സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, November 1, 2012

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളിന് കൊടിയേറി

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരി.പരുമല തിരുമേനി,കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍) -വലിയ പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി. രാവിലെ വ ിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. സി.പി. വര്‍ഗീസ്, ഫാ. യല്‍ദോസ് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി.നവംബര്‍ 1തീയതി രാവിലെ 6.45 ന് പ്രഭാതപ്രാര്‍ത്ഥന, 7:15 ന് കുര്‍ബാന 8:30ന് അറയ്‌ക്കല്‍ കുടുംബത്തിന്‌ അഞ്ചേകാലും കോപ്പും കൊടുക്കുന്ന ചടങ്ങ്‌ വൈകിട്ട് 5 ന്കൊടിയെറ്റ് (കുരിശിന്‍തൊട്ടി കളില്‍) 5:30 ന് മേമ്പൂട്ടില്‍ നിന്നും പള്ളി ഉപകരണങ്ങള്‍ ആഘോഷമായി പള്ളി അകത്തേക്ക് കൊണ്ട് വരുന്നു. 6:30 ന് സന്ധ്യാ നമസ്കാരം,പ്രസംഗം,കാര്‍മ്മികത്വം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 8:30 ന് പ്രദക്ഷിണം.പ്രധാന പെരുന്നാള്‍ ദിവസമായ രണ്ടിന് രാവിലെ 6:00ന് പ്രഭാതപ്രാര്‍ത്ഥന, 6:50 ന് കുര്‍ബാന 8:30 ന് മൂന്നിന്മേല്‍ കുര്‍ബാന കാര്‍മ്മികത്വം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത 11:00 ന് പ്രദക്ഷിണം.12:30ന് നേര്‍ച്ചസദ്യ,ആശിര്‍വാദം.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.