
മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം നടന്ന മധ്യാഹ്നപ്രാര്‍ഥനക്കിടെയാണ് നട തുറന്നത്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്.തിരുസ്വരൂപം ദര്‍ശിക്കുന്നതിനും ചടങ്ങില്‍ പങ്കെടുക്കുന്നതിനും രാവിലെ മുതല്‍തന്നെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. 14-ാം തിയ്യതി നടക്കുന്ന സന്ധ്യാപ്രാര്‍ഥനയോടെ 'നട' അടയ്ക്കും.
No comments:
Post a Comment