സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 29, 2012

മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയപള്ളിയില്‍ സ്ളീബാ പെരുനാളിന് ഒരുക്കം തുടങ്ങി


നെടുമ്പാശേരി . അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയപള്ളിയില്‍ സ്ളീബാ പെരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പെരുനാളിന് പ്രധാന നേര്‍ച്ചയായി നല്‍കുന്ന സവിശേഷമായ പഞ്ചസാരമണ്ടയുടെ നിര്‍മ്മാണോദ്ഘാടനം ടൈറ്റസ് വര്‍ഗീസ് കോര്‍എപ്പിസ്കോപ്പ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ശേഷം നിര്‍വ്വഹിച്ചു. ഫാ. കെ കെ ഗീവര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് വി അരീക്കല്‍ ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏലിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രത്യേക നോമ്പോടും ഉപവാസത്തോടും കൂടെ ഇടവകയിലെ നൂറുക്കണക്കിനാളുകള്‍ ഇനിയുളള ദിവസങ്ങളില്‍ മണ്ട ചുട്ടെടുക്കുന്ന തിരക്കിലായിരിക്കും. പെരുനാളിന്റെ തലേന്ന് പഞ്ചസാര, ശര്‍ക്കര, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്ത് മണ്ട തയ്യാറാക്കുന്നത് ഇടവകയില്‍ ഉല്‍സവപ്രതീതിയുളവാക്കുന്ന ചടങ്ങാണ്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.