സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, August 27, 2012

പള്ളി സ്ഥാപനവും എട്ടുനോമ്പാചരണവും.

മണര്‍കാട് പള്ളി ചരിത്ര പശ്ചാത്തലവും ദിവ്യദര്‍ശനവും
ദിവ്യദര്‍ശനാടിസ്ഥാനത്തില്‍ സ്ഥാപിതമായ മണര്‍കാട് വി മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍:
കേരളത്തിന്റെ തലസ്ഥാനമായിരുന്ന മഹാദേവര്‍പട്ടണത്തില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) വളരെയധികം നസ്രാണികള്‍ പാര്‍ത്തിരുന്നു. യഹൂദന്മാര്‍ക്കും മുസ്ളീങ്ങള്‍ക്കും ഇടയില്‍ വ്യാപാരകുത്തകയെ സംബന്ധിച്ചുണ്ടായ മത്സരങ്ങളില്‍ മഹാദേവര്‍ പട്ടണം അഗ്നിക്കിരയാകുകയും നസ്രാണികള്‍ വ്യാപാരസൌകര്യത്തെക്കരുതി നദീമുഖങ്ങളോട് അടുത്തസ്ഥലങ്ങളിലേക്ക് കുടിയേറിപാര്‍ക്കുകയും ചെയ്തു. കുടിയേറ്റക്കാരില്‍ ഒരു വിഭാഗം തിരുവഞ്ചൂര്‍, മണര്‍കാട്, മാലം, കുഴിപ്പുരയിടം, വെള്ളൂര്‍, പാമ്പാടി, തോട്ടയ്ക്കാട്, മീനടം, പുതുപ്പള്ളി, വാഴൂര്‍, അമയന്നൂര്‍ മുതലായ കരകളില്‍ താമസിക്കുകയും കൃഷി, വ്യാപാരം മുതലായ തൊഴിലുകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
ചേരമന്‍ പെരുമാളിന്റെ നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നും തെക്കുംകൂറില്‍ മണര്‍കാട് പ്രദേശവും ഉള്‍പ്പെട്ടിരുന്നു. തെക്കുംകൂറിന്റെ തലസ്ഥാനങ്ങളില്‍ ഒന്ന് ചങ്ങനാശേരിയും മറ്റേത് കോട്ടയവും ആയിരുന്നു. തെക്കുംകൂറിന്റെ വിവിധ ശാഖകളില്‍ ഒന്നായിരുന്ന ഇടത്തില്‍ തമ്പുരാക്കന്മാര്‍ ആണ് മണര്‍കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭരണം നടത്തിയിരുന്നത്. ഇഞ്ചയും ചൂരലും കുറുമുള്ളും പിടിച്ച് കാടായി കിടന്നിരുന്ന ഈ പ്രദേശം ഹിംസ്ര ജന്തുക്കളുടെ അധിവാസകേന്ദ്രമായിരുന്നു.
കുടിയേറ്റക്കാരില്‍ ഏതാണ്ട് 12ഓളം ക്രിസ്ത്യാനികുടുംബങ്ങള്‍ ഉണ്ടായിരുന്നു. കുടിയേറ്റ ക്രിസ്ത്യാനികള്‍ക്ക് ആരാധനയില്‍ സംബന്ധിക്കുന്നതിനും വി കുദാശകള്‍ അനുഷ്ഠിക്കുന്നതിനും ഒരു ദേവാലയം ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെ പിതാക്കന്മാര്‍ ഒന്നിച്ചുകൂടി പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിച്ചു കൂട്ടുകയും തുടര്‍ച്ചയായി ഇങ്ങനെ 7 ദിവസം ആചരിച്ചപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും ഇതുസംബന്ധിച്ച് ദര്‍ശനം ഉണ്ടാവുകയും ചെയ്തു. മാനും മീനും എയ്യാവുന്നതും ഇഞ്ചയും ചുരലും പടര്‍ന്നുകിടക്കുന്നതുമായ കാട്ടില്‍ വെളുത്ത പശുവും കിടാവും കിടക്കുന്നത് കാണുന്നസ്ഥലത്ത് ദേവാലയം പണിയുക. ഇതായിരുന്നു ദര്‍ശനം. തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ ദര്‍ശനം ഉണ്ടായി എന്നത് അവരെ അത്ഭുതപ്പെടുത്തി. ദര്‍ശനത്തില്‍ കണ്ട പശുവിനെയും കിടാവിനെയും അന്വേഷിച്ച് ഇറങ്ങിയ പിതാക്കന്മാര്‍ ഇപ്പോഴത്തെ വലിയപള്ളിയുടെ സ്ഥലത്ത് പശുവിനെയും കിടാവിനെയും കണ്ടെത്തി. ദര്‍ശനത്തിന്റെ പൊരുള്‍ മനസിലാക്കിയ പിതാക്കന്മാര്‍ പശുവിനെയും കിടാവിനെയും കണ്ട സ്ഥലത്ത് വി ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും നാമത്തില്‍ ദേവാലയം സ്ഥാപിക്കുകയും അതേത്തുടര്‍ന്ന് എല്ലാ വര്‍ഷവും വി ദൈവമാതാവിന്റെ നാമത്തില്‍ 8 ദിവസം നീണ്ടുനില്‍ക്കുന്ന എട്ടുനോമ്പ് ആചരിച്ച് വരികയും ചെയ്യുന്നു. അനുഗ്രഹീതമായ എട്ടുനോമ്പ് ആചരണത്തിന്റെ ഉത്ഭവം മണര്‍കാട് പള്ളിയില്‍ നിന്നുമാണ്. പിതാക്കന്മാര്‍ക്ക് ലഭിച്ച ദര്‍ശനത്തിന്റെ ഓര്‍മ നിലനിര്‍ത്തിക്കൊണ്ട് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 7-ാം തീയതി ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം തുറന്നുകൊടുക്കുന്ന നടതുറക്കല്‍ ചടങ്ങ് ഈ ദേവാലയത്തിലെ മാത്രം പ്രത്യേകതയാണ്. 
പരിശുദ്ധ അമ്മയുടെ അനുഗ്രഹം നേടി നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഭക്തജനങ്ങള്‍ ഈ ദേവാലയത്തില്‍ എട്ടുനോമ്പിനെത്തിയിരുന്നു. ഫാ ബര്‍ണാഡിന്റെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍, ഇ എം ഫിലിപ്പിന്റെ മാര്‍ത്തോമാ ശ്ളീഹായുടെ ഇന്ത്യന്‍ സഭ, ഹെര്‍മന്‍ ഗുണ്ടാര്‍ട്ടിന്റെ കേരളപഴമ എന്ന ഗ്രന്ഥങ്ങളിലും ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലിലും ഇതുസംബന്ധിച്ച് പരാമര്‍ശമുണ്ട്.
1836 സെപ്റ്റംബറില്‍ എട്ടുനോമ്പുകാലത്ത് നവീകരണ ലക്ഷ്യങ്ങളോടെ മണര്‍കാട് പള്ളിയിലെത്തിയ ജോസഫ് പീറ്റ് എന്ന ആഗിക്കല്‍ മിഷനറി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
മണര്‍കാട് പള്ളിയില്‍ കന്യകമറിയാമിന്റെ പുകഴ്ചക്കുവേണ്ടി നോല്‍ക്കുന്ന ഒരു പ്രത്യേക നോമ്പ് ഉണ്ടെന്നറിഞ്ഞാണ് ഞാന്‍ അവിടെ എത്തിയത്. ഇതില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ മണര്‍കാട് പള്ളിയില്‍ എത്തിയപ്പോള്‍ ദേവായത്തിനകത്തും പുറത്തുമായി 2000-ല്‍ അധികം ആളുകള്‍ സമ്മേളിച്ചിരുന്നു. ആളുകള്‍ പള്ളിയില്‍ താമസിക്കുകയും ചില പ്രത്യേക ഭക്ഷണങ്ങള്‍ വര്‍ജിക്കുകയും തങ്ങളാല്‍ തന്നെ ശുദ്ധീകരിക്കുന്നതിന് എല്ലാ ദിവസവും സ്നാനം ചെയ്യുകയുമെന്നത് ആചാരമാണ്. കന്യകമറിയത്തിന്റെ ഒരുരൂപം അവിടെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. അവിടം അതിവിശുദ്ധ സ്ഥലമായി കരുതപ്പെട്ടു. ഇതിനെതിരെ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ ശബ്ദത്തിനുമീതെ കന്യകമറിയത്തിനോടുള്ള പ്രാര്‍ഥനകള്‍ അവര്‍ ഉച്ചത്തില്‍ ചൊല്ലുവാന്‍ തുടങ്ങി.....(സി എം എസ് റെസിഡിംഗ്സില്‍ നിന്ന് വെരി റവ ഡോ കുര്യന്‍ കോര്‍ എപ്പിസ്ക്കോപ്പായുടെ ദി സിറിയന്‍ ഓര്‍ത്തഡോക്സ് ഇന്‍ ഇന്ത്യ ആന്‍ഡ് ഇറ്റ്സ് അപ്പോസ്തോലിക് ഫെയ്ത്ത് (പി-131) എന്ന ഗ്രന്ഥത്തില്‍ പ്രസ്തുത സംഭവം ഉദ്ധരിച്ചിട്ടുണ്ട്.) നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ നിലനിന്ന എട്ടുനോമ്പ് ആചരണത്തിന്റെ സജീവ ചിത്രമാണ് ഇത്.
കൂടാതെ വാര്‍ഡ്, കോണര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍വേ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലും വലിയ ജനാവലിയെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ പള്ളിയായിട്ടാണ് മണര്‍കാട് പള്ളിയെപറ്റി രേഖപ്പെടുത്തിയിട്ടുള്ളത്.
മലങ്കരയിലെ അതിപുരാതനമായ ദേവാലയങ്ങളില്‍ അഗ്രിമ സ്ഥാനമുള്ള മണര്‍കാട് പള്ളി ആയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടു എന്നതിന് ഹൈക്കലായില്‍ കാണപ്പെടുന്ന ശിലാലിഖിതങ്ങള്‍ തെളിവാണ്. നാനം മോനം (വട്ടെഴുത്ത്) സമ്പ്രദായത്തില്‍ എഴുതിയിട്ടുള്ള ഈ ശിലാലിഖിതങ്ങള്‍ എ ഡി 910-ലും 920-ലും ദേവാലയത്തിനുള്ളില്‍ ഓരോ കബറിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട സ്മാരകഫലകങ്ങളാണെന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി.
ആദ്യം മുളയിലും പരമ്പിലുമായി തീര്‍ത്ത ദേവാലയം പിന്നീട് പല ഘട്ടങ്ങളില്‍ പുനരുദ്ധരിക്കുകയും പുതുക്കിപണിയുകയും ചെയ്തിട്ടുണ്ട്. 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസ് രീതിയില്‍ പൊളിച്ചുപണിതു. ഇപ്പോള്‍ കാണുന്ന ദേവാലയത്തിന്റെ പണി പൂര്‍ത്തീകരിച്ചത് 1954-ല്‍ ആണ്.
വളരെ പഴക്കമുള്ള രണ്ട് വാളുകള്‍ ഇപ്പോഴും പള്ളി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പള്ളിയുടെ സംരക്ഷണത്തിനായി രാജകൊട്ടാരത്തില്‍ നിന്നും നേരിട്ട് ഭരമേല്‍പ്പിച്ചിട്ടുള്ളവയാണെന്ന് പറയപ്പെടുന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.