സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 29, 2012

കരിങ്ങാച്ചിറ കത്തീഡ്രലില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍


കരിങ്ങാച്ചിറ: ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കും. ഒന്നിന് രാവിലെ 6.40 ന് പ്രഭാതപ്രാര്‍ത്ഥന, 7 ന് കുര്‍ബാന, വൈകിട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് ഇരുമ്പനം പുതിയറോഡ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, ആശിര്‍വാദം എന്നിവ നടക്കും.
പ്രധാന പെരുന്നാള്‍ ദിവസമായ രണ്ടിന് രാവിലെ 7.15 ന് പ്രഭാതപ്രാര്‍ത്ഥന, 8 ന്പത്രോസ് മാര്‍ ഒസ്താത്തിയോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന എന്നിവയുണ്ടാകും. തുടര്‍ന്ന് കത്തീഡ്രലില്‍ സ്ഥാപിച്ചിട്ടുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് വണക്കത്തിനായി പുറത്തെടുക്കും. തുടര്‍ന്ന് കരിങ്ങാച്ചിറ പടിഞ്ഞാറേ കുരിശുപള്ളിയിലേക്കുള്ള പ്രദക്ഷിണം, ആശിര്‍വാദം, തിരുശേഷിപ്പുവണക്കം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടക്കും. വൈകിട്ട് 4 ന് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ ഉദയംപേരൂരില്‍ സ്ഥാപിതമായ കുരിശുപള്ളിയില്‍ ധൂപപ്രാര്‍ത്ഥനയും നടക്കും. ചടങ്ങുകള്‍ക്ക് വികാരിമാരായ ഫാ. വര്‍ഗീസ് പുലയത്ത്, ഫാ. റോയിപോള്‍, ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത് എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.