സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, August 29, 2012

മലേക്കുരിശില്‍ ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങളായി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കാലംചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ 16-ാമത് ശ്രാദ്ധപ്പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് 30, 31, സപ്തംബര്‍ 1 തീയതികളില്‍ നടക്കുന്ന ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച വിഭവസമാഹരണവും നടത്തും. വെള്ളിയാഴ്ച വൈകീട്ട് 5ന് വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഭാ വിശ്വാസികള്‍ക്കും ബാവയുടെ മാതൃഇടവകയായ ചെറായി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നിന്നു കൊണ്ടുവരുന്ന ദീപശിഖയ്ക്കും ദയറാ കവാടത്തില്‍ സ്വീകരണം നല്‍കും. ആറ് മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും കബറിങ്കല്‍ ധൂപപ്രാര്‍ഥനയും അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ 7ന് വന്ദ്യ ഫിനഹാസ് റമ്പാനും 9ന് ശ്രേഷ്ഠ കാതോലിക്കയും വി. കുര്‍ബാന അര്‍പ്പിക്കും. കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്കുശേഷം 25,000 പേര്‍ക്ക് ശ്രാദ്ധസദ്യയും നടക്കും. ഉച്ചയ്ക്ക് 12ന് മുളന്തുരുത്തി മാര്‍തോമന്‍ പള്ളിയില്‍ കബറടങ്ങിയ യൂയാക്കിം മാര്‍ കൂറിലോസ് ബാവയുടെ കബറിങ്കലേക്ക് തീര്‍ഥയാത്ര പുറപ്പെടും. പത്രസമ്മേളനത്തില്‍ ഫാ. ബിനു യോഹന്നാന്‍, ഫാ. ബാബു ഏലിയാസ്, അഡ്വ. എന്‍.പി. വര്‍ഗീസ്, മോന്‍സി വാവച്ചന്‍, എം. ജോര്‍ജ് എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.