സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, July 3, 2012

ഡീക്കന്‍ ജെറി ജേക്കബ് പൗരോഹിത്യ പദവിയിലേക്ക്‌

ന്യൂയോര്‍ക്ക്: ഡോ. ജെറി ജേക്കബിനെ അതിഭദ്രാസനത്തിന്റെ അധിപനും പാത്രിയാര്‍ക്കല്‍ വികാരിയുമായ ആര്‍ച്ചുബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് ജൂലായ് 14 ന് പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തും. അമേരിക്കന്‍ അതിഭദ്രാസനത്തിലെ വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് ദേവാലയം സഭക്ക് നല്‍കുന്ന ആദ്യ വൈദികനാണ് അദ്ദേഹം. ജെറി ജേക്കബിനെ 2004 ജൂണ്‍ 12 ന് യല്‍ദോ മോര്‍ തീത്തോസാണ് സുറിയാനിസഭയിലെ ശെമ്മാശ്ശപദവിയിലേക്ക് (കോറൂയൊ) ഉയര്‍ത്തിയത്. 
വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി ആരംഭിക്കുവാന്‍ എഴുപതുകളില്‍ മുന്‍കൈയെടുത്ത ഷെവലിയര്‍ ബാബു ജേക്കബ് നടയില്‍-കുഞ്ഞമ്മ ജേക്കബ് ദമ്പതികളുടെ മകനാണ്. ഡീക്കന്‍ ഡോ.ജോയല്‍ ജേക്കബ്, ഡോ.നോബിള്‍ ജേക്കബ് എന്നിവര്‍ സഹോദരങ്ങളാണ്. ഡോ.ബ്ലസി ജേക്കബാണ് സഹധര്‍മ്മിണി. ഹാനാ, നോവാ എന്നിവര്‍ മക്കളുമാണ്. ഡീക്കന്‍ ജെറി ജേക്കബ് യൂറോപ്പിലാണ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതും ബിരുദമെടുത്തതും. വിര്‍ജീനിയായില്‍ മെഡിക്കല്‍ ഡയറക്ടര്‍ ആയും, സ്‌കൂള്‍ ഓഫ് മെഡിസിന്റെ അസ്സിസ്റ്റന്‍റ് ഡീന്‍ ആയും സേവനം ചെയ്യുന്നു. ജൂലൈ 14 ശനിയാഴ്ച രാവിലെ 8.45-ന് ന്യൂജേഴ്‌സിയില്‍ സെന്‍റ് തോമസ് അര്‍മീനിയന്‍ ചര്‍ച്ചില്‍ ആര്‍ച്ചുബിഷപ്പ് യല്‍ദോ മോര്‍ തീത്തോസിന്റെ പ്രധാനകാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്ന കുര്‍ബ്ബാനമദ്ധ്യേയാവും ശുശ്രൂഷകള്‍. ഒരുക്കങ്ങള്‍ വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളി വികാരി ഫാ.വര്‍ഗീസ് പോളിന്റെ നേതൃത്വത്തില്‍ നടക്കുന്നു. വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: (845) 519 9669/ (845)359 3265.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.