സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 15, 2012

അഭി.മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌ അഭിഷിക്‌തനായി


കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ മെത്രാപ്പോലീത്തയായി ചേപ്പാട്‌ കരിമ്പനയ്‌ക്കല്‍ മാത്യൂസ്‌ റമ്പാന്‍ മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌ എന്ന പേരില്‍ അഭിഷിക്‌തനായി. ലബനോന്‍ തലസ്‌ഥാനമായ ബെയ്‌റൂട്ടിലെ അജാല്‍ടിയന്‍ മോര്‍ ഗബ്രിയേല്‍ ദയറായില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷക്ക്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെയും കിഴക്കിന്റെയും പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവാ മുഖ്യകാര്‍മികനായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12 മണിയോടെയാണു ശുശ്രൂഷകള്‍ ആരംഭിച്ചത്‌.

പാത്രിയര്‍ക്കീസ്‌ ബാവയുടെ അരമനയുടെ സെക്രട്ടറിയായി 2010 മുതല്‍ പ്രവര്‍ത്തിക്കുന്ന വന്ദ്യ മാത്യൂസ്‌ റമ്പാന്‍ ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ ഇടവകാംഗമാണ്‌.അഭി.മാത്യൂസ്‌ മോര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത പാത്രിയര്‍ക്കീസ്‌ ബാവായുടെ മലങ്കര സെക്രട്ടറിയായി ചുമതലയേല്‍ക്കും. മെത്രാപ്പോലീത്ത യു.എ.ഇ. അലൈന്‍ സെന്റ്‌ ജോര്‍ജ്‌ പള്ളി വികാരിയായി ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌ യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ ഇന്ത്യയില്‍നിന്നു അഭി .ഡോ. മാത്യൂസ്‌ മോര്‍ ഇവാനിയോസ്‌, അഭി.യൂഹാനോന്‍ മോര്‍ മിലിത്തിയോസ്‌, അഭി.ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, അഭി.മാത്യൂസ്‌ മോര്‍ തേവോദോസ്യോസ്‌,അഭി.പൗലോസ്‌ മോര്‍ ഐറേനിയോസ്‌, അഭി.ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌,അഭി.സക്കറിയാസ്‌ മോര്‍ പീലക്‌സിനോസ്‌ എന്നിവര്‍ പങ്കെടുത്തു. ലബനോന്‍ ഇന്ത്യന്‍ അംബാസിഡര്‍ രവി ഥാപ്പര്‍, മോര്‍ തെയോഫിലോസ്‌ ജോര്‍ജ്‌ സലീബ, മോര്‍ പീലക്‌സീനോസ്‌ മത്തിയാസ്‌ നയിസ്‌, മോര്‍ നിക്കോദീമോസ്‌ ദാവൂദ്‌ മത്തി ഷറഫ്‌, മോര്‍ ക്രിസോസ്‌റ്റമോസ്‌ മീഖായേല്‍ ശീമോന്‍, മോര്‍ പീലക്‌സീനോസ്‌ യൂസഫ്‌ സെടിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.