സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, October 31, 2012

സഭാ തര്‍ക്കപരിഹാരത്തിന് മാതൃകയായി കുന്നയ്ക്കാല്‍ തൃക്കുന്നത്ത് സെഹിയോന്‍ പള്ളി


മൂവാറ്റുപുഴ: കുന്നയ്ക്കല്‍ തൃക്കുന്നത്ത് സെഹിയോന്‍ പള്ളിയിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം ഒത്തുതീര്‍ന്നു. സ്വത്തുക്കള്‍ ഭാഗം വെച്ച് പിരിയാത്ത സെമിത്തേരി പൊതുവായി ഉപയോഗിക്കാനുമാണ് തീരുമാനം. തര്‍ക്കം തീര്‍ന്നതോടെ 6 ഏക്കര്‍ വരുന്ന പള്ളിവക സ്ഥലം ഇരുകൂട്ടരും വീതിച്ചെടുത്തു. കാലപ്പഴക്കം ചെന്ന നിലവിലുള്ള പള്ളിക്കെട്ടിടം പൊളിച്ചുമാറ്റും. ചുറ്റുമതില്‍ പൊതുവായി നിര്‍മിക്കാനും ധാരണയുണ്ട്.
കടമറ്റം പള്ളി ഇടവകക്കാരായിരുന്ന കുന്നയ്ക്കാല്‍ പ്രദേശത്തെ വിശ്വാസികള്‍ ഒരു നൂറ്റാണ്ട് മുമ്പ് ഒരു സണ്‍ഡേ സ്‌കൂള്‍ തുടങ്ങുകയും പിന്നീട് ഇടവക രൂപം കൊള്ളുകയുമായിരുന്നു. 1973ല്‍ പള്ളിപുതുക്കിപ്പണിയാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സഭാതര്‍ക്കം ഉണ്ടാകുന്നതും കേസുകള്‍ വരുന്നതും . ഇരുവിഭാഗങ്ങളും ഒന്നിടവിട്ട ആഴ്ചകളില്‍ കുര്‍ബാന നടത്തിപ്പോരികയായിരുന്ന ഇവിടെ പെരുന്നാള്‍ നടത്തിപ്പ് സംബന്ധിച്ച് പലവട്ടം സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്.
2007ല്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും സെമിത്തേരി സംബന്ധിച്ച് തീരുമാനമുണ്ടായില്ല. 2008ല്‍ പെരുന്നാള്‍, നടത്തിപ്പ് സംഘര്‍ഷത്തിലെത്തിയതോടെ 15 ദിവസം ആര്‍.ഡി.ഒ. പള്ളി പൂട്ടിയിടുകയും ചെയ്തു.2012ല്‍ ഇരുവിഭാഗത്തിന്റെയും പൊതുയോഗം പ്രശ്‌നപരിഹാരത്തിനായി ചുമതലപ്പെടുത്തിയവരാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കുന്നത്. പൊതുവായി ഉപയോഗിക്കുന്ന സെമിത്തേരിയിലേക്ക് ഇരുവിഭാഗത്തിനും വെവ്വേറെ കവാടം ഉണ്ടാകും. ഇപ്പോള്‍ ആരാധന നടത്തുന്ന പള്ളിയില്‍ നിന്ന് 2013 ജൂണ്‍ 30നകം ഇരുവിഭാഗവും ഒഴിവാകും. ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥലത്ത്ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ പള്ളി പണിയും. ഓഫീസ് കെട്ടിടത്തോടുചേര്‍ന്ന് തെക്കുഭാഗം യാക്കോബായ പക്ഷത്തിന് ലഭിക്കും.എല്ലാത്തവണയും തര്‍ക്കത്തിലെത്താറുള്ള പെരുന്നാള്‍ ആഘോഷത്തിനും തീയതി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബര്‍ 31ന് ഓര്‍ത്തഡോക്‌സ് വിഭാഗവും ജനവരി 1ന് യാക്കോബായ വിഭാഗവും പെരുന്നാള്‍ ആഘോഷിക്കും.
ഒക്ടോബര്‍ 21ന് ചേര്‍ന്ന പൊതുയോഗത്തില്‍ യാക്കോബായ വിഭാഗവും 28ന് ചേര്‍ന്ന യോഗത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് വികാരി ഫാ. മത്തായി കോര്‍എപ്പിസ്‌കോപ്പ, സാബു പി. വാഴയില്‍, ജോണി ജോസഫ് കാക്കനാട്ട്, കെ.പി. മാത്യു കാവിക്കുന്നേല്‍, ജോസ് വാഴയില്‍ എന്നിവരും ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ. ഫാ. ആന്‍ഡ്രൂസ് തേരവക്കാട്ടില്‍, വി.കെ. ജോസഫ് വയലിക്കുടിയില്‍, വിത്സണ്‍ ജോര്‍ജ് മുപ്പാത്തിയില്‍, കെ.ഐ. ഐസക് കാവിക്കുന്നേല്‍, കെ.ഐ.പൗലോസ് കാവിക്കുന്നേല്‍, പീറ്റര്‍ മാത്യു മുപ്പാത്തിയില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.