സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, November 30, 2012

ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി.


മുവാറ്റുപുഴ: മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യ പെട്ടു നടത്തുന്ന പ്രാര്‍ത്ഥനായജ്ഞം ഇന്ന് 200 ദിവസം പിന്നിട്ട ഇന്ന് ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു  മുടവൂര്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ആര്‍.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുടവൂര്‍ പള്ളിയില്‍ റാലി ഫ്‌ളാഗ്ഓഫ്‌ചെയ്തു. ചെയ്തു.
പള്ളിയുടെ കുരിശില്‍ നിനും ആരംഭിച്ച റാലി ആര്‍.ഡി.ഒ ഓഫീസിനു മുന്‍പില്‍ പോലീസ് തടഞ്ഞു.ആര്‍.ഡി.ഒ ഓഫീസിനു മുന്‍പില്‍ അഭി. കുര്യാക്കോസ് മാര്‍ യൌസേഭിയോസ് മെത്രാപ്പോലിത്ത ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മാമാലശ്ശേരി പള്ളി നേരിടുന്ന പ്രതിസന്ധിയില്‍ സഭ ഒന്നടങ്കം അവരോടൊപ്പം അണിനിരക്കുമെന്ന് അഭി.യൗസേബിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. ഭൂരിപക്ഷം വരുന്ന യാക്കോബായ സഭ വിശ്വാസികള്‍ക്ക് നീതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കള്ള കേസുകള്‍ പിന്‍വലിക്കുകയും ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചു തരുകയും ചെയ്തില്ലങ്കില്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അഭി. മെത്രാപ്പോലിത്ത പറഞ്ഞു.
ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.ഫാ. പീറ്റര്‍ വേലമ്പറമ്പില്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജേക്കബ് കൊച്ചുപറമ്പില്‍, ഫാ. എല്‍ദോസ് കക്കാടന്‍, കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, സിനോള്‍ വി. സാജു, ബിജു വര്‍ഗീസ്, ഷെവ. ജോര്‍ജ് പൊന്നാട്ട്, വര്‍ഗീസ് തടത്തില്‍, മീഖാ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.