സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 28, 2012

എല്‍ദോ-ബേസില്‍ സംഗമം നടത്തി


കോതമംഗലം: മാര്‍തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ നാമം സ്വീകരിച്ചവരുടെ എല്‍ദോ-ബേസില്‍ പ്രഥമ സംഗമം നടത്തി. പരിശുദ്ധ ബാവയുടെ 327-ാം ഓര്‍മപെരുന്നാളിന്റെ ഭാഗമായാണ് സംഗമം. ഈ പേരുകള്‍ ഔദ്യോഗികമായി സ്വീകരിച്ച കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ജനസഹസ്രങ്ങള്‍ ഇതില്‍ പങ്കാളികളായി. പള്ളിമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഡോ. ഡി. ബാബുപോള്‍ മുഖ്യപ്രഭാഷണം നടത്തി.അഭി.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അനുഗ്രഹ പ്രഭാഷണവും എല്‍ദോ, ബേസില്‍ എന്നീ നാമധാരികള്‍ക്കുള്ള ഉപഹാര വിതരണ ഉദ്ഘാടനവും അഭി.കുര്യാക്കോസ് മാര്‍ യൗസേബിയോസ് നിര്‍വഹിച്ചു.
ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ടി.യു. കുരുവിള എംഎല്‍എ, സാജുപോള്‍ എംഎല്‍എ, എല്‍ദോസ് കുന്നപ്പിള്ളി, കെ.പി. ബാബു, ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു. ഫാ. മനു മാത്യു കാരിപ്ര സ്വാഗതവും ഫാ. ജോണ്‍ ജോസഫ് നന്ദിയും പറഞ്ഞു. സംഗമശേഷം പള്ളിയിലെ പ്രത്യേക 12 കൗണ്ടറുകള്‍ വഴി എല്‍ദോ-ബേസില്‍ നാമധാരികള്‍ക്ക് ചെറിയ പള്ളിയുടെ ഫോട്ടോയും സംഗമവും ആലേഖനം ചെയ്ത ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.