സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 6, 2012

മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേറ്റു.


മണര്‍കാട്: മൂന്നര കിലോമീറ്ററിലധികം നീളത്തില്‍ മുത്തുക്കുടകളുടെ വര്‍ണമേലാപ്പ്.... പൊന്‍ വെള്ളിക്കുരിശുകളുടെ തിളക്കം.... വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മഹാനദി തീര്‍ത്ത് മണര്‍കാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസയില്‍ പതിനായിരങ്ങള്‍ വീഥികള്‍ നിറഞ്ഞൊഴുകി. മണര്‍കാട് ഗ്രാമം നിറങ്ങളില്‍ നീരാടി. ആഘോഷവും ഭക്തിയും സമന്വയിച്ച റാസയ്ക്ക് വര്‍ണപ്പകിട്ടിനൊപ്പം വാദ്യഘോഷങ്ങളും പൊലിമ പകര്‍ന്നു. റാസയെ സംഗീതസാന്ദ്രമാക്കി വീഥികളുടെ ഇരുവശങ്ങളിലും നിശ്ചിത സ്ഥലങ്ങളില്‍ വിവിധ ദേവാലയങ്ങളില്‍നിന്നുള്ള ഗായകസംഘങ്ങള്‍ സ്‌തോത്രഗീതങ്ങള്‍ അനസ്യൂതം ആലപിച്ചു. 
വിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി ഹൃദയത്തിലും, ചുണ്ടുകളില്‍ നിലയ്ക്കാത്ത പ്രാര്‍ത്ഥനയുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസസഹസ്രങ്ങളാണ് റാസയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം തേടിയത്. നാല് മണിക്കൂറിലേറെ സമയമെടുത്താണ് റാസ ഒരു പോയിന്റ് പിന്നിട്ടത്. കുരുത്തോലകളും മുത്തുക്കുടകളും കൊടിതോരണങ്ങളുംകൊണ്ട് അലങ്കരിച്ചും കന്യകാമറിയത്തിന്റെ ചിത്രത്തിന് മുന്നിലെ ജ്വലിക്കുന്ന മെഴുകുതിരികളുമായും മണര്‍കാട് ഗ്രാമം റാസയെ വരവേറ്റു.
വ്യാഴാഴ്ച മാധ്യാഹ്ന പ്രാര്‍ത്ഥനയെ തുടര്‍ന്ന് 12 മണിയോടെ വലിയപള്ളി അങ്കണത്തില്‍നിന്നായിരുന്നു റാസയുടെ തുടക്കം. വിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്‍ക്കുന്ന ഛായാചിത്രത്തിന് പിന്നില്‍ കൊടികളും വെട്ടുക്കുടകളും അതിനുപിന്നില്‍ മുത്തുക്കുടകളും അണിനിരന്നു. രണ്ടുമണിയോടെ മരക്കുരിശുകളും പൊന്‍,വെള്ളിക്കുരിശുകളും റാസയില്‍ നിരന്നു. തുടര്‍ന്ന് വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയ്ക്കുള്ളില്‍ പ്രവേശിച്ചു. കല്‍ക്കുരിശ്, കണിയാംകുന്ന്, കുരിശിന്‍ തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം മണര്‍കാട് കവലയിലെത്തിയ റാസയെ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി മോര്‍ ഗ്രീഗോറിയോസ് സലീബാ ശമവൂന്‍ മെത്രാപ്പോലീത്ത ആശിര്‍വദിച്ചു. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം ആറുമണിയോടെയാണ് റാസ തിരികെ വലിയപള്ളിയിലെത്തിച്ചേര്‍ന്നത്. അംശവസ്ത്രങ്ങള്‍ ധരിച്ച് ഫാ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് മറ്റത്തില്‍, ഫാ.മാത്യൂസ് മണവത്ത് എന്നിവര്‍ റാസയിലുടനീളം വിശ്വാസികളെ ആശിര്‍വദിച്ചു. തുടര്‍ന്ന് വലിയപള്ളിയില്‍ സന്ധ്യാപ്രാര്‍ത്ഥന നടന്നു.
രാവിലെ വലിയപള്ളിയില്‍ നടന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയില്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി മോര്‍ ഗ്രീഗോറിയോസ് സലീബാ ശമവൂന്‍ മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാന കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ നടക്കും. വൈകീട്ട് കറിനേര്‍ച്ച തയ്യാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര, രാത്രി പ്രദക്ഷിണം വെടിക്കെട്ട് എന്നിവ നടക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.