കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ പരിശുദ്ധ മോര് ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ ശ്രാദ്ധപെരുന്നാളിന് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്ക്കോറസ് മെത്രാപ്പോലീത്ത കൊടി ഉയര്‍ത്തി.
28 മുതല്‍ 31 വരെയുള്ള തീയതികളിലാണ് പെരുന്നാള്‍. ഞായറാഴ്ച രാവിലെ 8ന് വി. കുര്‍ബാന, ബുധനാഴ്ച വരെ രാവിലെ 7ന് വി. കുര്‍ബാന, വൈകീട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് 6ന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യപ്രഭാഷണം നടത്തും, 7ന് പ്രദക്ഷിണം, രാത്രി 10ന് നേര്‍ച്ചസദ്യ, വെള്ളിയാഴ്ച രാവിലെ 7ന് വി. കുര്‍ബാന, 8.30ന് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, 11ന് പ്രദക്ഷിണം, 12.30 നേര്‍ച്ചസദ്യ എന്നിവ നടക്കും.
No comments:
Post a Comment