സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, August 27, 2012

സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികള്‍ പൂട്ടിയിടാന്‍ അനുവദിക്കില്ല - ശ്രേഷ്ഠ കാതോലിക്ക ബാവ


പിറവം: യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷമുള്ള ഒരു പള്ളിയും ഇനി പൂട്ടിയിടാന്‍ അനുവദിക്കുകയില്ലെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.
വെട്ടിത്തറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കണ്ടനാട് ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അധ്യാപക പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ. ഈ മാസം 30ന് നടക്കുന്ന സഭയുടെ അസോസിയേഷന്‍ യോഗത്തിന് ശേഷം, പൂട്ടിക്കിടക്കുന്ന ഇത്തരം പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകിട്ടുന്നതിനുവേണ്ടി ശക്തമായി രംഗത്തിറങ്ങുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശ്രേഷ്ഠബാവ പറഞ്ഞു.
പള്ളിയകത്ത് കൂടിയ യോഗം മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.
സണ്‍ഡേ സ്‌കൂള്‍ അധ്യാപനരംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍ ജോസ് കെ. മാണി എംപി വിതരണം ചെയ്തു.
മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാന്‍ എന്‍.പി. പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ്, സെന്റ് മേരീസ് പള്ളി വികാരി ഫാ. ജേക്കബ് കാട്ടുപാടം, ഫാ ജോര്‍ജ് എം.വടാത്ത്, ഫാ. ഏലിയാസ് കാപ്പുംകുഴിയില്‍, ജില്ലാ പഞ്ചായത്തംഗം കെ.കെ. സോമന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി ഷാജി, അംഗം ഷിജി സിജു, അസോസിയേഷന്‍ ട്രഷറര്‍ എം.ജെ. മര്‍ക്കോസ്, പള്ളി ട്രസ്റ്റിമാരായ ജെയിംസ് മാത്യു, വി.വി. പൗലോസ്, സ്വാഗതസംഘം ഭാരവാഹികളായ വി.ജെ. ജോസഫ്, സന്തോഷ് എം. വടാത്ത്, ബിബിന്‍ ജേക്കബ്, എ. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
അസോസിയേഷന്‍ ഭദ്രാസന ഡയറക്ടര്‍ പി.ഐ. കുര്യാക്കോസ് സ്വാഗതവും സെക്രട്ടറി എം.വി. യാക്കോബ് നന്ദിയും പറഞ്ഞു.
മൂന്നുദിവസത്തെ ക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.