സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 6, 2012

പള്ളി സെക്രെട്ടറിയെ വാഹനമിടിച്ചു വധിക്കാന്‍ ശ്രമം

വെട്ടിത്തറ: വെട്ടിത്തറ മോര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി സെക്രെട്ടറിയും ഭദ്രാസന യൂത്ത് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയും ആയ ജയ്‌ തോമസ്‌ തെക്കേകാക്കനാട്ടില്‍ (39) നെയാണ് ഓര്‍ത്തഡോക്സ്‌ വിഭാഗം വാഹനമിടിച്ചു വധിക്കാന്‍ ശ്രമിച്ചത്‌. പള്ളിയുടെ വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരുക്കേറ്റ ജയ് തോമസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഭാ ട്രെസ്റ്റീ തമ്പു ജോര്‍ജ്‌ തുകലന്‍, യൂത്ത്‌ അസോസിയേഷന്‍ ഭദ്രാസന വൈസ് പ്രസിഡന്‍റ റെവ.ഫാ. എല്‍ദോസ് കക്കാടന്‍, ഭദ്രാസന യൂത്ത്‌ അസോ. അല്മായ വൈസ് പ്രസിഡന്‍റ് ജോണ്‍സന്‍, ഭദ്രാസന യൂത്ത്‌ അസോ. സെക്രട്ടറി സിനോള്‍ വി. സാജു, യൂത്ത്‌ അസോ. കേന്ദ്ര കമ്മറ്റി അംഗം റെജി പി. വര്‍ഗീസ്, ഭദ്രാസന യൂത്ത്‌ അസോ. കമ്മിറ്റി അംഗം സിബി വര്‍ഗീസ് എന്നിവര്‍ പ്രധിഷേധിച്ചു. യാക്കോബായ വിശ്വാസികള്‍ക്ക് നേരെ തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപെട്ടു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.