സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, August 20, 2012

സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി

പിറവം: മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കണ്ടനാട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വെട്ടിത്തറയില്‍ നടത്തുന്ന അധ്യാപക പരിശീലന ക്യാമ്പിന് ഒരുക്കങ്ങളായി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായുള്ള 103 സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറോളം അധ്യാപകര്‍ ത്രിദിന ക്യാമ്പില്‍ പങ്കെടുക്കും. സണ്‍ഡേ സ്‌കൂള്‍ അധ്യാപനരംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയവരെ ക്യാമ്പില്‍ അനുമോദിക്കും.
സഭാപരമായ കാര്യങ്ങളിലും വ്യക്തി-സമൂഹബന്ധ ങ്ങളിലും അധ്യാപകര്‍ക്ക് കൂടുതല്‍ അറിവുകള്‍ പകരുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. വെട്ടിത്തറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ 26ന് വൈകീട്ട് മൂന്നിന് കൂടുന്ന യോഗം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ അന്തിമോസ്, മാത്യുസ് മാര്‍ അപ്രേം, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോസ് ഡി. കൈപ്പിള്ളി, ഡോ. കുര്യാക്കോസ് മൂലയില്‍ കോറെപ്പിസ്‌കോപ്പ, ബേബി പോത്താറയില്‍ കോറെപ്പിസ്‌കോപ്പ, ഡോ. എ.പി.ജോര്‍ജ് എന്നിവര്‍ ക്ലാസ്സെടുക്കും. 28ന് ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപന യോഗം വി.പി. സജീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.