്ച് പരിശുദ്ധ പരുമല തിരുമേനിയുള്‍പ്പടെ ആറു മെത്രാന്‍മാരെ വാഴിച്ചു ഈ വാഴിക്കലും ഭദ്രാസന വിഭജനവും ജോസഫ്‌ മാര്‍ ദിവന്ന്യസ്യോസിനു ഇഷ്ട്ടമായിരുന്നില്ലന്നു മാര്‍ സേവേറിയോസ് എഴുതിയിരിക്കുന്നത് രസാവഹവും വിചിത്രവുമാണന്നു പില്‍ക്കാല സംഭാവങ്ങള്‍ സാകഷ്യപ്പെടുത്തുന്നു.
മാര്‍ സെവേറിയോസിന്റെ എഴുത്തുകുത്ത് പ്രകാരം പരുമല കൊച്ചു തിരുമേനിയെ വാഴിച്ചത് മലങ്കര സഭയോട് ആലോചിക്കാതെയാണത്രേ. മലങ്കര സഭയോട് ആലോചിക്കാതെ പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവ വാഴിച്ച പരിശുദ്ധ പരുമല തിരുമേനിയെ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാനായി ചിത്രീകരിക്കുന്നതും അദ്ദേഹത്തിന്റെ കബറിങ്കല്‍ വീഴുന്ന നേര്‍ച്ചപ്പണം എടുത്തു യാക്കോബായ സഭയ്ക്കെതിരെ നിരന്തരം വ്യവഹാരം നടത്തുന്നതും മിതമായ ഭാക്ഷയില്‍ പറഞ്ഞാല്‍ അന്തസില്ലാത്ത നടപടിയാണ്.2002 ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സമ്മേളനം പരുമലയില്‍ കൂടിയെങ്കിലും മലങ്കര സഭയിലെ വ്യവഹാരങ്ങള്‍ക്ക്‌ വിരാമമിടുവാന്‍ യോഗം സഹായകരമായില്ല. സുപ്രിം  കേസ്  വാദം നടക്കുന്നതിനിടയില്‍ ഓര്‍ത്തഡോക്സ് സഭ വക്കീലായിരുന്ന നരിമാനോട് ജഡ്ജിമാര്‍ ചോദിച്ചു 'പാത്രിയര്‍ക്കീസ് ഇല്ലാത്ത ഒരു സഭ  അഭിപ്രായം എന്താണ്?' പാത്രിയര്‍ക്കീസ് ഇല്ലാത്ത ഒരു സഭയെക്കുറിച്ച്  ചിന്തിക്കാന്‍ പോലും വയ്യന്നായിരുന്നു നരിമാന്റെ മറുപടി.അന്ത്യോഖ്യ പാത്രിയര്‍ക്കീസുമായിട്ടുള്ള ബന്ധം വിച്ഛെദിച്ചിരിക്കുന്ന ഓര്‍ത്തഡോക്സ് സഭ  ഉടല്‍ മാത്രം ആണ് മലങ്കര സഭയിലെ പള്ളികളിലെ നിലവിലുള്ള വ്യവഹാരങ്ങളും തര്‍ക്കങ്ങളും ജനാധിപത്യ സംവിധാനം അനുസരിച്ച്,ഭൂരിപക്ഷ അഭിപ്രായ വോട്ടെടുപ്പിലൂടെ അവസാനിപ്പിക്കുവാന്‍ ഓര്‍ത്തഡോക്സ് സഭ തയാറാകാതെ,മാര്‍ത്തോമാശ്ലീഹായുടെ പൈതൃകവും പാരമ്പര്യവും അവകാശപ്പെടുന്നതും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും മറ്റും പ്രയോജനരഹിതമാണ്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.