സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, August 19, 2012

റവ. ഫാ. മാത്യൂസ് കാവുങ്കല്‍ കോര്‍ എപ്പിസ്കോപ്പ പദവിയിലേക്ക്


ഡാലസ്: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലുള്‍പ്പെട്ട ഡാലസ് സെന്റ് ഇഗ്നേഷ്യസ് പള്ളി വികാരി റവ ഫാ. മാത്യൂസ് കാവുങ്കല്‍, ഓഗസ്റ്റ് 25 ശനിയാഴ്ച സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ രാവിലെ 8.30ന് ആരംഭിക്കുന്ന വി. കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന ശുശ്രൂഷയോടനുബന്ധിച്ച് കോര്‍ എപ്പിസ്കോപ്പ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു. അഭി.യല്‍ദോ മാര്‍ തീത്തോസ് (ഇടവക മെത്രാപ്പൊലീത്ത), അഭി. മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് (പൌരസ്ത്യ സുവിശേഷ സമാജം) എന്നീ മെത്രാപ്പൊലീത്തമാര്‍ നേതൃത്വം കൊടുക്കുന്ന ചടങ്ങില്‍ ഇതര ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെടെ അനേകം വൈദീകരും ശെമ്മാശന്മാരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.വി കുര്‍ബാനയ്ക്കും കോര്‍ എപ്പിസ്കോപ്പ സ്ഥാന ശുശ്രൂഷയ്ക്കും ശേഷം അനുമോദന യോഗവും ഉണ്ടായിരിക്കും.

കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട പങ്ങട സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവകാംഗമായ കാവുങ്കല്‍ തോമസ്-അന്നമ്മ ദമ്പതികളുടെ ഇളയ പുത്രനായി 1952 ല്‍ ജനിച്ച മാത്യൂസ് 1974 ജൂണ്‍ 2ന് ശെമ്മശപട്ടവും 1977 സെപ്റ്റംബര്‍ 25ന് കശീശാ സ്ഥാനവും സ്വീകരിച്ചു. ചരിത്ര വിഷയത്തില്‍ ബിരുദം നേടിയിട്ടുള്ള അച്ചന്‍ ബാഹ്യകേരള ഭദ്രാസനം, കോട്ടയം ഭദ്രാസനം, ഗള്‍ഫ് മേഖല, അമേരിക്കയിലെ മലങ്കര അതിഭദ്രാസനം എന്നിവിടങ്ങളിലായി 16ല്‍ പരം ദേവാലയങ്ങളില്‍ ആത്മീയ ശുശ്രൂഷയിലൂടെ യാക്കോബായ സുറിയാനി സഭയെ മൂന്നു പതിറ്റാണ്ടായി സേവിച്ചു വരുന്നു.
യാക്കോബായ സുറിയാനി സഭാ മാനേജിങ് കമ്മറ്റിയംഗം, കോട്ടയം ഭദ്രാസന വൈദീക സെക്രട്ടറി, ബാഹ്യകേരള ഭദ്രാസന സെക്രട്ടറി, യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കാവുങ്കലച്ചന്‍ ഇപ്പോള്‍ അമേരിക്കന്‍ ആര്‍ച്ച് ഡയോസിസ് കൌണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു വരുന്നു. ഡാലസിലെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റ് എന്ന നിലയില്‍, എക്യുമെനിക്കല്‍ രംഗത്ത് നിറഞ്ഞ സാന്നിധ്യമാണദ്ദേഹം.
കര്‍മ മണ്ഡലങ്ങളിലെ അര്‍പ്പണ ബോധത്തിനും ആത്മാര്‍ഥതയ്ക്കും എന്നും പ്രോത്സാഹനവും സഹായിയുമായി പ്രവര്‍ത്തിക്കുന്ന അച്ചന്റെ ഭാര്യ എല്‍സമ്മ മാത്യൂസ് വെള്ളൂര്‍ സെന്റ് സൈമണ്‍സ് പള്ളി ഇടവകാംഗം കളിക്കൂട്ടില്‍ പൂവക്കോട്ട് ചാക്കോ-ഏലിയാമ്മ ദമ്പതികളുടെ പുത്രിയാണ്. രാജു ആന്‍ മാത്യു (ഓസ്ട്രേലിയ) രഞ്ജിത് തോമസ് മാത്യു (ബാംഗൂര്‍) എന്നിവര്‍ മക്കളാണ്. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.