സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, August 31, 2012

മലേക്കുരിശ് തീര്‍ഥയാത്ര

പിറവം മേഖല മലേക്കുരിശു തീര്‍ഥയാത്ര പിറവം രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നിന്നും പുറപ്പെടുന്നു.  
പിറവം മേഖല മലേക്കുരിശു തീര്‍ഥയാത്ര മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ സ്വീകരണത്തിനു ശേഷം പുറപ്പെടുന്നു. 
മലേക്കുരിശ്‌ ദയറായില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ കബര്‍ വണങ്ങാന്‍ ആയിരങ്ങളെത്തി.
കോലഞ്ചേരി: മലേക്കുരിശ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവയുടെ കബര്‍ വണങ്ങാന്‍ ആയിരങ്ങളെത്തി. മലങ്കരയുടെ പ്രകാശഗോപുരമായ ശ്രേഷ്‌ഠ പിതാവിന്റെ അനുഗ്രഹം തേടാനായി വിവിധ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളില്‍ നിന്നും തീര്‍ഥയാത്രയായാണ്‌ വിശ്വാസികളെത്തിയത്‌. തീര്‍ഥയാത്രക്ക്‌ വിവിധ സ്‌ഥലങ്ങളില്‍ സ്വീകരണങ്ങളും ഒരുക്കിയിരുന്നു. ബാവയുടെ മാതൃഇടവകയായ ചെറായി സെന്റ്‌ മേരീസ്‌ പള്ളിയില്‍ നിന്നും ദീപശിഖാ പ്രയാണജാഥ, കാല്‍നട തീര്‍ഥയാത്ര സംഗമവും ചൂണ്ടി ജംഗ്‌ഷനില്‍ സംമിച്ചു. തുടര്‍ന്ന്‌ ദയറാ കവാടത്തില്‍ ദയറാധിപന്‍ കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറോസ്‌ മെത്രാപോലീത്തായുടെ നേതൃത്വത്തില്‍ ബാവയുടെ കബറിടത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന്‌ കബറിങ്കല്‍ ധൂപ പ്രാര്‍ഥനക്കുശേഷം നടന്ന സന്ധ്യാ പ്രാര്‍ഥനക്ക്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കാര്‍മികത്വം വഹിച്ചു. സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, മെത്രാപോലീത്തമാരായ മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, കുര്യാക്കോസക്‌ മോര്‍ ദിയസ്‌കോറസ്‌, കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, യാക്കോബ്‌ മോര്‍ അന്തോണിയോസ്‌, തോമസ്‌ അലക്‌സന്ത്രിയോസ്‌, പൗലോസ്‌ മോര്‍ ഐറേനിയോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌, ഐസക്‌ മോര്‍ ഒസ്‌താത്തിയോസ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ അനുസ്‌മരണ പ്രഭാഷണം ശ്രേഷ്‌ഠ ബാവ ഉദ്‌ഘാടനം ചെയ്‌തു.

എപ്പിസ്‌കോപ്പമാരായ തോമസ്‌ പനച്ചിയില്‍, സ്ലീബ പോള്‍, ഫാ. ജോണി തുരുത്തിപ്ലി, ഫാ. ജോര്‍ജ്‌ ചേന്നോത്ത്‌, എന്‍.പി. വര്‍ഗീസ്‌ ക്‌നാലത്ത്‌, മോന്‍സി വാവച്ചന്‍ എന്നിവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി. ഇന്ന്‌ രാവിലെ 6.30ന്‌ പ്രാര്‍ഥനയും തുടര്‍ന്ന്‌ ഏഴിന്‌ ആരംഭിക്കുന്ന വി. കുര്‍ബാനക്ക്‌ ഫിനഹാസ്‌ റമ്പാന്‍, 9ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും നടക്കും സഭയിലെ മെത്രാപോലീത്തമാരും വൈദീകരും സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ 11ന്‌ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുക്കുന്ന ശ്രാദ്ധ സദ്യ നടക്കും. ഉച്ചക്ക്‌ 1ന്‌ ബാവായുടെ കബറിങ്കല്‍ നിന്നും മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന യൂയാക്കിം മോര്‍ കൂറിലോസ്‌ ബാവായുടെ കബറിങ്കലേക്കുള്ള തീര്‍ഥയാത്ര പുറപ്പെടും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.