തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്സി യാത്രാനിരക്ക് കൂട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.. മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
ഓട്ടോ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 14 രൂപയാക്കി. ടാക്സിയുടെ മിനിമം ചാര്‍ജ് നൂറ് രൂപയാക്കി. മിനിമം ചാര്‍ജിന് അഞ്ച് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. പെട്രോള്‍ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളികള്‍ വ്യാഴാഴ്ച സംസ്ഥാനത്ത് പണിമുടക്ക് നടത്തിയിരുന്നു.
No comments:
Post a Comment