സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 29, 2012

പാത്രിയര്‍ക്ക പതാക ഘോഷയാത്ര


മുളന്തുരുത്തി: പെരുമ്പിള്ളി സെന്റ് ജോര്‍ജ് സിംഹാസനപ്പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള പാത്രിയര്‍ക്ക പതാക ഘോഷയാത്ര നടത്തി.
തൃപ്പൂണിത്തുറ നടമ സെന്റ് മേരീസ് പള്ളിയില്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയില്‍നിന്നും വികാരി ഫാ. റെജി കുഴിക്കാട്ടില്‍ പതാക ഏറ്റുവാങ്ങി. കരിങ്ങാച്ചിറ, ക്യംതാ സെമിനാരി, കണ്ടനാട്, മുളന്തുരുത്തി, വെട്ടിക്കല്‍ കുന്നേല്‍, ആരക്കുന്നം പള്ളികള്‍വഴി കാഞ്ഞിരമറ്റം യാക്കോബായ പള്ളിയില്‍ എത്തി. കൊടിമര ഘോഷയാത്രക്കുമൊപ്പം പള്ളിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മാര്‍ ഗ്രിഗോറിയോസ് നഗറില്‍ ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് പതാക ഉയര്‍ത്തി. നടമ പള്ളി വികാരി ഫാ. ജേക്കബ് കുരുവിള, പെരുമ്പിള്ളി പള്ളി ട്രസ്റ്റി മത്തായി കളരിക്കല്‍, സെക്രട്ടറി പൗലോസ് കുളച്ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.